17.1 C
New York
Saturday, September 30, 2023
Home Special 👺കോക്കാച്ചി Vs.അന്തോണി മാഷ്👨‍🦳

👺കോക്കാച്ചി Vs.അന്തോണി മാഷ്👨‍🦳

മേരി ജോസി മലയിൽ,  തിരുവനന്തപുരം.✍

പണ്ടുമുതൽ കുഞ്ഞുങ്ങളെ അനുസരിപ്പിക്കാൻ അച്ഛനമ്മമാർ പറഞ്ഞുകൊടുക്കുന്ന കഥയിലെ ഒരു കഥാപാത്രമായിരുന്നു കോക്കാച്ചി.👺ഇങ്ങനെ ഒരു മൃഗത്തെ അടുത്തകാലത്ത് ഇടുക്കിയിൽ കണ്ടെത്തിയതായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. ഇത് പുറപ്പെടുവിക്കുന്ന അപസ്വരങ്ങൾ കേട്ടാൽ ഏതോ പ്രേതസിനിമയിലെ പ്രേതങ്ങളുടെ വരവിനെ സൂചിപ്പിക്കുന്ന ശബ്ദവീചികൾ ആണ്.

രണ്ടാഴ്ച കഴിഞ്ഞ് ഒന്നാം ക്ലാസ്സിൽ ചേരാൻ കാത്തിരിക്കുന്ന ആറുവയസ്സുകാരൻ ജോക്കുവിന് 👦ലോകത്തിൽ ആരെയും പേടി ഇല്ലെന്ന് മാത്രമല്ല നല്ലൊരു കുട്ടികുറുമ്പനും സുന്ദരക്കുട്ടപ്പനും ആണ്. ‘സമൃദ്ധി’ ഫ്ലാറ്റിൽ അടുത്തകാലത്തായി താമസത്തിന് എത്തിയ ജോക്കുവിന് കൂട്ടുകാർ നന്നേ കുറവ്. ജോക്കു വന്ന്, അധികം താമസിയാതെ വെക്കേഷൻ ആരംഭിച്ചതോടെ അവൻറെ സമപ്രായക്കാരൊക്കെ ബന്ധുവീടുകളിലേക്ക് പോയി. ക്യാരംസ്, കാർഡ്‌സ്, ചെസ്സ് കളികളൊക്കെ കമ്മ്യൂണിറ്റി ഹാളിൽ നടക്കാറുണ്ടെങ്കിലും അവരൊക്കെ കുറച്ചുകൂടി മുതിർന്ന കുട്ടികൾ ആയതുകൊണ്ട് ഇവനെ ആരും കൂട്ടാറില്ല. എന്നാലും ഓരോ കുസൃതികളുമായി അവൻ രാവിലെ തന്നെ അവരുടെ ഇടയിൽ ചുറ്റി കറങ്ങും. ഇടയ്ക്ക് അവരുടെ കയ്യിൽ നിന്ന് തലയിൽ ഓരോ കിഴുക്കും ചെവിയിൽ തിരുമ്മും കിട്ടും.☹️😳 മുതിർന്ന കുട്ടികളൊക്കെ കളി കഴിഞ്ഞാൽ ഉടനെ ആ ഹാൾ വൃത്തിയാക്കും. പേപ്പർ കൊണ്ട് ആരോ എറിഞ്ഞുള്ള കളി,,തെർമോകോൾ പിച്ചിക്കീറി പരസ്പരം എറിഞ്ഞുള്ള കളി, പിന്നെ ചില ബർത്ത് ഡേ ആഘോഷങ്ങൾക്ക് കോഴിമുട്ട ദൂരെ നിന്ന് പിറന്നാളുകാരിയുടെ ദേഹത്തേയ്ക്ക് എറിഞ്ഞുള്ള തമാശകൾ…….പരസ്പരം കളർ വെള്ളം നിറച്ചബലൂൺ ഏറ്……..അങ്ങനെ ഓരോ പിറന്നാളിനും കുട്ടിപട്ടാളത്തിന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് വ്യത്യസ്ത ആഘോഷങ്ങൾ.എന്തായാലും കളി കഴിയുന്നതോടെ ‘അന്തോണി മാഷ് വരും കേട്ടോ’ എന്ന് പറഞ്ഞ് എല്ലാവരും കൂടി ഇതൊക്കെ വൃത്തിയാക്കാറുണ്ട്.
ജോക്കുവിന്റെ മനസ്സിൽ അന്തോണി മാഷ് ഒരു ഭീകരജീവി 👺ആയി അങ്ങനെ നിലകൊള്ളുകയാണ്. എന്തെങ്കിലും ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളോട് അമ്മമാർ പറയുന്നത് കേൾക്കാം ‘നിന്നെ അന്തോണി മാഷിന് ഇട്ടു കൊടുക്കും’ എന്ന്.

അന്തോണി മാഷ് ഒരു സ്കൂളിൽ നിന്ന് വിരമിച്ച ഹെഡ്മാസ്റ്റർ ആയതുകൊണ്ട് എല്ലാവരും ബഹുമാനത്തോടെയാണ് മാഷിനോട് സംസാരിക്കുക. മാഷ് ആണെങ്കിൽ കുട്ടികളെയൊക്കെ നന്നായി ശാസിക്കുകയും വേണ്ടിവന്നാൽ നല്ലൊരു അടിയോ ചെവിയിൽ തിരുമ്മോ കൊടുക്കാറുമുണ്ട്. ആർക്കും അതിനൊരു പരാതി ഇന്നുവരെ ഉണ്ടായിട്ടില്ല. അല്പം കേൾവികുറവുള്ളതുകൊണ്ട് മാഷ് ഉറക്കെയാണ് സംസാരിക്കുക.കൃശഗാത്രൻ എങ്കിലും ഉയർന്ന ശബ്ദമുള്ള സംസാരം കേട്ടാൽ ആൾക്കാരൊക്കെ പേടിച്ചു പോകും.

ജോക്കുവിന് വല്ലാതെ ബോറടിക്കുമ്പോൾ ഓരോ വീടുകളിൽ ചെന്ന് കോളിംഗ് ബെൽ അടിക്കും. ഉച്ചമയക്കത്തിന് കയറുന്ന വീട്ടമ്മമാർ വാതിൽ തുറക്കുമ്പോൾ ഞാനൊരു പാട്ട് പാടട്ടെ ആൻറി എന്ന് ചോദിക്കും.🎤 തുടർച്ചയായി അഞ്ചാറ് നഴ്സറി പാട്ട് പാടി കഴിഞ്ഞാൽ വെള്ളം ആവശ്യപ്പെടും. വെള്ളം കൊടുക്കുമ്പോൾ ജോക്കു ചോദിക്കും “ആൻറിക്ക് മാനേഴ്സ് അറിയില്ലേ? എൻറെ അമ്മ ഞങ്ങളുടെ വീട്ടിൽ വരുന്ന ഗസ്റ്റിന് സ്‌ക്വാഷും സ്നാക്സും🥟🥧🍸 കൊടുക്കാറുണ്ട്, അതെല്ലാം പോയി എടുത്തോണ്ട് വാ 😀”എന്ന്.

ഇതുപോലുള്ള ജോക്കുവിന്റെ കുസൃതികൾ ഒക്കെ മൂന്ന് ബ്ലോക്കിലെ വീട്ടമ്മമാരും അനുവദിച്ചു കൊടുത്തിട്ടുണ്ട്.അപ്പോഴും ജോക്കുവിന് ‘ഡി’ ബ്ലോക്കിൽ പോകാൻ ഭയമാണ്.ഇത് വരെ നേരെ കണ്ടിട്ടില്ലെങ്കിലും അന്തോണി മാഷെന്ന ഭീകരജീവി അവിടെയാണ് താമസം എന്ന് ജോക്കുവിന് അറിയാം.
മിക്കവാറും D ബ്ലോക്കിലെ ഫ്ലാറ്റുകളിൽ എല്ലാം വൃദ്ധരാണ് താമസം,പലരും രോഗികളും. അതുകൊണ്ടുതന്നെ അവിടെ എന്തെങ്കിലും ചെറിയ ഒച്ചയോ ബഹളമോ ഉണ്ടായാൽ ഉടനെ അവർ അസോസിയേഷനിൽ കംപ്ലയിന്റ് ചെയ്യും. ദേഹാസ്വാസ്ഥ്യങ്ങൾ കൊണ്ടാകും ദേഷ്യവും അരിശവും കൂടുതലാണ് അവിടുത്തെ താമസക്കാർക്ക്. അപ്പോഴാണ് ഡി ബ്ലോക്കിൽ ജോക്കുവിന്റെ അതേ പ്രായക്കാർ അവിടെ പുതിയതായി താമസത്തിന് എത്തിയത് കണ്ടത്. ഗേറ്റിൽ സെക്യൂരിറ്റി ഉള്ളതുകൊണ്ടും മറ്റു മൂന്നു ബ്ലോക്കിൽ ഉള്ളവർ നല്ല ആൾക്കാരാണെന്ന് അറിയാവുന്നതുകൊണ്ടും ജോക്കു പകൽസമയം അവിടെ കറങ്ങി നടന്നാലും അമ്മ ഒന്നും പറയില്ല. D ബ്ലോക്കിൽ പോകരുതെന്ന നിബന്ധന ജോക്കു പാലിക്കാറുമുണ്ട്.

വീട്ടിലിരുന്നാൽ ജോക്കുവിന്റെ കുസൃതിയുടെ അളവ് വളരെ വളരെ കൂടുതലാണ്. അടുക്കളയിൽ ചെന്ന് ഉള്ളി കൊട്ടയെടുത്ത് മുറി മുഴുവൻ വിതറുക, ഫ്രിഡ്ജ് തുറന്ന് മിൽക്ക് മെയ്ഡ് പോലുള്ള ടിന്നിൻറെ അടപ്പു തുറന്നിടുക, ഉറങ്ങുന്ന കുഞ്ഞനുജത്തിയുടെ ചെവിയിൽ “ട്ടോ “എന്ന് ശബ്ദമുണ്ടാക്കി ഉണർത്തുക……അങ്ങനെയങ്ങ നെ ജോക്കുവിന് ബില്ല് എഴുതി അമ്മയുടെ കയ്യിൽ നിന്ന് തല്ലു വാങ്ങാനും കരയാനുമേ നേരമുള്ളൂ😪😪😪😪 പിന്നെ പുറത്തിറങ്ങിയാൽ ആള് കുറച്ചുകൂടി ഡീസന്റ് ആയിട്ടാണ് ആന്റിമാരോട് ഇടപഴകുക. D ബ്ലോക്കിലെ എല്ലാ നിബന്ധനകളും മറികടന്ന് ഈ പുതിയ കുട്ടികളെ പരിചയപ്പെടണമെന്നും അവരെ കളിക്കാൻ കൂട്ടണമെന്നുള്ള തൻറെ ആഗ്രഹം അവിടത്തെ സിറിയക്ക് അങ്കിളിനോട് പങ്കുവച്ചു ജോക്കു.അങ്കിൾ പറഞ്ഞു. “ഡി ബ്ലോക്കിൽ നാലാം നമ്പർ ഫ്ലാറ്റിൽ ആണ് അന്തോണിമാഷ് താമസിക്കുന്നത്. നീ വലിയ ധൈര്യശാലി അല്ലെ അവിടെ ചെന്ന് ബെല്ലടിച്ച് അന്തോണി മാഷിനോട് അനുവാദം ചോദിച്ചാൽ നിനക്കൊരു ചോക്ലേറ്റ് പെട്ടി🍬🍬🍬🍬 ഞാൻ സമ്മാനമായി തരാം”.എന്ന്. ഈ പേര് കേൾക്കുമ്പോഴേ ജോക്കു ആ ശ്രമം ഉപേക്ഷിച്ചു മടങ്ങി ക്കോളും എന്നാണ് സിറിയക് അങ്കിൾ ധരിച്ചത്.പക്ഷേ സംഭവിച്ചത് മറിച്ചാണ്. ജോക്കു ധൈര്യം സംഭരിച്ച് അന്തോണി മാഷിൻറെ ഫ്ലാറ്റിൽ ചെന്ന് ബെല്ലടിച്ചു. ആജാനുബാഹുവായ പേടിപ്പെടുത്തുന്ന കോക്കാച്ചിയെ പ്രതീക്ഷിച്ച അന്തോണി മാഷിനെ കണ്ട് ജോക്കു ഞെട്ടി. ആകെ അഞ്ചടിയിൽ താഴെ പൊക്കം, മുണ്ടുമടക്കിക്കുത്തി ഷർട്ടും പുറത്തേക്കിട്ടു വരുന്ന മാഷിനെ കണ്ട് ജോക്കുവിന് അത്ഭുതമായി. കുഞ്ഞിനെ ഭയപ്പെടുത്തിയത് മാഷിൻറെ ഉച്ചത്തിലുള്ള സംസാരം മാത്രം. അവിടെ കളിക്കാനും ഒച്ചയിടാനും പറ്റില്ല.പുതിയ കൂട്ടുകാരെയും കൊണ്ട് ദൂരെ കുട്ടികൾക്കുള്ള പാർക്ക് ഏരിയയിൽ പോയി കളിച്ചോളോണം എന്ന ഡിമാൻഡ് മാത്രം വച്ചു മാഷ്.ജോക്കുവിനത് ഡബിൾ ഒക്കെയായിരുന്നു.പിറ്റേദിവസം പുതിയ കൂട്ടുകാരുമായി സിറിയക്അങ്കിളിന്റെയടുത്ത് ജോക്കു ചോക്ലേറ്റ് പെട്ടി ചോദിച്ചെത്തി.എന്നിട്ട് ഒരു ഉപദേശവും. “ ഇത്രയേ ഒള്ളായിരുന്നോ ഈ അന്തോണി മാഷ്, ശ്ശോ!ഞാൻ വെറുതെ പേടിച്ചു.ഈ കുഞ്ഞു മനുഷ്യനെയാണോ നിങ്ങളൊക്കെ ഓരോന്ന് പറഞ്ഞു എന്നെ പേടിപ്പിച്ചിരുന്നത്? “

