🌻ടൈം ട്രാവലർ നടത്തിയ പ്രവചനം
ഇനോ അലാരിക് എന്നൊരു യുവാവാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ അവകാശവാദവുമായി എത്തിയിരിക്കുന്നത്. താൻ ടൈം ട്രാവൽ നടത്തി ഭൂമിയുടെ ഭാവി കണ്ടു എന്നാണ് ഇയാളുടെ വാദം. താൻ 648 വർഷം മുമ്പോട്ട് പോയി 2671 വരെ എത്തിയെന്നാണ് ഇയാൾ പറയുന്നത്. 2023-ൽ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തും എന്നാണ് ഇനോയുടെ മറ്റൊരു വാദം. കൂടാതെ, ഭൂമിയെ പോലെ മറ്റൊരു ഗ്രഹവും ശാസ്ത്രലോകം കണ്ടെത്തുമെന്നും ഇയാൾ പറയുന്നുണ്ട്.
സ്വയം ടൈം ട്രാവലർ എന്ന് വിശേഷിപ്പിക്കുന്ന ഇയാൾ ഈ വർഷം ഇത് കൂടാതെ വേറെ ചില കാര്യങ്ങൾ കൂടി സംഭവിക്കുമെന്നും പറയുന്നുണ്ട്. മെയ് 15 ന് സാൻ ഫ്രാൻസിസ്കോയിൽ 750 അടി ഉയരത്തിൽ വലിയൊരു സുനാമി ഉണ്ടാകുമെന്നും, ഇതിൽ രണ്ട് ലക്ഷത്തിലധികം പേർ മരണപ്പെടുമെന്നുമാണ് വാദം. ജൂൺ 18-ന് ഏഴ് പേർ ആകാശത്തു നിന്ന് ഒരേ സമയം വീഴുമെന്നും. ആഗസ്റ്റ് 18-ന് ത്വക്കിൽ ബാധിക്കുന്ന അർബുദത്തിന് ശാസ്ത്രജ്ഞർ മരുന്ന് കണ്ടുപിടിക്കുമെന്നും ഇദ്ദേഹം പറയുന്നു.
8000 മനുഷ്യരെ ചാമ്പ്യന്‍ എന്ന് പേരുള്ള അന്യഗ്രഹ ജീവി രക്ഷിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. ഈ സാഹചര്യമുണ്ടാകുന്നത് ഭൂമിയെ അന്യഗ്രഹജീവികള്‍ ആക്രമിക്കുമ്പോഴാണ്. മനുഷ്യവംശത്തെ ഒന്നാകെ ആ അപകടകരമായ അന്യഗ്രഹജീവികള്‍ ഇല്ലാതാക്കും. എന്നാല്‍ അതില്‍ ചാമ്പ്യന്‍ എന്ന് പേരായ അന്യഗ്രഹജീവി 8000 പേരെ മറ്റൊരു ഗ്രഹത്തിലേക്ക് രക്ഷിച്ച് കൊണ്ടു പോകും.അപകടകരമായ ചില കാര്യങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുമെന്നാണ് യുവാവ് മുന്നറിയിപ്പ് തരുന്നു. മാര്‍ച്ച് 23നായിരിക്കും ആ അപകടമെത്തുകയെന്നാണ് ടൈം ട്രാവലര്‍ പ്രവചിക്കുന്നത്.
🌻ഛിന്നഗ്രഹം ഭൂമിയുടെ അടുത്തേയ്ക്ക്
590 അടി വീതിയുള്ള ഭീകരൻ ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുക്കലെത്തുമെന്ന് നാസ അറിയിച്ചു. നിലവിൽ ഈ ഛിന്നഗ്രഹം കാരണം ഭൂമിക്ക് ഭീഷണിയൊന്നുമില്ല. എന്നാൽ എന്നെങ്കിലും ഇത് ഭൂമിയെ ഇടിച്ചാൽ വ്യാപകമായ നാശനഷ്ടങ്ങൾ അതുമൂലം ഉടലെടുക്കും. അതിന്റെ പരിധിയിലുള്ള ഏത് വസ്തുവിനെയും നശിപ്പിക്കാനും ഭൂകമ്പങ്ങൾക്കു കാരണമാകാനും സുനാമികൾ, അഗ്നിപർവത പ്രവാഹങ്ങൾ, കാട്ടുതീകൾ എന്നിവയ്ക്കെല്ലാം വഴിവയ്ക്കാനുമൊക്കെ ഈ ഛിന്നഗ്രഹപതനം അരങ്ങൊരുക്കിയേക്കാമെന്ന് വിദഗ്ധർ പറയുന്നു.
നാസയുടെ ഭൂമിക്കരികിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശ വസ്തുക്കളെപ്പറ്റി പഠിക്കുന്ന കേന്ദ്രമായ സിഎൻഇഒഎസ് സമീപകാലത്ത് 2023 സിഎം എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹത്തെ തങ്ങളുടെ ഡേറ്റ ബേസിലേക്ക് കൂട്ടിച്ചേർത്തു. ഈ വർഷം ഫെബ്രുവരി രണ്ടിന് കണ്ടെത്തിയ ഈ ഛിന്നഗ്രഹം മണിക്കൂറിൽ 50472 കിലോമീറ്റർ എന്ന അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്. സാധാരണഗതിയിൽ ഛിന്നഗ്രഹങ്ങൾ മണിക്കൂറിൽ 25000 മുതൽ 40000 വരെയുള്ള വേഗത്തിൽ സഞ്ചരിക്കുന്ന സ്ഥാനത്താണ് ഇത്.ഭൂമിക്ക് ഭീഷണി ഉയർത്താൻ ശേഷിയുള്ള ഛിന്നഗ്രഹമായിട്ടാണ് 2023 സിഎം വിലയിരുത്തപ്പെടുന്നത്. ഭൂമിക്ക് 74 ലക്ഷം കിലോമീറ്ററിനുള്ളിൽ വരെ വരാനുള്ള ശേഷിയും നേരത്തെ പറഞ്ഞതുപോലെ വ്യാപക നാശനഷ്ടങ്ങൾ വരുത്താനുള്ള കഴിവുമാണ് ഈ പരിഗണനയ്ക്ക് കാരണം.ഭൂമിക്ക് 39 ലക്ഷം കിലോമീറ്റർ സമീപത്തായി എത്തിയ ശേഷം ഈ ഛിന്നഗ്രഹം ഒഴിഞ്ഞുപോകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.ഛിന്നഗ്രഹപതനങ്ങൾ വർത്തമാന കാലഘട്ടത്തിൽ അപൂർവമാണെങ്കിലും ഭൂമിയിൽ നടന്നിട്ടുണ്ട്. ആദിമ കാലത്ത് ഒരു ഛിന്നഗ്രഹം മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ പതിച്ചതിനെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങളാണ് ദിനോസറുകളുടെ സർവനാശത്തിനു വഴിവച്ചത്.
🌻 ഭൂമി നിലനിൽക്കണമെങ്കിൽ സൂര്യന് ചുറ്റുമുള്ള മറ്റു ഗ്രഹങ്ങളും കനിയണം
കംപ്യൂട്ടര്‍ മാതൃകകളുടെ സഹായത്തിലാണ് ചൊവ്വക്കും വ്യാഴത്തിനും ഇടയില്‍ ഒരു ഗ്രഹമുണ്ടായിരുന്നെങ്കില്‍ എന്ന സാധ്യതയെ ഗവേഷകര്‍ പരീക്ഷിച്ചത്. വ്യത്യസ്ത വലുപ്പത്തിലും ഭാരത്തിലുമുള്ള ഗ്രഹങ്ങള്‍ ചൊവ്വക്കും വ്യാഴത്തിനും ഇടയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെയാവും സംഭവിക്കുകയെന്നാണ് കണക്കുകൂട്ടിയത്. ഒടുവില്‍ അങ്ങനെയൊരു ഗ്രഹം ഇല്ലാത്തതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നതെന്ന തീര്‍പ്പിലേക്കാണ് അവര്‍ എത്തിയത്.
നമ്മുടെ ക്ഷീരപഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് 318 ഭൂമിയുടെ ഭാരമുണ്ട്. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ ഗുരുത്വ ബലമെന്നത് ക്ഷീരപഥത്തിലെ മറ്റു ഗ്രഹങ്ങളെയെല്ലാം ബാധിക്കാന്‍ ശേഷിയുള്ളത്രയും വലുതാണ്. ചൊവ്വക്കും വ്യാഴത്തിനും ഇടയില്‍ ഭൂമിയോളം വലുപ്പമുള്ള ഒരു ഗ്രഹമുണ്ടായിരുന്നെങ്കില്‍ ബുധനും ശുക്രനും ഭൂമിയുമെല്ലാം സൗരയൂഥത്തിന് വെളിയിലേക്ക് പോകുമായിരുന്നു. യുറാനസിന്റേയും നെപ്റ്റിയൂണിന്റേയുമെല്ലാം ഭ്രമണപഥങ്ങളെ അത് മാറ്റിമറിക്കുകയും കാലാന്തരത്തില്‍ അവയേയും വിദൂര പ്രപഞ്ചത്തിലേക്ക് തെറിപ്പിക്കുകയും ചെയ്യും.
ചുരുക്കത്തില്‍ ചൊവ്വക്കും വ്യാഴത്തിനുമിടയില്‍ ഭൂമിയോളം പോന്ന ഒരു ഗ്രഹമുണ്ടായിരുന്നെങ്കില്‍ ഭൂമിയോ ഭൂമിയില്‍ ജീവനോ ഉണ്ടാകുമായിരുന്നില്ല. ചൊവ്വക്കും വ്യാഴത്തിനുമിടയിലെ സാങ്കല്‍പിക ഗ്രഹത്തിന്റെ ഭാരം കുറച്ചു കൊണ്ടുവന്നപ്പോള്‍ ഈ ഗ്രഹം നീണ്ടകാലത്തേക്ക് സുസ്ഥിരമായി നിലനില്‍ക്കാനുള്ള സാധ്യതയും വര്‍ധിച്ചു. എന്നാല്‍ വൈകാതെ ഏതെങ്കിലും ദിശയിലേക്ക് അധികമായി ഈ ഗ്രഹം നീങ്ങുകയും കൂട്ടിയിടികള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് മറ്റു ഗ്രഹങ്ങളുടെ സ്വാധീനവും സംഭാവനകളും വിലകുറച്ചു കാണാനാവില്ലെന്ന് തെളിയിക്കുകയാണ് ഈ പഠനം.
🌻പാമ്പും കീരിയും
പാമ്പിനെ ഭയപ്പെടുത്തുന്ന ഒരു ജീവി ഉണ്ടെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. കീരി. എന്തുകൊണ്ടാണ് ഇത്രയും ആളുകളെ പേടിപ്പിക്കുന്ന പാമ്പ് ഒരു പൂച്ചയുടെ അത്രയും മാത്രം ഉള്ള ഈ കീരിയെ ഭയക്കുന്നത്അത്യധികം ചലനശേഷിയുള്ള ഒരു ജീവിയാണ് കീരി. അതുകൊണ്ടുതന്നെ ഇതിനു പാമ്പിനെ നേരിടുവാൻ വളരെ എളുപ്പമാണ്.
പാമ്പിനെ നേരിടുന്ന സമയത്ത് ഇതിൻറെ രോമങ്ങൾ എഴുന്നേറ്റ് നിൽക്കാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പാമ്പ് കൊത്തിയാലും ഇത് ശരീരത്തിലേക്ക് ഏൽക്കുക ഇല്ല. വളരെയധികം അപൂർവമായാണ് എങ്കിലും പാമ്പിൻ വിഷത്തിൽ നിന്നുള്ള സംരക്ഷണം കൂടി ഇവയുടെ ശരീരത്തിൽ ഉണ്ട്. വളരെ പെട്ടെന്ന് തന്നെ പാമ്പുകളേ നേരിടുവാൻ ഇവയ്ക്ക് സാധിക്കാറുണ്ട്. ഇവ കൂട്ടമായി ആണ് ഉള്ളതെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല. പാമ്പിന്റെ കാര്യം പോയി എന്ന് തന്നെ പറഞ്ഞാൽ മതി. ഈ പ്രത്യേകത പാമ്പിനെ അറിയാവുന്നത് കൊണ്ട് തന്നെ കൂടുതലായും ഇവയുടെ അരികിൽ ചെന്ന് നിൽക്കുവാൻ പാമ്പുകൾ ആഗ്രഹിക്കില്ല എന്ന് പറയുന്നതായിരിക്കും സത്യം.
പലപ്പോഴും ഒരു പാമ്പിനെ നേരിടാൻ ഒരു കുഞ്ഞു കീരിക്ക് സാധിക്കുമെന്നതാണ് അറിയാൻ സാധിക്കുന്നത്. ചില സ്ഥലങ്ങളിലൊക്കെ പാമ്പുകൾ അധികരിക്കുമ്പോൾ അവിടേക്ക് കീരികളെ കൊണ്ടുവരാറുണ്ട്. അതിനർത്ഥം പാമ്പുകളെ ഇവർ കൊന്നോളും എന്ന ഉറപ്പിൽ തന്നെയാണ്.
റാണി ആന്റണി മഞ്ഞില ✍