17.1 C
New York
Wednesday, August 17, 2022
Home Kerala മുൻ എം.എൽ. എ, കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. മരണം ശുചിമുറിയില്‍...

മുൻ എം.എൽ. എ, കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. മരണം ശുചിമുറിയില്‍ വീണ് പരിക്കേറ്റ്

തിരുവനന്തപുരം: ചാത്തന്നൂർ മുൻ എം എൽ ഇ യും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു. വീട്ടിലെ ശുചിമുറിയില്‍ വീണാണ് മരണം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. ഉടനടി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷച്ചിരിക്കുകയാണ്. . പ്രതാപവര്‍മ തമ്പാന്‍റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അനുശോചിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്യുവിന്റെ ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം 2012-2014 കാലത്ത് കൊല്ലം ഡിസിസി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുണ്ടറ പേരൂർ സ്വദേശിയാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: