17.1 C
New York
Monday, February 6, 2023
Home India പ്രീക്വാർട്ടർ ലക്ഷ്യമിട്ട് നെതർലൻഡ്സ് ഇന്നിറങ്ങും; ഖത്തറിനും വേണം ഒരു ജയം.

പ്രീക്വാർട്ടർ ലക്ഷ്യമിട്ട് നെതർലൻഡ്സ് ഇന്നിറങ്ങും; ഖത്തറിനും വേണം ഒരു ജയം.

Bootstrap Example

ലോകകപ്പിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് നെതർലൻഡ്സ് ഇന്നിറങ്ങും. ആതിഥേയരായ ഖത്തറാണ് എതിരാളികൾ. രാത്രി എട്ടരയ്ക്ക് അൽബെയ്ത്ത്സ്റ്റേ ഡിയത്തിലാണ് മത്സരം. പാരമ്പര്യപ്പെരുമയിൽ കുടുങ്ങിക്കിടക്കുന്ന ഓറഞ്ച് പടക്ക് ഖത്തറിൽ മൂപ്പെത്തിയിട്ടില്ല. തണുപ്പിൽ വിളയേണ്ട ഓറഞ്ചിന് മധ്യേഷ്യയിലെ ചൂട് പിടിക്കുന്നില്ലന്നർഥം. എന്നാലും പൂക്കേണ്ടതുണ്ട് നെതർലാൻഡ്സ്. എതിരാളികൾ നാട്ടുകാരായ ഖത്തർ തന്നെയാണ്. ഈ ലോകകപ്പിൽ നിന്ന് ഇതിനകം പുറത്തായ ഖത്തറിനും വേണം ഒരു ജയം. സ്വന്തം ജനതക്ക് മുന്നിൽ തല ഉയർത്തി നിൽക്കാൻ..

ആദ്യ കളിയിൽ ഖത്തർ ഇക്വഡോറിനോട് തോറ്റു. രണ്ടാം മത്സരത്തിൽ സെനഗലിനോടും തോറ്റു. അടിച്ചത് ഒരു ഗോൾ.. വാങ്ങിയത് അഞ്ചെണ്ണം. ലോകകപ്പിന്‍റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ രണ്ടാമത്തെ മാത്രം ആതിഥേയരെന്ന നാണക്കേടും. മറുഭാഗത്ത് യൊഹാൻ ക്രൈഫിന്‍റെയും വാൻബാസ്റ്റന്റെയും ആര്യൻ റോബന്റെയും പോരാട്ടവീര്യം സിരകളിൽ പേറുന്ന നെതർലാൻഡ്സിന്‍റെ നിഴൽ മാത്രമായിരുന്നു കഴിഞ്ഞ രണ്ട് കളികൾ. സെനഗലിനോട്  അന്ത്യനിമിഷങ്ങളിൽ രണ്ട് ഗോളിന് ജയിച്ചു. ഇക്വഡോറിനോട് സമനില പിടിച്ചു. ഡീപെയുള്ള ആക്രമണത്തിന് തീരെ മുനയില്ല. വാൻഡികും ഡിലൈറ്റുമുള്ള പിൻനിരയിൽ നെടുകെ വിള്ളലുകൾ…

കളി മെനയാൻ മറന്ന മധ്യനിര.. പ്രലോഭനം രണ്ടാം റൗണ്ടെന്ന പ്രതീക്ഷ മാത്രം.. ഖത്തറിനെ മറികടന്നാൽ അതുറപ്പ്.. ലോകകപ്പിൽ നേരിട്ട ഏഷ്യൻ എതിരാളികളെയെല്ലാം തോൽപിച്ച ചരിത്രമുണ്ട് ഓറഞ്ച് പടക്ക്.

Facebook Comments

COMMENTS

- Advertisment -

Most Popular

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...

ബൈഡനും കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് റിപ്പബ്‌ളിക്കൻ അംഗം ജോ വിൽസൺ 

സൗത്ത് കരോലിന: അമേരിക്കൻ ജനതയെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ ചൈനീസ് ചാര ബലൂൺ സംഭവത്തിൽ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി റിപ്പബ്ലിക്കൻ സൗത്ത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: