17.1 C
New York
Friday, July 1, 2022
Home Travel ചരിത്രമുറങ്ങുന്ന കേരളത്തിൻ്റെ നാട്ടുവഴികളിലൂടെ (2) "കരുനാഗപ്പള്ളി"

ചരിത്രമുറങ്ങുന്ന കേരളത്തിൻ്റെ നാട്ടുവഴികളിലൂടെ (2) “കരുനാഗപ്പള്ളി”

തയ്യാറാക്കിയത്: പ്രമീള ശ്രീദേവി

 

എൻ്റെ സ്വന്തം നാടായ കരുനാഗപ്പള്ളിയുടെ ഐതീഹ്യം.

കൊല്ലം ജില്ലയുടെ വടക്കു ഭാഗത്ത് ആലപ്പുഴ ജില്ലയോടു ചേർന്നു കിടക്കുന്ന ഒരു തീരദേശ പ്രദേശമാണ് കരുനാഗപ്പള്ളി.

മുൻ കാലത്ത് ആയ് രാജ്യത്തിൻ്റെ ഭാഗമായിരുന്ന ഒരു ചെറു നാട്ടുരാജ്യമായിരുന്നു കരുനാഗപ്പള്ളി. ഇത് പിന്നീട് ഓട നാടിൻ്റെ ഭാഗമായി മാറുകയും ചെയ്തു. പുരാതന കാലത്ത് ബുദ്ധമത കേന്ദ്രങ്ങളായ പ്രദേശങ്ങളാണ് പിൽക്കാലത്ത് പള്ളി എന്ന നാമധേയത്തിൽ അവസാനിക്കുന്നത്. ഉദാഹരണത്തിന് കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മൈനാഗപ്പള്ളി മുതലായവ. പുരാതന കാലത്ത് ബുദ്ധ മത പഠനകേന്ദ്രത്തിന് പേരുകേട്ട ഒരു സ്ഥലമായിരുന്നു കരുനാഗപ്പള്ളി.

ബുദ്ധചരിത്രത്തെ സാധൂകരിക്കുന്ന ബുദ്ധമത ശേഷിപ്പുകൾ കരുനാഗപ്പള്ളിയിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ മരുതൂർകുളങ്ങരയിൽ നിന്നും കണ്ടെടുക്കപ്പെട്ട പള്ളിക്കൽ പുത്രൻ ബുദ്ധവിഗ്രഹമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുറച്ചു
കാലം ഇത് കരുനാഗപ്പള്ളിയിലെ പുരാതന ക്ഷേത്രമായ പടനായർ കുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം സ്ഥാപിച്ചിരുന്നു. ഇപ്പോൾ ഈ വിഗ്രഹം കൃഷണപുരം
കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്.കരുനാഗപ്പള്ളിയുടെ കിഴക്കുമാറി ഇപ്പോൾ ശ്രീബുദ്ധാ സെൻട്രൽ സ്ക്കൂൾ എന്ന പേരിൽ ഒരു സ്ക്കൂളും നിലനിൽക്കുന്നുണ്ട്.

ഇപ്പോഴത്തെകരുനാഗപ്പള്ളി ബസ് സ്റ്റാൻഡ് നിൽക്കുന്ന സ്ഥലം പണ്ടു കാലത്ത് കരിനാഗങ്ങൾ വസിച്ചിരുന്ന ഘോര വനങ്ങൾ ആയിരുന്നു. കരിനാഗങ്ങളുള്ള ബുദ്ധ
മതപഠനകേന്ദ്രം എന്ന നിലയിൽ ഈ സ്ഥലത്തെ കരിനാഗപ്പള്ളി എന്നറിയപ്പെടുകയും പിൽക്കാലത്ത് അത് കരുനാഗപ്പള്ളിയായി മാറുകയും ചെയ്തു.

കരുനാഗപ്പള്ളിയിലെ പണ്ടാരത്തുരുത്ത് എന്ന പ്രദേശത്ത് പോർച്ചുഗീസുകാർ നിർമ്മിച്ചത് എന്നു കരുതപ്പെടുന്ന ഒരു കൃസ്ത്യൻ പള്ളിയുണ്ട്. ഈ പള്ളി പോർച്ചുഗീസ്പള്ളി എന്നാണ് അറിയപ്പെടുന്നത്. പണ്ടുകാലത്ത്  സമുദ്ര യാത്ര ചെയ്ത
പോർച്ചുഗീസുകാർ കരകാണാതെ വലഞ്ഞപ്പോൾ ആദ്യം കരകാണുന്ന ഭാഗത്ത് ഒരു
പള്ളി പണിയാം എന്നവർ നേർച്ച പറയുന്നു. അങ്ങനെ പണ്ടാരത്തുരുത്തിൽ എത്തിയപ്പോൾ കര ഭാഗം കാണുകയും അവിടെ അവർ ഒരു പള്ളി പണിയുകയും ചെയ്തു.

