കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു .
വേനല്‍ കാലത്ത് ആണ് നദികളില്‍ മുങ്ങി മരണം കൂടുന്നത് . സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസമായി നദികളില്‍ അമ്പതിലേറെ ആളുകള്‍ മുങ്ങി മരിച്ചു .ഇതില്‍ ഏറെയും കുട്ടികള്‍ ആണ് . പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ നദിയിലെ കോന്നി വെട്ടൂര്‍ കടവില്‍ ഇന്ന് രണ്ടു കുട്ടികള്‍ ആണ് മുങ്ങി മരിച്ചത് .
അപകടക്കെണിയൊരുക്കുന്ന ചുഴികളെയും കയങ്ങളെയും പറ്റി സമീപവാസികൾക്ക് പരിചയം ഉണ്ടെങ്കിലും ഈ ഭാഗത്തേക്ക് വരുന്ന പുറമേ നിന്നുള്ള ആളുകള്‍ക്ക് അറിയണം എന്നില്ല . നീന്തിത്തുടിച്ച് ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല .വെള്ളത്തിൽപ്പെട്ടുള്ള അപകടം വളരെ വേഗം സംഭവിക്കുന്നതിനാൽ രക്ഷപ്പെടുത്താൻ പലപ്പോഴും കഴിയാറില്ല . ആഴമറിയാത്ത ജലാശയങ്ങൾ, ഒഴുക്കുള്ള തോടുകൾ, ജലനിരപ്പ് ഉയരാവുന്ന കനാലുകൾ തുടങ്ങിയവയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം . നീന്തൽ വശമില്ലാത്തവരോടൊപ്പം കുട്ടികളെ ജലാശയങ്ങളിൽ ഇറങ്ങാൻ അനുവദിക്കരുത്.
അപസ്മാരബാധയോ ശ്വാസകോശ രോഗങ്ങളോ ഉള്ളവര്‍ വെള്ളത്തിൽ ഇറങ്ങാൻ ഒരു കാരണവശാലും ശ്രമിക്കരുത് . മദ്യപിച്ചോ ലഹരിമരുന്ന് ഉപയോഗിച്ചോ ജലാശയങ്ങളിൽ കുളിക്കുവാനോ നീന്തുവാനോ പാടില്ല.അപകടത്തിൽപ്പെട്ടാൽ കൂടെയുള്ളവർ നേരിട്ടിറങ്ങി രക്ഷാപ്രവർത്തനം നടത്തരുത്. കമ്പോ, കയറോ, തുണിയോ എറിഞ്ഞുകൊടുക്കുക .ബഹളംവെച്ച് ആളെക്കൂട്ടി രക്ഷാപ്രവർത്തനം നടത്തണം.വെള്ളത്തിലേക്ക് ചാടി നീന്തരുത്. അടിത്തട്ടിൽ ചെളിയും മരക്കുറ്റികളും കാണും
കുട്ടികള്‍ക്ക് സ്കൂളുകളില്‍ നിര്‍ബന്ധമായും നീന്തല്‍ പരിശീലനം നല്‍കണം എന്നും ആവശ്യം ഉയര്‍ന്നു . മിക്ക കുട്ടികള്‍ക്കും നീന്തല്‍ വശം ഇല്ല . സ്കൂള്‍ തുറക്കുന്നതോട് കൂടി കുട്ടികള്‍ പഠനങ്ങളില്‍ മുഴുകും . അവരുടെ സ്വരക്ഷയ്ക്ക് ഉതകുന്ന നിലയില്‍ സ്കൂളുകളില്‍ നീന്തല്‍ പരിശീലനം അടക്കം ഉള്ള ക്രമീകരണം ഉണ്ടാകണം . അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന നിലയില്‍ കുട്ടികളെ പ്രാപ്തരാക്കുവാന്‍ ഉള്ള നിലയിലേക്ക് വിദ്യാഭ്യാസ രംഗം മാറണം . കേരളത്തില്‍ പഠനത്തോട് പഠനം മാത്രം . സ്കൂള്‍ തലത്തില്‍ പ്രതിരോധ മാര്‍ഗമായി കരാട്ടെ ,യോഗ എന്നിവ നടത്തുന്നു എങ്കിലും കുട്ടികളില്‍ ഇത് പൂര്‍ണ്ണം അല്ല .
ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ഉള്ള നടപടി ഉണ്ടാകണം .
നദികളുടെ കടവുകളില്‍ പഞ്ചായത്ത് നിര്‍ബന്ധമായും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം . ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല . നദികളില്‍ പല സ്ഥലത്തും ആഴമേറിയ കുഴികള്‍ ഉണ്ട് . ചിലയിടങ്ങളില്‍ ചുഴിയും . അനാസ്ഥ മൂലം ഇനി ഒരു ജീവന്‍ പോലും നദിയില്‍ പൊലിയരുത് .
മലയാളി മനസ്സ് ന്യൂസ് ബ്യൂറോ: പത്തനംതിട്ട