കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെങ്ങന്നൂർ താലൂക്കിലെ ഒരു മനോഹര ഗ്രാമത്തിലൂടെയാണ് നമ്മുടെ യാത്ര. അതേ മാന്നാർ എന്ന കൊച്ചുഗ്രാമം.
മാണ്ഡതാ പുരം എന്ന പേരു ലോപിച്ചാണ് പിൽക്കാലത്ത് മാന്നാർ ആയി മാറിയത്. ഈ സ്ഥലത്തിനുമാന്ധതാ പുരം എന്ന പേരു നൽകിയത് കൃതയുഗത്തിൽ ജീവിച്ചിരുന്ന രഘുവംശ രാജാവായ മാന്ധാതാവ് ആണ്. പ്രജാക്ഷേമതൽപരനായ
മാന്ധാതാവ് ചകവർത്തി നൂറു യാഗങ്ങൾ നടത്തുകയുണ്ടായി. അദ്ദേഹം ഈ
യാഗങ്ങളിലൊന്ന് നടത്തിയത് മാന്ധതാപുരത്തു വച്ചാണ്.ആ യാഗത്തോടു കൂടി ആ സ്ഥലം പ്രസിദ്ധമാവുകയും മാന്ധാതാവ് ചക്രവർത്തി ആ സ്ഥലത്തിന് മാന്ധതാ പുരം എന്ന പേരു നൽകുകയും ചെയ്തു.
ക്രിസ്തുവർഷാരംഭത്തിൽ അറബിക്കടൽ മാന്നാർ ഗ്രാമത്തെ സ്പർശിച്ചാണ് കിടന്നിരുന്നത് എന്ന ഒരു ഐതീഹ്യവും നിലനിൽക്കുന്നുണ്ട്. മാന്നാറിലെ മണ്ണിൻ്റെ ഘടന ഈ അഭിപ്രായത്തോടു യോജിക്കാൻ പ്രേരിപ്പിക്കുന്നതാണ്
ലോഹ പാത്ര നിർമ്മാണത്തിൽ കേരളത്തിൽ ഏറ്റവും കേഴ്വി കേട്ട സ്ഥലമാണ്
മാന്നാർ. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാര ചാർത്തിൽ ഈ
പ്രദേശത്തെ മാന്നാർ മംഗലം എന്ന പേരിൽ കൂടി അറിയപ്പെടുന്നുണ്ട്.
തമിഴ് ബ്രാഹ്മണ വിഭാഗങ്ങളും ക്രൈസ്തവരും മുസ്ളീംങ്ങളും കൂടുതലുണ്ടായിരുന്ന ഈ പ്രദേശം പിൽക്കാലത്ത് കായംകുളം രാജാവിൻ്റെ
അധീനതയിലാകുന്നു. കായംകുളം രാജാവും മാർത്താന്ധ വർമ്മ മഹാരാജാവുമായി ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാർ
പടനിലം മാന്നാർ ഉടമ്പടിയിൽ യുദ്ധം അവസാനിപ്പിച്ച ഈ രാജാക്കന്മാർ വീണ്ടും
ശത്രുത പുലർത്തുകയും മാർത്താണ്ഡവർമ്മ കായംകുളം രാജാവിനെ
കീഴ്പ്പെടുത്തുകയും ചെയ്തു.
1940-ൽ തിരുവിതാംകൂറിൽ ഗ്രാമപഞ്ചായത്തിൻ്റെ ആദ്യ രൂപമായ വില്ലേജു യൂണിയൻ രൂപീകരിക്കുകയുണ്ടായി. ആ വില്ലേജു യൂണിയനിൽ ഒന്നായിരുന്നു മാന്നാർ. കേരളത്തിൽ മലയോര ടൂറിസത്തിനു പേരുകേട്ട പത്തനംതിട്ട ജില്ലയ്ക്കും തീരദേശ ജല ടൂറിസത്തിനു പേരുകേട്ട ആലപ്പുഴ ജില്ലയ്ക്കും തുല്ല്യമായി അവകാശപ്പെടാൻ കഴിയുന്ന പെരുമയാണ് മാന്നാർ പ്രദേശത്തിനുള്ളത്.
പരുമല എന്ന ചെറു ദ്വീപിൻ്റെ മാതൃ ദേശമാണ് മാന്നാർ. പത്തനംതിട്ട ജില്ലയുടെ ഭാഗമായ പരുമലയുടെ മാതൃ ദേശം ആലപ്പുഴ ജില്ലയുടെ ഭാഗമായ മാന്നാർ ആണന്നറിയുമ്പോൾ അദ്ഭുതം തോന്നാം. പരുമലയക്കും മാന്നാറിനും അതൃത്തി നിശ്ചയിച്ചൊഴുകുന്ന നദിയാണ് പമ്പാ നദി.
മാന്നാർ പഞ്ചായത്തിൻ്റെ വടക്ക് പടിഞ്ഞാറു ഭാഗത്തു കൂടി അച്ചൻ കോവിലാറും വടക്കു ഭാഗത്തു കൂടി പമ്പാ നദിയും കിഴക്കുഭാഗത്തു കൂടി കുട്ടൻ പേരൂർ ആറും
ഒഴുകുന്നു ഓട്ടുപാത്ര നിർമ്മാണം, വിഗ്രഹ നിർമ്മാണം, ശില്പകലാ നിർമ്മാണം തുടങ്ങിയ മേഘലകളിലുള്ള മാന്നാറിൻ്റെ പാരമ്പര്യം പ്രസിദ്ധമാണ്. നൂറു കണക്കിന് പരമ്പരാഗത ലോഹ നിർമ്മാണ ആലകളാൽ നിറഞ്ഞു നിൽക്കുന്ന മാന്നാറിൽ നിന്നാണ് ലോക പ്രശസ്തമായ ആറൻമുള കണ്ണാടി
യുടെ പ്രധാന ലൊഹക്കൂട്ട് ഉത്പാദിപ്പിക്കുന്നത്.
മാന്നാറിൽ എത്തുന്ന ഏതൊരാളെയും അദ്ഭുതപ്പെടുത്തുന്ന മറ്റൊന്ന് ഇവിടുത്തെ ലോഹ പാത്ര വിൽപ്പന ശാലകളാണ്. ഇവിടെ നിർമ്മിച്ച കൊടിമരങ്ങൾ മാന്നാറിൻ്റെ പാരമ്പര്യവും സംസ്ക്കാരവും വിളിച്ചറിയിച്ചു കൊണ്ട് കേരളത്തിലെ വിവിധ ഹിന്ദു, കൃസ്തീയ ആരാധനാലയങ്ങളിൽ തലയെടുപ്പോടെ നിലനിൽക്കുന്നു.
ഡൽഹി മ്യൂസിയത്തിൽ കാണപ്പെടുന്ന വാർപ്പ്, സിംലാ ക്ഷേത്രത്തിലെ മണി, ന്യൂ ഡൽഹി കത്തീഡ്രൽ പള്ളിയിലെ മണി ഇവയെല്ലാം മാന്നാറിൻ്റെ പ്രശസ്തി
വിളിച്ചോദുന്നു.
മാന്നാറിലെ ആരാധനാലയങ്ങളിൽ പ്രമുഖ സ്ഥാനം തൃക്കുരട്ടി ശിവക്ഷേത്രത്തിനാണ്. മറ്റൊരു പ്രധാന ഹൈന്ദവ ആരാധനാലയമാണ് കുട്ടൻപേരൂർ ഭഗവതി ക്ഷേത്രം.പ്രശസ്തമായതും ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചതുമായ മറ്റൊരു പ്രശസ്തമായ ക്രൈസ്തവ ആരാധനാലയമാണ് പരുമല പള്ളി. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ദേവാലയവും തീർത്ഥാടന കേന്ദ്രവുമാണിത്.
തൃക്കരുട്ടി ക്ഷേത്രത്തിൻ്റെ വടക്കു കിഴക്കുഭാഗത്ത് മുസ്ളീംങ്ങൾ ആരാധന
നടത്തുന്നുണ്ട്. ഓമല്ലൂർ വയൽവാണിഭം കഴിഞ്ഞു വന്ന ഒരു മുസ്ലീം വ്യാപാരി
കൊള്ളക്കാരിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടു.ഈ സംഭവമാണ് മുസ്ളീം
ആരാധനക്കു പിന്നിലുള്ളത്. 1998-ൽ വാസ്കോഡ ഗാമ മദ്ധ്യ തിരുവിതാംകൂറിൽ സ്ഥാപിച്ച ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ആദ്യ പള്ളിയാണ് പാവുക്കര
കുര്യത്തു കടവിലുള്ള സെൻ്റ് പീറ്റേഴ്സ് ചർച്ച്. ഇതും മാന്നാർ ആസ്ഥാനമായുള്ളതാണ്. മുസ്ളീം ദേവാലയങ്ങളിൽ പുരാതനമായ ഇരവത്തൂർ
മുഹിയുദ്ദീൻ പള്ളിയും മാന്നാറിലാണ്.
അവതരണം-പ്രമീള ശ്രീദേവി