17.1 C
New York
Wednesday, August 17, 2022
Home Travel ചരിത്രമുറങ്ങുന്ന കേരളത്തിലെ നാട്ടുവഴികളിലൂടെ (8) 'ആറന്മുള'

ചരിത്രമുറങ്ങുന്ന കേരളത്തിലെ നാട്ടുവഴികളിലൂടെ (8) ‘ആറന്മുള’

അവതരണം - പ്രമീള ശ്രീദേവി

പത്തനംതിട്ട ജില്ലയിലെ ഒരു സുപ്രധാന സ്ഥലമായ “ആറന്മുള” യിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര

പള്ളിയോടങ്ങൾക്കും വള്ളംകളികൾക്കും പേരുകേട്ട കേരളത്തിലെ ഒരു സ്ഥലമാണ് ആറന്മുള: ആറന്മുള ഉതൃട്ടാതി വള്ളം കളി കേരള പെരുമ വിളിച്ചോതുന്ന ഒന്നാണ്.

ആറിൻവിള എന്ന വാക്ക് ലോപിച്ചാണ് ആറന്മുള എന്ന വാക്കുണ്ടായത് എന്ന ഒരു ഐതീഹ്യം നിലനിൽക്കുന്നുണ്ട്. പമ്പയാറിൻ്റെ തീരത്തുള്ള ഫലഭൂയിഷ്ടമായ ഭൂമിയും
അതിലെ വിളകളുമാണ് ഈ സ്ഥലത്തിൻ്റെ സമൃദ്ധിക്കു പിന്നിൽ.പ്രാചീന കൃതിയായ നമ്മാഴ്വാർടെ തിരുവായ് മൊഴിയിൽ ഈ സ്ഥലത്തെ തിരുവാറൻ വിളൈ എന്നാണ് വിശേഷിപ്പിക്കുന്നത്.

പ്രാചീന കാലത്ത് ഈ സ്ഥലംമലയർ സമുദായത്തിൻ്റെ അധിവാസ കേന്ദ്രമായിരുന്നു. ഇവരുടെമലയാണ് മലയർ മല. ഇത് പിന്നീട് ആറൻമലയായി മാറി.ആറൻമല പിന്നീട്
ആറന്മുള ആയി. ഇങ്ങനെയും ഒരു ഐതീഹ്യം നിലവിലുണ്ട്. മലയരും പാർത്ഥസാരഥീ ക്ഷേത്രവുമായുള്ള ബന്ധം ഇത് ശരി വയ്ക്കുന്നുണ്ട്.

ചതുർബാഹുവായ വിഷ്ണുവിൻ്റേതാണ് ആറന്മുള വിഗ്രഹം എന്നാണ് വിശ്വാസം. ഈ വിഗ്രഹം ആദ്യം പ്രതിഷ്ഠിച്ചിരുന്നത് നിലയ്ക്കൽ എന്ന സ്ഥലത്തായിരുന്നു. കാട്ടുമൃഗങ്ങളുടെ ഭീഷണി കാരണം നാട്ടുകാർ നിലയ്ക്കൽ ഉപേക്ഷിച്ചു
പോകാൻ തീരുമാനിക്കുകയും കൂടെ ആറുമുളകൾ കെട്ടിയ ചങ്ങാടത്തിൽ വിഷ്ണു
വിഗ്രഹവും കൂടി കൊണ്ടുപോകുന്നു. വിഗ്രഹവുമായി പോകുന്ന വഴിയിൽ വിളക്കു കണ്ട സ്ഥലത്ത് ചങ്ങാടം അടുപ്പിച്ച് വിഗ്രഹം ഇറക്കി വെച്ചു. ഈ സ്ഥലത്തെ പിന്നീട്
വിളക്കുമാടം എന്നറിയപ്പെട്ടു. അവിടെ നിന്നും വിഗ്രഹം ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തു പ്രതിഷ്ഠിച്ചു. ആറു മുളയിൽ വിഗ്രഹം കൊണ്ടുന്നതിനാൽ ഈ
സ്ഥലത്തെ ആറന്മുള എന്ന പേരു ലഭിച്ചു എന്നതാണ് മറ്റൊരു ഐതീഹ്യം.

ആറന്മുള ആശാൻ എന്നറിയപ്പെടുന്ന ചെറുകോൽ നെടുമ്പയിൽ കൊച്ചു; കൃ ഷണൻ ആശാൻ രചിച്ച ആറന്മുള വിലാസം ഹംസപ്പാട്ടിൽ വിഗ്രഹം ചക്കൻമാർ മുളകൾ കെട്ടിയ ചങ്ങാടത്തിൽ കയറ്റിവിളക്കുമാടത്തിൽ എത്തിച്ചുവന്നും വിളക്കുമാടത്തിനടുത്ത് മണ്ണിട്ടുയർത്തിയ സ്ഥലത്ത് ആറന്മുള ക്ഷേത്രം സ്ഥാപിച്ചുവന്നും പറയപ്പെടുന്നു.