സാവധാനം ജോക്കു അന്തോണി മാഷിൻറെ പെറ്റ് ആയി മാറി.ഹൈപ്പർ ആക്ടിവിറ്റി ഉള്ള ജോക്കുവിനെ കുറെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചതോടെ ആൾ മിടുക്കനായി.പിള്ളമനസിൽ കള്ളമില്ലാത്തതുകൊണ്ട് ചില കേസുകൾ തെളിയിക്കാൻ ജോക്കു മാഷിനെ സഹായിക്കാൻ തുടങ്ങി. മുതിർന്ന കുട്ടികളൊക്കെ ഇപ്പോൾ ജോക്കുവിന്റെ പുറകെയാണ് അന്തോണി മാഷിൽ നിന്ന് ഓരോ കാര്യങ്ങൾ സാധിച്ചുകിട്ടാൻ. അന്തോണി മാഷ് ജോക്കുവിന്റെ ഉറ്റസുഹൃത്തായതുകൊണ്ട് കൃത്യമായി മിഠായി,🍬🥧🍔🌮🍕🍖 ഐസ്ക്രീം രൂപത്തിലുള്ള കൈക്കൂലി എല്ലാ മുതിർന്ന കുട്ടികളിൽ നിന്നും വാങ്ങിക്കാൻ തുടങ്ങി. ഈ കൈക്കൂലിയുടെ മധുരം നുണഞ്ഞിട്ടാകാം വലുതാവുമ്പോൾ നിനക്ക് ആരാണ് ആകേണ്ടത് എന്ന ചോദ്യത്തിന് ഉള്ള ജോക്കുവിന്റെ മറുപടി എനിക്ക് വില്ലേജ് ആഫീസിൽ ഒരു ഉദ്യോഗസ്ഥൻ ആയാൽ മതിയെന്നാണ്. 😜

വിദേശത്ത് പോയാൽ അമ്മയെയും അച്ഛനെയും കുഞ്ഞനുജത്തിയെയും പിരിയണം,പിന്നെ നന്നായി ജോലിയും ചെയ്യേണ്ടി വരും. ഇതു രണ്ടും വേണ്ടല്ലോ ഇവിടെ ഒരു ജോലി ഒത്തു കിട്ടിയാൽ എന്ന് ജോക്കു മാറി ചിന്തിച്ചതിൽ നമുക്ക് ജോക്കുവിനെയും കുറ്റം പറയാൻ പറ്റില്ലല്ലോ? 😜

മേരി ജോസി മലയിൽ, 
തിരുവനന്തപുരം.✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: