17.1 C
New York
Thursday, September 23, 2021
Home US News MACF ൻ്റെ ഓണാഘോഷ പരിപാടിയിൽ ഫൊക്കാനാ പ്രസിഡന്റ് ശ്രീ രാജൻ പടവത്തിലിൻ്റെ സാന്നിധ്യം

MACF ൻ്റെ ഓണാഘോഷ പരിപാടിയിൽ ഫൊക്കാനാ പ്രസിഡന്റ് ശ്രീ രാജൻ പടവത്തിലിൻ്റെ സാന്നിധ്യം

വാർത്ത: സുമോദ് നെല്ലിക്കാല

റ്റാമ്പാ ക്നാനായ കമ്മ്യൂണിറ്റി ഹാളിൽ ഓഗസ്റ്റ് 7 2021ൽ അരങ്ങേറിയ സെൻട്രൽ ഫ്ലോറിഡ മലയാളി അസോസിയേഷൻ്റെ ഓണാഘോഷ പരിപാടികൾ രാവിലെ 11- 30 മണിക്ക് വിഭവ സമൃദ്ധമായ ഓണസദ്യയോടുകുടിയാണ് ആരംഭിച്ചത്. ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുത്തത് പ്രസിഡന്റ് ശ്രീ സാജു ഔസേപ്പിൻ്റെ നേതൃത്വത്തിലൂള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, മുൻകാല പ്രസിഡൻറ് മാരും ആയിരുന്നു.

വർണ്ണശബളമായ ഘോഷയാത്രയ്ക്ക് ചെണ്ടമേളങ്ങളും വാദ്യമേളങ്ങളുമായി ഓണപ്പുടവയണിഞ്ഞ നൂറോളം വരുന്ന തരുണീ മണികളും, മുണ്ടും ജുബ്ബയും അണിഞ്ഞു പുരുഷന്മാരും, താലിപ്പൊലികളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടു കൂടിയുള്ള മഹാബലി തമ്പുരാൻ്റെ എഴുന്നള്ളിപ്പ് ഘോഷയാത്രയുടെ അരങ്ങ് തകർത്തു. ഘോഷയാത്രയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ട് മുൻ പ്രസിഡന്റ് മാരായ ജെയിംസ് ഇല്ലിക്കൽ, സജി കരിമ്പന്നൂർ, സുനിൽ, ജോസ് ഉപ്പൂട്ടിൽ, സെൽമൻ, കൊരുത് തുടങ്ങിയ നേതാക്കളും, ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ ഉണ്ണികൃഷ്ണനും മുൻ നിരയിൽ ഉണ്ടായിരുന്നു.

ഫോക്കാനായുടെ 2021-2023 ലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ രാജൻ പടവത്തിൽ, ട്രഷറർ ശ്രീ എബ്രഹാം കളത്തിൽ, കമ്മറ്റി അംഗങ്ങളായ ശ്രീ ലൂക്കോസ് മാളികയിൽ, ശ്രീ ബേബിച്ചൻ ചാലിൽ എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി.

ഘോഷയാത്രയ്ക്ക് ശേഷം പൊതു സമ്മേളനം ആരംഭിച്ചു. പാട്ടും നൃത്തവും ഒക്കെ കൂടി ആയപ്പോൾ പരിപാടികൾ ഗംഭീരമായി. കസവു സാരിയും ഇളം പച്ച ബ്ലൗസും അണിഞ്ഞു അൻപതിൽ പരം വനിതകളുടെ തിരുവാതിരകളി കലാസ്വാതകരുടെ മനസ്സുകളെ ആനന്ദസാഗരത്തിൽ ആറാടിച്ചു. നാലര മണിയോടുകൂടി ഓണാഘോഷ പരിപാടികൾക്ക് തിരിശീല വീണു.

വാർത്ത: സുമോദ് നെല്ലിക്കാല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...
WP2Social Auto Publish Powered By : XYZScripts.com
error: