ഫിലാഡൽഫിയ: ഫിലാഡൽഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് സ്ത്യർഗമായി പ്രവർത്തിച്ച് 25-ാം വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസ്സോസിയേഷൻ 2023 ലേയ്ക്കുള്ള ഭരവാഹികളെ തിരഞ്ഞെടുത്തു. പുതുമുഖങ്ങൾക്കും പുതിയ തലമുറയ്ക്കും അവസരങ്ങൾ നൽകികൊണ്ടാണ് 2023-ലെ കമ്മറ്റി നിലവിൽ വന്നത്.
പമ്പയുടെ വാർഷിക പൊതുയേഗം പ്രസിഡന്റ് ഡോ: ഈപ്പൻ ഡാനിയേലിന്റെ അദ്ധ്യക്ഷതയിൽ സമ്മേളിച്ച് 2022 ലെ പ്രവർത്തനങ്ങളെ വിലയിരുത്തി. സെക്രട്ടറി ജോർജ്ജ് ഓലിക്കൽ വാർഷിക റിപ്പോർട്ടും, ട്രഷറർ റവ: ഫിലിപ്പ്സ് മോഡയിൽ കണക്കും അവതരിപ്പിച്ച് പാസ്സാക്കി.
സാംസ്ക്കാരിക സമ്മേളനങ്ങൾ, മദേഴ്സ് ഡേ സെലിബ്രേഷൻ, വിനോദയാത്ര, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ പമ്പയുടെ 2022-ലെ പ്രധാന പ്രവർത്തനങ്ങളായിരുന്നു.
ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ സുധ കർത്തായും സെക്രട്ടറി ജോർജ്ജ് ഓലിക്കലും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ചെയ്തു. 2023-ലെ ഭാരവാഹികളായി സുമോദ് നെല്ലിക്കാല (പ്രസിഡന്റ്), ഫിലീപ്പോസ് ചെറിയാൻ(വൈസ് പ്രസിഡന്റ്), തോമസ് പോൾ (ജനറൽ സെക്രട്ടറി), ഫാദർ ഫിലിപ്പ് മോഡയിൽ, (ട്രഷറർ), രാജൻ സാമുവൽ, (അസ്സോസിയേറ്റ് ട്രഷറർ), റോണി വറുഗീസ്, (അസ്സോസിയേറ്റ് സെക്രട്ടറി), ജേക്കബ് കോര (അക്കൗണ്ടന്റ്)
ചെയർ പേഴ്സൺസ്. ജോയി തട്ടാർകുന്നേൽ (ആർട്സ്), സുധ കർത്ത (സിവിക് ആന്റ് ലീഗൽ), ജോർജ്ജ് ഓലിക്കൽ (ലിറ്റററി), അലക്സ് തോമസ്, ജോൺ പണിക്കർ, വി.വി ചെറിയാൻ (ബിൽഡിംഗ് കമ്മറ്റി), ഡോ: ഈപ്പൻ ഡാനിയേൽ (എഡിറ്റോറിയൽ ബോർഡ്), മോഡി ജേക്കബ് (ഐ.റ്റി കോഡിനേറ്റർ), (ബിജു എബ്രാഹം (ഫണ്ട് റെയിസിങ്), ഡൊമിനിക് പി ജേക്കബ് (ഫെസിലിറ്റി), മാക്സ്വെൽ ഗിഫോർഡ് ((സ്പോർട്സ്), എബി മാത്യു (ലൈബ്രറി), റോയി മാത്യു (മെമ്പർഷിപ്പ്), രാജു പി ജോൺ (പ്രോഗ്രാം കോഡിനേറ്റർ), ജോർജ്ജ്കുട്ടി ലൂക്കോസ് (പബ്ളിക്ക് റിലേഷൻസ്), റ്റിനു ജോൺസൺ (യൂത്ത് കോഡിനേറ്റർ), എ.എം ജോൺ (ഗെയിംസ്) ജോർജ്ജ് പണിക്കർ (ഓഡിറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വാർത്ത: ജോർജ്ജ് ഓലിക്കൽ