400 വർഷങ്ങൾക്ക് മുമ്പ് മലബാറിൽ നിന്നും അലിഹസൻ എന്ന മുസ്ളീം പുരോഹിതൻ തെക്കു ദേശത്തേക്ക് സഞ്ചരിക്കുകയും അങ്ങനെ അദ്ദേഹം ഓച്ചിറയിൽ എത്തുകയും അവിടെ നിന്നും തെക്കു ഭാഗത്തേക്കു യാത്ര ചെയ്തു കരുനാഗപ്പള്ളിയിൽ എത്തുകയും ചെയ്തു. കൊടും കാടായ ആ പ്രദേശം കരിനാഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു. കരിനാഗങ്ങളെ പേടിച്ച് ജനങ്ങളാരും ആ വഴി യാത്ര ചെയ്യില്ലായിരുന്നു. തനിക്ക് അവിടെ കുറച്ചു സ്ഥലം വേണമെന്ന്പു രോഹിതൻ നാട്ടുരാജാവിനോടു ആവശ്യപ്പെടുന്നു. രാജാവ് കാടുവെട്ടിത്തെളിക്കാൻ അനുമതി നൽകുന്നു. കാടുവെട്ടി തെളിച്ച സിദ്ധൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട കരിനാഗത്തെ സിദ്ധൻ തന്ത്രപൂർവ്വം കൂട്ടിലാക്കി രാജസന്നിധിയിൽ എത്തിച്ചുവെങ്കിലും കൂട്ടിൽ നിന്നും പുറത്തു ചാടിയ കരിനാഗം ആ സ്ഥലം ഉപേക്ഷിച്ചുപോവുകയുണ്ടായി. പിന്നീട് കരിനാഗങ്ങൾ കൂട്ടമായി അവിടെ നിന്നും പലായനം ചെയ്തു എന്നാണ് ഐതീഹ്യം. രാജാവിൻ്റെഅനുമതിയോടെ ആ
വഴിയരുകിൽ ഒരു മുസ്ലീംപള്ളി സിദ്ധൻ പണിയുകയുണ്ടായി. അങ്ങനെയാണ്
ഈ സ്ഥലം കരുനാഗപ്പള്ളി എന്നറിയപ്പെട്ടത് എന്ന മറ്റൊരു ഐതീഹ്യം കൂടിയുണ്ട്.

നാലമ്പലത്തിനുള്ളിൽ ശിവപ്രതിഷ്ഠയും കൃഷണപ്രതിഷ്ഠയും നിലനിൽക്കുന്ന പുരാതനക്ഷേത്രമാണ് കരുനാഗപ്പള്ളിയിലെ പടനായർകുളങ്ങര ക്ഷേത്രം. ഉന്നത
സാംസ്ക്കാരിക പാരമ്പര്യമുള്ള കരുനാഗപ്പള്ളി കഥകളിക്കു പുതിയ മാനം നൽകിയ നാടുകൂടിയാണ്. ചിത്രരചന, നാടകം, നൃത്തം,വില്ലാട്ട്, കൊലടി, തിരുവാതിര, പുലിവേഷം, കാക്കാരിശ്ശി നാടകം തുടങ്ങിയ മേഘലകളിൽ ഈ നാടു നൽകിയ സംഭാവനകൾ മൂല്യമേറിയതാണ്.

അദ്ധ്യാപകൻ, കവി, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ജന്മം കൊണ്ട നാടാണ് കരുനാഗപ്പള്ളി. 40 ഓളം പ്രാഥമിക വിദ്യാലയങ്ങൾ താലൂക്കിൽ ആരംഭിക്കാൻ നേതൃത്വം നൽകിയ അദ്ദേഹം 1917-ൽ ആദ്യമായി സ്വന്തം സ്ഥലവും കെട്ടിടവും സംഭാവന നൽകി ഒരു ഇംഗ്ലീഷ്
മീഡിയം സ്ക്കൂൾ സ്ഥാപിച്ചു. പിന്നീട് അതിനെ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു അദ്ദേഹം. കൂടാതെ ഒരു പോലീസ് സ്റ്റേഷനു വേണ്ട സ്ഥലവും അദ്ദേഹം
സംഭാവനയായി നൽകി.

വള്ളിക്കാവിലെ മാതാ അമൃതാനന്ദമയീദേവിയുടെ അമൃതപുരി ആശ്രമം,
അഴീക്കൽ ബീച്ച്, താജ്മഹൽ പള്ളി എന്നിവ കരുനാഗപ്പള്ളിയുടെ പ്രധാന ആകർഷണങ്ങളാണ്.

2004-ൽ ഇന്ത്യൻ മഹാ സമുദ്രത്തിലുണ്ടായ സുനാമി തിരമാലകൾ
ഏറ്റവും കൂടുതൽ നാശം വിതച്ച കേരളത്തിലെ തീരപ്രദേശങ്ങൾ കരുനാഗപ്പള്ളിയുടെ തീരദേശ മേഘലകളാണ്. ആലപ്പാട്, അഴീക്കൽ ഭാഗങ്ങളിലായി 150-ൽ അധികം ആളുകൾ ഈ സംഭവത്തിൽ മരണപ്പെടുകയുണ്ടായി. 2009 ഡിസംബർ 31 ന് കരുനാഗപ്പള്ളി പുത്തൻ തെരുവിൽ ദേശീയ പാതയിൽ ഉണ്ടായ ഗ്യാസ് ടാങ്കർ അപകടവും കരുനാഗപ്പള്ളി വവ്വാക്കാവ് ലെവൽ ക്രോസിൽ ബസും ട്രയിനും
കൂട്ടിയിടിച്ചുണ്ടായ അപകടവും നാടിനെ നടുക്കിയ സംഭവങ്ങളാണ്.

ഹിന്ദു മുസ്ളീം കൃസ്ത്യൻ മതവിശ്വാസികൾ ഒരുമയോടെ ജീവിക്കുന്ന ഈ പ്രദേശം ഇന്ന് കേരളത്തിലെ വികസനപാതയിൽ ഏറ്റവും മുൻപന്തിയിലുള്ള ഒരു പ്രദേശം
കൂടിയാണ്. ഒരു കരുനാഗപ്പള്ളിക്കാരിയായി ജനിച്ചതിൽ ഞാനും അഭിമാനം കൊള്ളുന്നു.

തയ്യാറാക്കിയത്: പ്രമീള ശ്രീദേവി

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: