🌻ലാ ടൊമാറ്റീന
പരസ്‌പരം തക്കാളി എറിഞ്ഞു കളിക്കുന്ന വിചിത്രമായ ഉൽസവം നടക്കുന്ന ഒരു സ്‌ഥലമുണ്ട്. യൂറോപ്യൻ രാഷ്‌ട്രമായ സ്‌പെയിനിലാണ് ഈ വിചിത്ര ഉൽസവം നടക്കുന്നത്. ‘ലാ ടൊമാറ്റീന’ എന്ന പേരിലാണ് ഈ ഉൽസവം കൊണ്ടാടപ്പെടുന്നത്. 1945 മുതലാണ് സ്‌പെയിനിൽ ഈ ഉൽസവം ആഘോഷിക്കാൻ തുടങ്ങിയത്. ഒന്നരലക്ഷത്തിലധികം തക്കാളികളാണ് അന്നേദിവസം ആളുകൾ അന്യോനം എറിഞ്ഞു നശിപ്പിക്കുന്നത്. 1945ൽ നടന്ന ഏതോ ഒരു ചടങ്ങിനിടെ അങ്ങോട്ടുമിങ്ങോട്ടും തക്കാളി പെറുക്കി എറിഞ്ഞു. പിറ്റേ വർഷം മുതൽ ഇതൊരു ഉൽസവമായി മാറി. ലോക പ്രശസ്‌തമായ ‘ലാ ടൊമാറ്റീന’യുടെ ഉൽഭവം ഇങ്ങനെയാണ്. വളരെ നിലവാരവും വിലയും കുറഞ്ഞ തക്കാളികളാണ് ഈ ഉൽസവത്തിനായി ഉപയോഗിക്കുന്നത്.
തക്കാളികൾ തെക്കൻ അമേരിക്കൻ രാജ്യമായ പെറുവിൽ നിന്നാണ് ലോകമെങ്ങും എത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ന് ലോകമെമ്പാടും പതിനായിരത്തിലേറെ തക്കാളി വിഭാഗങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ തക്കാളി വിളവെടുത്തത് 1986ൽ യുഎസിലെ ഒക്‌ളഹോമയിലാണ് മൂന്നരക്കിലോയിലധികം ഭാരമുണ്ടായിരുന്നു ഈ തക്കാളിക്ക്. യുഎസിലെ ഓഹായോയുടെ ഔദ്യോഗിക പാനീയവും തക്കാളി ജ്യൂസാണ്
🌻ഗോൾഡൻ എഗ്ഗ് (സ്വർണ്ണ മുട്ട )
യുഎസ് സംസ്‌ഥാനമായ അലാസ്‌കയുടെ ദക്ഷിണ ഭാഗത്ത് പസഫിക് സമുദ്രവുമായി ബന്ധപ്പെട്ടുള്ള സമുദ്രഭാഗമാണ് അലാസ്‌ക ഉൾക്കടൽ. ഇവിടെ നടത്തിയ പര്യവേഷണത്തിലാണ് എൻഒഎഎ ഓഷ്യൻ എക്‌സ്‌പ്‌ളോറേഷൻ ഗവേഷകർ ഓഗസ്‌റ്റ് 30ന് കടൽത്തീരത്ത് റൈഡ് ചെയ്യുന്നതിനിടെ നിഗൂഢമായ സ്വർണമുട്ട പോലെയുള്ള വസ്‌തു കണ്ടെത്തിയത്. തിരിച്ചറിയപ്പെടാത്ത വസ്‌തുവിനെ ‘മഞ്ഞ തൊപ്പി’ എന്നാണ് ഗവേഷക സംഘം ആദ്യം വിശേഷിപ്പിച്ചത്. എന്നാൽ, മഞ്ഞ നിറത്തിൽ, തിളക്കത്തോടെ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള വസ്‌തുവിനെ പിന്നീട് ഗവേഷകർ ‘സ്വർണമുട്ട’ എന്ന് വിശേഷിപ്പിച്ചു. സമുദ്രാന്തർ ഭാഗത്ത് വെളുത്ത സ്‌പോഞ്ച് ഘടനകൾക്കിടയിലാണ് പത്ത് സെന്റീമീറ്ററോളം വ്യാസമുള്ള വസ്‌തുവിനെ പാറയോട് പറ്റിച്ചേർന്ന നിലയിൽ കണ്ടെത്തിയത്. രൂപത്തിൽ സ്വർണമുട്ട പോലിരിക്കുമെങ്കിലും സംഭവം സ്വർണമൊന്നുമല്ലെന്നാണ് ഗവേഷകർ പറയുന്നത്.