സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേട്ടം. എൽഡിഎഫും യുഡിഎഫും 9 സീറ്റുകളിൽ വിജയിച്ചപ്പോൾ ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
ബിജെപിയിൽ നിന്നും യുഡിഎഫിൽ നിന്നും ജനപക്ഷത്തിന് നിന്നുമായി നാലു സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ഡിവിഷനിൽ എൽഡിഎഫ് ജയം ആവർത്തിച്ചപ്പോൾ കോട്ടയം നഗരസഭ ഭരണത്തിൽ നിർണായകമാകുമായിരുന്ന പുത്തൻതോട് വാർഡ് നിലനിർത്താനായത് യുഡിഎഫിന് ആശ്വാസമായി.
പൂഞ്ഞാർ പഞ്ചായത്തിലെ പേരുനിലം വാർഡ് ആണ് ജനപക്ഷത്തിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. 9 ജില്ലകളിലെ രണ്ടു കോർപറേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ 19 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2 മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർത്ഥികളില്‍ 29 പേര്‍ സ്ത്രീകളാണ്. ഇന്നലെ വോട്ടെടുപ്പില്‍ മികച്ച പോളിങാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്.
മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട- എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിന്റെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനാറ- കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 12 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ അപര്‍ണ സിപിഎമ്മിലെ രേവതി വി.എല്ലിനെയാണ് തോല്‍പ്പിച്ചത്.അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍- ബിജെപി സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ ജി.സോമരാജന്‍ 264 വോട്ടുകള്‍ക്ക് ബിജെപിയുടെ ബബുല്‍ ദേവിനെ പരാജയപ്പെടുത്തി
പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്- സിപിഎം സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ജെസി വര്‍ഗീസ് 76 വോട്ടുകള്‍ക്കാണ് വിജയിച്ചത് . ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ മുനിസിപ്പല്‍ ഓഫീസ്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി.310 വോട്ടുകള്‍ക്ക് ഇടത് സ്വതന്ത്രന്‍ എ.അജി വിജയിച്ചു. ബിജെപിയാണ് രണ്ടാമത്.കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തന്‍തോട്-കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 75 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സൂസന്‍ കെ.സേവ്യര്‍ സിപിഐയിലെ സുകന്യ സന്തോഷിനെ പരാജയപ്പെടുത്തി.മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട- സിപിഎം സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 127 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥി സുജാ ബാബു കോണ്‍ഗ്രസിലെ പ്രയ്‌സ് ജോസഫിനെയാണ് പരാജയപ്പെടുത്തിയത്.
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ പെരുന്നിലം-ജനപക്ഷം സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ ബിന്ധു അശോകന്‍ 12 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോണ്‍ഗ്രസാണ് രണ്ടാമതെത്തിയത്.
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂര്‍-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച ഭാനുരേഖ 417 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം-സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി മണികണ്ഠന്‍ 124 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ അകലൂര്‍ ഈസ്റ്റ്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. ഇടത് സ്വതന്ത്രന്‍ മണികണ്ഠന്‍ മാസ്റ്റര്‍ 237 വോട്ടുകള്‍ക്ക് ബിജെപിയുടെ വിശ്വനാഥനെ പരാജയപ്പെടുത്തി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ ശോഭന 92 വോട്ടുകള്‍ക്കാണ് സിപിഐയിലെ ജിനിമോളെ പരാജയപ്പെടുത്തിയത്.കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം- യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നീതുരാജ് 189 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗണ്‍-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അബ്ദുള്‍ ഷുക്കൂര്‍ 112 വോട്ടുകള്‍ക്കാണ് ജയിച്ചത്. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട്- യുഡിഎഫ് സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. 154 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥി അജിത മനോജ് കോണ്‍ഗ്രസിലെ ഷാലി ജിജോയെ പരാജയപ്പെടുത്തിയത്.വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലിര്‍ത്തി. സിപിഎമ്മിലെ പി.എം.കുമാരന്‍ മാസ്റ്റര്‍ 126 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ ഷാനിബ് ചെമ്പോടിനെ തോല്‍പ്പിച്ചത്.പള്ളിപ്രം- യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി എ.ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി- സിപിഎം സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ഒരു വോട്ടിനായിരുന്നു എല്‍ഡിഎഫ് ജയം.
റിപ്പോർട്ട്: ജയൻ കോന്നി