തൃശൂർ: മലയാളി മനസ്സിന്റെ താളുകളിൽ തന്റെ കഥകളുടെയും കവിതകളുടെയും ലേഖനങ്ങളുടെയും എഴുത്തു വഴികൾ ആരംഭിച്ച മലയാളി മനസ്സിന്റെ പ്രിയ എഴുത്തുക്കാരി ലൗലി ബാബു തന്റെ ആദ്യ പുസ്തകം “ഓർമ്മക്കൂട്ടിലെ പക്ഷി ” പ്രകാശനം ചെയ്തു.
സ്കൂളിൽ തന്നോടൊപ്പം പഠിച്ച സഹപാഠികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന സ്നേഹ സംഗമത്തിൽ ലൗലിയുടെ അമ്മ ശ്രീമതി ലില്ലി ആന്റണി പുസ്തക പ്രകാശനം നിർവഹിക്കുകയും ഭർതൃമാതാവ് ഫിലോമിന പോൾ ആദ്യ പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു.
ഡോക്ടർ സുജിതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏബൽ ജോസഫ് ബാബു, ജോയലിൻ ട്രീസ ലിനോയ് എന്നിവർ അവതാരകരായിരുന്നു. ശ്രീ ബാബു പോൾ സ്വാഗതവും ശ്രീമതി ജിഷ സജു,ശ്രീ ലിയോൺ ആന്റണി, ശ്രീ ലിനോയ് ആന്റണി, ശ്രീമതി അജിത സൈജു എന്നിവർ ആശംസകളും നേർന്നു. തുടർന്ന് നന്ദി പ്രസംഗത്തിൽ ലൗലി ബാബു തനിക്ക് എഴുത്തിൽ വഴികാട്ടികളായ മേരി ജോസി,രാജു ശങ്കരത്തിൽ, പോൾസൺ പാവറട്ടി, വാസുദേവൻ കെ. വി എന്നിവരെ അനുസ്മരിച്ചു.. പ്രോത്സാഹനം തന്ന ഏവർക്കും നന്ദി രേഖപെടുത്തുകയും ചെയ്തു.