മനുഷ്യരുടെ ത്വക്കിൽ തൊടുന്നത് പോലെ മൃദുവാണ് ഇത് തൊടുമ്പോഴെന്നാണ് ഗവേഷകർ പറയുന്നത്. സമുദ്രജീവികളിൽ ഏതിന്റെയെങ്കിലും മുട്ടസഞ്ചികളോ അല്ലെങ്കിൽ സമുദ്രത്തിലെ സ്‌പോഞ്ചുകളുടെ ഭാഗമോ ആയിരിക്കാം ഇതെന്ന് ഗവേഷകർ അനുമാനിക്കുന്നു. വസ്‌തുവിൽ ജനിതക പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ഒരുപക്ഷേ, ഇത് പുതിയൊരു ജീവിവർഗം തന്നെയാകാനുള്ള സാധ്യതയും ശാസ്‌ത്രജ്‌ഞർ തള്ളിക്കളയുന്നില്ല. വസ്‌തുവിന്റെ അടിഭാഗത്ത് ചെറിയ ദ്വാരമുള്ളതായി ഓഷ്യൻ എക്‌സ്‌പ്‌ളോറേഷൻ പര്യവേഷണ കോ-ഓർഡിനേറ്റർ സാം കാൻഡിയോ പറഞ്ഞു. ആഴക്കടൽ വിചിത്രമാണെന്നും, സ്വർണമുട്ട ശേഖരിച്ച് കപ്പലിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും, അത് എവിടെനിന്ന് എത്തിയതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം എന്താണെന്നറിയാൻ കൂടുതൽ പരിശോധനകളും പരീക്ഷണങ്ങളും നടത്തണമെന്നും, സമുദ്രത്തെക്കുറിച്ചു പഠിക്കാൻ ഇനിയുമേറെയുണ്ടെന്ന് തെളിയിക്കുന്നതാണിതെന്നും കാൻഡിയോ ബ്ളോഗിൽ പറഞ്ഞു.
🌻നിങ്ങൾക്ക് സ്വർണ്ണo ധരിക്കുന്നതിനെ പറ്റിയുള്ള ഈ കാര്യങ്ങൾ അറിയാമോ?
ആഭരണങ്ങള്‍ ധരിക്കുന്നതിന് പതിനാലു സവിശേഷ സ്ഥാനങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ പതിനാലു സ്ഥാനങ്ങളെ പതിനാലു ലോകങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്. ശിരസ്സ്, കഴുത്ത്, നെറ്റി, കാത്, മൂക്ക്, തോള്, അധരം, അരക്കെട്ട്, കണങ്കാല്, കണങ്കയ്യ്, മാറ്, കൈവിരല്‍, കാല്‍വിരല്‍, പാദം എന്നിവയാണവ. പണ്ടുകാലങ്ങളില്‍ ആഭരണങ്ങള്‍ ധരിച്ചിരുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിമാത്രമായിരുന്നില്ല. അതോടൊപ്പം പാപനിവാരണം, ആരോഗ്യരക്ഷ, ദേവപ്രീതി, സ്ഥാനസൂചിക, അത്മീയദര്‍ശനം എന്നിങ്ങനെ പല സദുദ്ദേശങ്ങളും ആഭരണങ്ങള്‍ ധരിക്കുന്നതില്‍ അടങ്ങിയിരിക്കുന്നു. ഈ പതിനാല് സ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ശിരസ്സും പാദങ്ങളുമാണല്ലോ. പതിനാല് സ്ഥാനങ്ങള്‍ പതിനാല് ലോകങ്ങളെ സൂചിപ്പിക്കുന്നു. ഭൂലോകം തൊട്ട് മുകളിലേയ്ക്ക് ഏഴു ലോകങ്ങളും താഴോട്ട് ഏഴ് ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു. ഭൂലോകം, ഭുവർലോകം, സുവർ ലോകം, മഹർലോകം, ജനർലോകം,
തപോലോകം, സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.
ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ പാതാളം, രസാതലം, മഹാതലം, തലാതലം,
സുതലം, വിതലം ,അതലം എന്നാവയാണ്. ശിരസ്സ് സത്യലോകത്തെയും പാദം പാതാളലോകത്തെയും പ്രതിനിധീകരിക്കുന്നു. ശിരസ്സ് സത്യലോകമാണെന്ന അര്‍ത്ഥത്തിലാണ് ചില മതക്കാര്‍ കൂര്‍ത്ത മകുടമുള്ള കിരീടം ധരിക്കുന്നത്. പാതാളം എന്നത് സൃഷ്ടാവിന്റെ പാദമായിട്ടാണ് കണക്കാക്കപെടുന്നത്. പാതാളമേഖല സര്‍പ്പലോകമായതിനാല്‍ സര്‍പ്പാകൃതിയിലുള്ള വെള്ളി ആഭരണങ്ങളെ കാല്‍പ്പാദങ്ങളിലും കാല്‍ വിരലുകളിലും ധരിക്കാവു. പാദങ്ങളില്‍ സ്വര്‍ണ്ണാഭരണം ധരിക്കുവാന്‍ പാടില്ല എന്നത്രെ വിശ്വാസം.
🌻ചന്ദ്രനിലേക്കൊരു വിനോദയാത്ര
ചന്ദ്രൻ എപ്പോഴും നമുക്ക് ആകാംക്ഷയുടെ കേന്ദ്രമാണ്. പുരാണങ്ങളിൽ, ചന്ദ്രനെ ദേവനായി കണക്കാക്കുന്നു, കവിതകളിലും കഥകളിലും ചന്ദ്രൻ പ്രണയവരികളോടൊപ്പം വരുന്നു. അതേസമയം, ആധുനിക ശാസ്ത്രം ചന്ദ്രനെ ഭൂമിയുടെ ഉപഗ്രഹമായി മാത്രമല്ല കാണുന്നത്. വരുംകാലത്ത് ആളുകൾക്ക് അഭയസ്ഥാനം കൂടിയാകും ഇതെന്നാണ് അവർ കരുതുന്നത്. ബഹിരാകാശ കോളനിവൽക്കരണവും ബഹിരാകാശ വിനോദസഞ്ചാരവും ഭാവിയിൽ കുതിച്ചുയരുകയാണെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല.
ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ആരംഭിച്ച ബഹിരാകാശ പോരിന്റെ ഫലമായി 1969-ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ആദ്യമായി കാലുകുത്തുന്ന വ്യക്തികളായി ചരിത്രമെഴുതി. 1972-ൽ ജീൻ സെർനാന് ശേഷം മറ്റൊരു ബഹിരാകാശ സഞ്ചാരിയും ചന്ദ്രനിലേക്ക് പോയിട്ടില്ല.. എന്നാൽ ഇനിയുള്ള കാലങ്ങൾ ചന്ദ്രനിലേക്കും വിനോദ യാത്ര തരമാകും എന്ന് പ്രതീക്ഷിക്കാം
🌻ഒരു മനുഷ്യന്റെ കുഴിമാടം ചന്ദ്രനിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?
യൂജിൻ മെർലെ ഷൂമേക്കർ എന്നാണ് ഈ വ്യക്തിയുടെ പേര് . ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി യൂജിൻ കണക്കാക്കപ്പെടുന്നു. ലോകത്തിലെ നിരവധി മികച്ച ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കാൻ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്..അമേരിക്കയിലെ യൂട്ടായിലും കൊളറാഡോയിലും യുറേനിയം കണ്ടെത്തിയ ആദ്യത്തെ വ്യക്തി യൂജിനാണ്. ശാസ്ത്രരംഗത്ത് അഭൂതപൂർവമായ നിരവധി കണ്ടെത്തലുകൾ നടത്തിയതിന് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് അദ്ദേഹത്തെ ആദരിച്ചിരുന്നു. യാദൃശ്ചികമായി ഒരു റോഡപകടത്തിൽ യൂജിൻ മെർലി ഷൂമേക്കർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിനുശേഷം, അദ്ദേഹത്തോടുള്ള ആദരവുമായി നാസ ചന്ദ്രനിൽ അദ്ദേഹത്തിന് കുഴിമാടം ഒരുക്കി. യൂജിന്റെ ചിതാഭസ്മം നാസ ചന്ദ്രനിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.