ആറന്മുളയുടെ പ്രധാന സാംസ്ക്കാരിക സംഭാവനകൾ പാർത്ഥസാരഥീ ക്ഷേത്രവും അവീടെ നടക്കുന്ന വള്ളംകളിയും വള്ളസദ്യയും ആറന്മുള കണ്ണാടിയുമാണ്. ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിൽ പമ്പാനദിയിൽ നടക്കുന്ന ആറന്മുള വള്ളംകളിയിൽ 48 ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നു. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോ ഗ്രാമങ്ങളുടേതുമാണ്. അതാതു ഗ്രാമത്തിൻ്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്. ഈ ഓരോ ചുണ്ടൻ വള്ളങ്ങളും കേരളീയ തച്ചുശാസ്ത്ര വിദ്യയുടെയും ശില്പകലയുടേയും പ്രതീകമാണ്.

ദേവനു സമർപ്പിക്കുന്ന ഓടം എന്ന നിലയ്ക്കാണ് ചുണ്ടൻ വള്ളങ്ങളെ പള്ളിയോടങ്ങൾ എന്നു വിളിക്കുന്നത്. കണക്കുപ്രകാരം ചുണ്ടൻ വള്ളത്തിലെ തുഴക്കാരുടെ എണ്ണം 64 ആണ്. 64 തുഴക്കാർ കലകളേയും 4 അമരക്കാർ വേദങ്ങളേയും നടുക്കു നിൽക്കുന്ന പാട്ടുകാർ അഷ്ടദിക്ക് പാലകരേയും പ്രതിനിധീകരിക്കുന്നു എന്നാണ് സങ്കല്ലം
സംഗീതപാരമ്പര്യത്തിനു പേരുകേട്ട സ്ഥലമാണ്ആറന്മുള. ആറന്മുള ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള നടമംഗലത്ത് എന്ന വീട്ടിലെ കുഞ്ചു പണിക്കർ നാദസ്വരവാദനരംഗത്ത് പ്രശസ്തനായിരുന്നു. ആറന്മുള ക്ഷേത്രത്തെപ്പറ്റി ആദ്യ പരാമർശമുള്ള ഒരു കാവ്യമാണ് നമ്മാഴ്വാരുടെതിരുവായ് മൊഴി. ക്ഷേത്ര ഗോപുരങ്ങൾക്ക് പ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറന്മുള പാർത്ഥസാരഥീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ നാലു ക്ഷേത്രഗോപുരങ്ങൾ നാലു മലദേവതകളുടെ സംരക്ഷണത്തിലാണ്. കിഴക്കേ ഗോപുരത്തിൽ ദുശാസനനും പിടഞ്ഞാറേ ഗോപുരത്തിൽ വികർണ്ണനും വടക്കേ ഗോപുരത്തിൽ യുയുൽസുവ്വം തെക്കേ
ഗോപുരത്തിൽ ദുര്യോധനനും ആണ് കുടികൊള്ളുന്നത്.

കേരളത്തെ ലോക പൈതൃകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കുന്ന ഒന്നാണ് ആറന്മുള കണ്ണാടി.ആറന്മുളയിൽ താമസമായ ഒരു തമിഴ് കമ്മാള കുടുംബം യാദൃശ്ചികമായി മനസ്സിലാക്കിയ തൊഴിൽ രഹസ്യത്തെ ആസ്പദമാക്കി വികസനം പ്രാപിച്ച കരകൗശല കലയാണ് ആറന്മുള കണ്ണാടി എന്ന ലോഹക്കണ്ണാടിയുടെ നിർമ്മിതി.

ആറന്മുള ക്ഷേത്രത്തിൽ നടത്തുന്ന പ്രൗഢഗംഭീരമായ ഒരു ചടങ്ങാണ് ആറന്മുള വള്ളസദ്യ. കർക്കിടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടകാര്യസിദ്ധിക്കു നടത്തുന്ന
വഴിപാടാണിത്. വള്ളപ്പാട്ടിൽ കൂടി ചോദിക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പണം. ഇങ്ങനെ ഉണ്ടുകഴിയുന്നതുവരെ അതീവ ശ്രദ്ധയോടു കൂടി വിളമ്പേണ്ട ഒന്നാണ് അറന്മുള വള്ളസദ്യ.

പ്രശസ്ത സാഹിത്യകാരി സുഗതകുമാരി, സാഹിത്യ നിരൂപകൻ കെ.ഭാസ്‌ക്കരൻനായർ
പുലയ സന്യാസി ഓമലൻ, വൈക്കം സത്യാഗ്രഹത്തിൻ്റെ പ്രഥമ രക്തസാക്ഷിയായ ചിറ്റേടത്തു ശങ്കു പിള്ള, യങ് ഇന്ത്യയുടെ പത്രാധിപർ ജോർജ് ജോസഫ് ഇവരെയെല്ലാം
വാർത്തെടുത്ത നാടു കൂടിയാണ് ആറന്മുള.

അവതരണം – പ്രമീള ശ്രീദേവി

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: