ലണ്ടനിലേക്കുള്ള യാത്രാ പോസ്റ്റിലും ഇൻബോക്ക്സിലുമായി ഒട്ടേറേ പേർ ലണ്ടൻ കഥകൾ പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞിരുന്നു . 🙂
അപ്പോൾ എൻ്റെ വായനക്കാർക്കു മാത്രമായി ലണ്ടൻ കഥകൾ പറഞ്ഞു തുടങ്ങുകയാണ്… വായിക്കപെടാനുണ്ടെങ്കിൽ എഴുതാനുമുണ്ട് 🙂
#ലണ്ടൻ_വിശേഷങ്ങൾ – 1
ലണ്ടൻ കഥകൾ പറഞ്ഞു തുടങ്ങുമ്പോൾ ലണ്ടനിലെത്തി ചേർന്ന ശേഷം ഹീത്രു എയർപോർട്ടിൽ നിന്നിറങ്ങിയിടത്തു നിന്നും തുടങ്ങണം..
അതല്ലെ അതിൻ്റെ ശരി 🙂
ജനുവരി 26 ബുധനാഴ്ച ഉച്ചക്ക് 2.25 നുള്ള എയർ ഇന്ത്യക്കാണ് ദേവൂട്ടനും എനിക്കുമുള്ള ടിക്കറ്റ് റെഡിയായത്..
ഒരു 1.15 ഓടെ ഞങ്ങൾ ഫ്ളൈറ്റിൽ കയറി..
27 G യും 27 H ഉം ആയിരുന്നു ഞങ്ങളുടെ സീറ്റ് നമ്പർ. 27 I വിൻഡോ സീറ്റ് ആയിരുന്നു. ഭാഗ്യത്തിന് ആ സീറ്റ് കാലിയായിരുന്നു. ഫലത്തിൽ ഞങ്ങൾ അച്ഛനും മോനും മൂന്നു സീറ്റിലായി കിടന്നും ഇരുന്നും യാത്ര ചെയ്തു.
അത്ര എളുപ്പമായിരുന്നില്ല യാത്ര… ഇടക്കവൻ കരഞ്ഞു എന്തു പറഞ്ഞിട്ടും നിർത്താതെയുള്ള കരച്ചിൽ.. തൊട്ടപ്പുറത്തെ സീറ്റിൽ 2 മക്കളുടെ അമ്മയായ ചെറുപ്പക്കാരി ചേച്ചി ദയനീയമായി എന്നെ നോക്കി.
” ചേച്ചീ ഒന്നു ഹെൽപ്പ് ചെയ്യാമോ ” ?
എൻ്റെ ചോദ്യത്തിന് കാത്തുനിന്ന പോലെ അവർ കുട്ടിയെ വാരി എടുത്തു. അവരുടെ രണ്ട് ആൺമക്കൾ അവന് ഇൻസ്റ്റാഗ്രാമിൽ എന്തൊക്കെയോ കാണിച്ചു കൊടുത്തു സെറ്റാക്കി..!
പതുക്കെ അവനെ വാങ്ങി വിൻഡോയിലൂടെ പുറത്തേക്ക് കണ്ണുകൾ പായിപ്പിച്ച് ഉറക്കിയപ്പോഴത്തേക്ക് സമയം രണ്ടര കഴിഞ്ഞു..
Flight 15 മിനിറ്റ് ലേറ്റാണ്.. ഗ്രൗണ്ടിൽ എന്തോ അസൗകര്യമുണ്ട് എന്നൊരു അനൗൺസ്മെൻ്റ് വന്നു..
ഫലത്തിൽ വൈകീട്ട് 4 മണിക്കാണ് ഫ്ളൈറ്റ് പൊങ്ങിയത്.. 2 മണിക്കൂറോളം ദേവൂട്ടൻ്റെ ഉറക്കം എനിക്ക് വേസ്റ്റ് ആയി… 🙂
ഒരു നാലര – അഞ്ചോടെ അവനുണർന്നു.. അപ്പൂപ്പനെ കാണണം..അമ്മമ്മയെ കാണണം.. മാമനെ കാണണം തുടങ്ങിയ കലാപരിപാടികളാരംഭിച്ചു… അപ്പോഴേക്കും ഫുഡ് വന്നു.
ചൈൽഡ് ഫുഡ് പ്രിഫർ ചെയ്തതിനാൽ ദേവൂട്ടന് വെജിറ്റേറിയൻ ഫുഡ് ആണ് കിട്ടിയത്. just ഞാൻ taste നോക്കി
പോര , ഇതെങ്ങനെ കൊടുക്കും ?
നോക്കുമ്പോൾ സൈഡിലായി Dessert എന്നെഴുതിയ ചെറുബോക്സ് .. അതു കുറച്ച് കോരി കൊടുത്തപ്പോൾ ആള് വിരലു കൊണ്ട് സൂപ്പർ എന്ന ആംഗ്യം കാണിച്ചു. – ഞാൻ ഹാപ്പി!
സീറ്റിനു മുന്നിലെ കൊച്ചു ടി വി എങ്ങനെയൊക്കെയോ പ്രവർത്തിപ്പിച്ച് ( sച്ചിനും റിമോർട്ടിനും എന്തോ തകരാർ ഉണ്ടായിരുന്നു ) Kids videos play ചെയ്തു കൊടുത്തപ്പോൾ ആളും ഹാപ്പി!
ഇതിനിടെ Dessert തീർന്നു..
എയർ ഹോസ്റ്റസ് അമ്മായിയെ വിളിച്ചപ്പോൾ please wait some more time sir എന്നോ മറ്റോ മറുപടി കിട്ടി പിന്നെ അവർ ആ വഴിക്ക് വന്നില്ല.
എന്തായാലും പത്തു മണിക്കൂർ യുദ്ധത്തിനു ശേഷം ലണ്ടൻ സമയം രാത്രി 8.15 ന് ( ഇന്ത്യൻ സമയം ഏകദേശം പുലർച്ച 2 മണി കഴിഞ്ഞ് ) ഹീത്രു എയർപോർട്ടിൽ ലാൻഡ് ചെയ്തു..
ഇന്ത്യൻ സമയ പ്രകാരം പുലർച്ചെ ആയതു കൊണ്ട് ദേവൂട്ടനും ഉറക്ക ഭ്രാന്തിൽ ആയിരുന്നു..
ഞാൻ ചെറിയൊരു പരിഭ്രമത്തിലായിരുന്നു ഇനി ഇവിടത്തെ ഫോർമാലിറ്റീസ്.. അതു വരെ ദേവൂട്ടൻ അഡ്ജസ്റ്റ് ചെയ്യുമോ ?
കൊച്ചിയിൽ നിന്ന് കയറുമ്പോൾ ബാഗ് മൊത്തം അഴിച്ച് പരിശോധിച്ചിരുന്നു:.. ബൽട്ട് അടക്കം ഊരി മാറ്റി.. എല്ലാം ചെക്ക് ചെയ്യുമ്പോൾ ഉദ്യാഗസ്ഥർ ക്ഷമാപണം പോലെ പറയുന്നുണ്ടായിരുന്നു ‘സോറി
ഇത് ഞങ്ങളുടെ ഡ്യൂട്ടിയാണ്…”
അതു പക്ഷെ ദേവൂട്ടന് അറിയില്ലല്ലോ.. അവൻ അക്ഷമനും അക്ഷോഭ്യനുമായി കാണപ്പെട്ടു 😛 🙂
യു.കെ എയർപോർട്ടിലെ സ്ഥിതി പ്രഥമദൃഷ്ട്യാ അത്ര ഗുരുതരമായിരുന്നില്ല നീണ്ട Q മാത്രമായിരുന്നു പ്രശ്നം.
ദേവൂട്ടൻ നന്നേ ക്ഷീണിതനായിരുന്നു.. താഴെ നിൽക്കാൻ കൂട്ടാക്കാതെ അവൻ എൻ്റെ ഒക്കത്ത് കൂടു കൂട്ടി 🙂
ഇമിഗ്രേഷൻ ഓഫീസറുടെ അടുത്തെത്തുമ്പോഴേക്കും നെഞ്ചു പിടഞ്ഞു കൊണ്ടിരുന്നു…
ശക്തമായ വിശപ്പ്.. ദാഹം.. ക്ഷീണം.. ചുമലിലെ ബാഗിൻ്റ ഭാരം.. തോളിൽ നിന്നിറങ്ങാതെ ദേവൂട്ടൻ.!
ഇനി ഇമിഗ്രേഷൻ ഓഫീസർ കുഴപ്പിക്കുക കൂടി ചെയ്താൽ പുറത്ത് കാത്തു നിൽക്കുന്ന വൈഫിന് വിളിക്കാൻ ഫോണിൽ വൈ ഫൈ കണക്കറ്റ് ചെയ്യാൻ പോലും പറ്റുന്നില്ല.. കുട്ടിയെ എടുത്തിട്ട് ഫോണിൽ കുത്തി നിൽക്കാൻ പറ്റില്ലല്ലോ, 🙂
യു.കെ സിം ബാഗിലുണ്ട്. അതവിടെ കിടക്കട്ടെ 😛
നമ്മുക്ക് നാക്കിൽ പി.ജി ഉള്ളതുകൊണ്ട് കിട്ടിയ സമയം കൊണ്ട് മലയാളികളെന്ന് എനിക്ക് തോന്നിയവരെയെല്ലാം പുഞ്ചിരി കൊണ്ടും തലയാട്ടിയും ഞാൻ കമ്പനിയാക്കി വെച്ചിരുന്നു – ഒരു മനസമാധാനത്തിന് 🙂
നമ്മക്ക് മുന്നിൽ Q വിൽ ഉണ്ടായിരുന്ന Student Visa ക്കാരോട് കുറച്ച് പരുഷമായാണ് ഇമിഗ്രേഷൻ ഓഫീസർമാർ സംസാരിക്കുന്നത്. അവരുടെ കോഴ്സും ചരിത്രവും എല്ലാം ചികഞ്ഞ് ചോദിക്കുന്നു.
എൻ്റെ തൊട്ടു മുന്നിൽ സൗത്ത് ഇന്ത്യൻ വൃദ്ധ ദമ്പതികളായിരുന്നു. മുന്നിൽ ഭർത്താവ് പാസ്പോർട്ട് മാത്രം പിടിച്ചു കൊണ്ടും പുറകിൽ ഭാര്യയാകട്ടെ ബുദ്ധിമുട്ടി കഷ്ട്ടപ്പെട്ട് രണ്ട് പെട്ടികൾ തൂക്കിയും നടക്കുന്നു..
അവിടെ നിന്നിരുന്ന ബ്രിട്ടീഷ് സെക്യൂരിറ്റി സപ്പോർട്ടിലെ വനിതാ ഉദ്യോഗസ്ഥർ ചീറി കൊണ്ട് അയാളുടെ അടുത്തേക്ക് ഓടിപ്പോയി..
രണ്ട് ബാഗ് ആ സ്ത്രീയെ കൊണ്ട് പിടിപ്പിച്ചത് അവർക്ക് ആർക്കും ഇഷ്ട്ടമായില്ല
“Men should carry luggage. because We women carries babys”
എന്നോ മറ്റോ അവർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..
എൻ്റെ ഊഴമെത്തിയപ്പോൾ ഇമിഗ്രേഷൻ ഓഫീസർ ശാന്തനും സന്തോഷവാനുമായി കാണപ്പെട്ടു.
ഭാര്യ NHS ( Govt service – UK) ൽ നേഴ്സ് ആണ് എന്ന് പറഞ്ഞപ്പോൾ
എത്ര കാലങ്ങൾക്കു ശേഷമാണ് കുട്ടി അമ്മയെ കാണുന്നത് ?
എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം.
കൂടെ മധുരം വമിക്കുന്ന സ്നേഹാശംസകളും 🙂
ഞാനും ഹാപ്പി
ദേവൂട്ടനും ഹാപ്പി
മൂപ്പരും ഹാപ്പി
അടുത്തത് ലഗേജ് കളക്ഷൻ പോയൻ്റ് ആണ്.
ബാഗും ദേവൂട്ടനും അടങ്ങിയ ലഗേജ് ഏന്തി ഞാൻ അങ്ങോട്ടു നടന്നു 😛
കുറേ കോണിപ്പടികൾ കയറുന്നു കുറേ ഇറങ്ങുന്നു.. ഒരു പത്ത് പതിനഞ്ച് മിനിറ്റ് നടത്തം , ഇടക്ക് ദേവനെ നിലത്ത് നിർത്തും, അവനേയും കൊണ്ട് ഓടും , വീഴാൻ പോകും പോലെ അഭിനയിച്ച് അവനെ ആക്റ്റീവ് ആക്കി കൊണ്ടിരുന്നു… അങ്ങനെ ലഗേജ് കളക്റ്റ് ചെയ്ത് പുറത്തെത്തി.. അവിടെ അവൻ്റെ അമ്മ അവനെ മാത്രം ഉറ്റുനോക്കി കാത്തു നിൽക്കുന്നു , 😛
കയ്യിൽ ഒരു പൂച്ചെണ്ടുമുണ്ട്..
അതെനിക്ക് തന്നിട്ട് അവൾ കുട്ടിയെ വാരി പുണർന്നു..
അവൻ തെല്ലൊന്ന് അമ്പരന്നു മാറി നിന്നെങ്കിലും അമ്മയുടെ മണമറിഞ്ഞ് ആസ്വദിച്ച് ചിരിച്ചു..
തൃശ്ശൂർ സ്വദേശിയായ മാർട്ടിൻ ചേട്ടൻ്റെ കാറിലാണ് ഞങ്ങൾ റൂമിൽ പോയത്.
നല്ല തണുപ്പ്..
അടുത്ത ദിവസം BRP Card ( British Residence Permit Card) വാങ്ങിക്കാൻ പോസ്റ്റ് ഓഫീസിൽ പോകണം
അതിനു വേണ്ടി ബാഗിൽ തപ്പിയപ്പോൾ പാസ്പോർട്ട് കാണുന്നില്ല 🙁
സർവ്വ നാഡികളും തകർന്ന അവസ്ഥ..
പാസ്പോർട്ട് എവിടെപ്പോയി !
?
ലഗേജ് കളക്ക്റ്റ് ചെയ്യുന്നിടത്തോ ?
മാർട്ടിൻ ചേട്ടൻ്റെ കാറിലൊ ?
അതോ ?!
പെട്ടി മൊത്തം അഴിച്ചു തപ്പി… ഡ്രസിലും കോട്ടിലും എല്ലാം നോക്കി എവിടെയുമില്ല
ഞാനും വൈഫും മരിച്ച മനസോടെ മുഖത്തോടു മുഖം നോക്കി
– അടുത്ത പാർട്ടിൽ കാണാം
✍ലിജു ഗോപാൽ ആഴ്‌വാഞ്ചേരി