🌻നിങ്ങൾക്കെന്നെ കൊല്ലാൻ സാധിക്കില്ല ടാർഡി ഗ്രേഡ്സ്
ജീവികളിൽ ഏറ്റവും ഭീകരൻ ഒരു ഇത്തിരിക്കുഞ്ഞൻ ജീവിയാണ് ടാർഡിഗ്രേഡ്സ്.ഒരു മില്ലിമീറ്ററോ അതിൽ കുറവോ വലിപ്പമുള്ള ടാർഡിഗ്രേഡുകൾ ഭൂമിയിലെ ഏറ്റവും കഠിനമായ ജീവികളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഭൂമിയിൽ സംഭവിച്ചേക്കാവുന്ന ഏതൊരു കോസ്മിക് ദുരന്തത്തെയും അതിജീവിക്കാൻ അവർക്ക് കഴിയുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി.ഇത് ടാർഡിഗ്രേഡ്സ് , ബാക്ടീരിയ ഒക്കെ പോലെ ഏകകോശജീവി ഒന്നുമല്ല.. ശരിക്കും ഒരു മൃഗമാണ് ഇത് .വേണമെങ്കിൽ ഒരു കരടിയുടെ മിനിയേച്ചർ രൂപം ആണ് ഇതിനെന്നു പറയാം … ഏതാണ്ട് 0.5 mm മാത്രമുള്ള ഒരു സസ്തനിയായ മൃഗം . വെള്ളവും ഭക്ഷണവും ഇല്ലാതെ 10 കൊല്ലം ജീവിക്കും ഈ ജീവി എന്നാണു പറയുന്നത് , ഇക്കാലത്തു ഇതിന്റെ ശരീരത്തിലെ ജലാംശം 2% വരെ താഴും എന്നുവെച്ചാൽ നമുക്ക് ചുറ്റുമുള്ള ഏറ്റവും ഉണങ്ങി നശിച്ച വസ്തുക്കളിൽ പോലും ഇതിലും കൂടുതൽ ജലാംശം ഉണ്ടാവും.. ഈ അവസ്ഥയിൽ നിന്നും ഇത്തിരി വെള്ളം കിട്ടിയാൽ ഇത് പിന്നെയും ജീവിക്കും.ഈ ജന്തുവിനെ വെള്ളത്തിലിട്ടു തിളപ്പിച്ചാലും ചാവില്ല, 149.5 ഡിഗ്രി സെൽഷ്യസ് ലും അതിജീവിക്കും .. 100 ഡിഗ്രി യിൽ വെള്ളം തിളക്കും, ഒരു പ്രഷർ കുക്കർ ൽ പോലും 120-130 ഡിഗ്രി ചൂടെ കാണൂ . ഇനി തണുപ്പിലാണേൽ 1ഡിഗ്രി kelvin ലും ചാവില്ല.. 1k എന്നാൽ -272 ഡിഗ്രി സെൽഷ്യസ്ആണെന്നോർക്കുക ..പ്രപഞ്ചത്തിലെ സ്വാഭാവിക തണുപ്പ് പോലും -270.5 വരെയേ ഒള്ളൂ.. അതിലും താഴെയുള്ള തണുപ്പ് വന്നാൽ പോലും ഇത് ചത്തുപോവില്ല.
മരിയാന ട്രെഞ്ച് – സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗത്തുള്ള ഏതാണ്ട് 15500 psi ആണ്, ഈ ജീവികൾ 1 ,00 ,000 psi ലും ചാവില്ല. 1 ചതുരശ്ര ഇഞ്ച് യൂണിറ്റ് ഏരിയയിൽ 1 പൗണ്ട് ബലം പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദത്തെയാണ് psi എന്നുപറയുന്നത് അതായത് നമ്മൾ ജീവിക്കുന്ന 15 psi യുടെ 6000 മടങ്ങിലും ഈ ജീവിയ്ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. മനുഷ്യർക്ക് താങ്ങാവുന്നതിന്റെ ആയിരക്കണക്കിന് മടങ്ങ് റേഡിയേഷൻ ഉം ഇവ അതിജീവിക്കും, മരിയാന ട്രെഞ്ച് -സമുദ്രത്തിൽ ഉണ്ടായിരുന്ന മുൻപ് പറഞ്ഞാ ജീവികൾക്കെല്ലാം വംശനാശം സംഭവിച്ചെങ്കിലും ഇവ അതിജീവിച്ചു എന്നാണു പറയുന്നത് , ഒരു പക്ഷെ ഭൂമിയിലെ എല്ലാരും ചത്തൊടുങ്ങിയാലും ഈ ഐറ്റം ഇവിടൊക്കെ തന്നെ കാണും .
🌻മാംസഭോജിയായ ടാസ്മാനിയൻ ഡെവിൾ…
കരുത്തുറ്റ പേശികളുള്ള ശരീരം, കറുത്ത രോമങ്ങൾ, ദുർഗന്ധം,വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഉഗ്രമായ അലർച്ച…വലിയ തലയും കഴുത്തും..കൊഴുത്തുരുണ്ട രൂപം ആണെങ്കിലും അതിശയിപ്പിക്കുന്ന വേഗതയും ഡെവിളിനുണ്ട്. കൂടാതെ, മരങ്ങളിൽ കയറാനും നദികളിലൂടെ നീന്താനും ഇവയ്ക്കു കഴിയുന്നു. ഇരയെ വേട്ടയാടുന്നതിനൊപ്പം സമീപത്ത് മനുഷ്യവാസമുണ്ടെങ്കിൽ വീട്ടിലെ ഭക്ഷണങ്ങളും ഇവ ഭക്ഷിക്കുന്നു. സാധാരണയായി ഏകാന്തവാസിയാണെങ്കിലും ചിലപ്പോൾ മറ്റ് ഡെവിളുകളുമായി ചേർന്ന് ഭക്ഷണം കഴിക്കുകയും താമസസ്ഥലം മലീമസമാക്കുകയും ചെയ്യും ഓസ്ട്രേലിയയിലെ ദ്വീപായ ടാസ്മാനിയയിൽ മാത്രം കണ്ടുവരുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് ടാസ്മാനിയന്‍ ഡെവിൾ. അതിശയിപ്പിക്കുന്ന വേഗതയും,സ്ഥിരതയുമാണ് ഈ മൃഗത്തിന്‍റെ പ്രത്യേകത. അതിനോടൊപ്പം മരത്തില്‍ കയറാനും, നദികളിലൂടെ നീന്താനും ഇവക്ക് സാധിക്കും.
ഓസ്‌ട്രേലിയ ഒട്ടേറെ വിചിത്രമായ സംഗതികളുള്ള നാടാണ്. അതിൽ പ്രധാനം ലോകത്തു മറ്റൊരിടത്തും അങ്ങനെ കാണാത്ത വ്യത്യസ്തമായ ജീവിവർഗങ്ങളാണ്. വയറ്റിലെ സഞ്ചിയിൽ തന്റെ കുട്ടികളുമായി ചാടി നടക്കുന്ന കംഗാരു, പരന്ന കൊക്കും ശരീരവുമുള്ള പ്ലാറ്റിപ്പസ് തുടങ്ങി ഒട്ടേറെ മൃഗങ്ങൾ. കംഗാരു ഉൾപ്പെടെയുള്ള മൃഗങ്ങളെ മാർസൂപ്പിയൽസ് എന്നാണു വിളിക്കുന്നത്.
കുട്ടികളുണ്ടായിക്കഴിഞ്ഞാൽ അവയെ വയറ്റിലെ സഞ്ചിയിൽ വഹിച്ചു നടക്കുന്നത് മാർസൂപ്പിയൽസിന്റെ പ്രധാന ലക്ഷണമാണ്. ഇത്തരം മാർസൂപ്പിയൽസിൽ സസ്യഭുക്കുകളും മാംസഭുക്കുകളുമുണ്ട്. മാർസൂപ്പിയൽസിലെ മാംസഭുക്കുകളിൽ ഏറ്റവും വലുപ്പമുള്ളവയാണ് ടാസ്മാനിയൻ ഡെവിൾ എന്നറിയപ്പെടുന്ന ജീവിവർഗം.
1996ൽ ഓസ്‌ട്രേലിയയുടെ ദക്ഷിണതീരത്തു നിന്ന് 240 കിലോമീറ്റർ അകലെയുള്ള ടാസ്മാനിയൻ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്. ഒരു ചെറിയ പട്ടിക്കുട്ടിയുടെ വലുപ്പമേയുള്ളൂ ഈ ജീവികൾക്ക്. നല്ല കറുത്ത രോമാവൃതമായ ശരീരം. മനുഷ്യർക്കോ കൃഷിക്കോ ഭീഷണിയല്ലെങ്കിലും അക്രമാസക്തരാണ് ഇവർ. താടിയെല്ലുകൾക്ക് നല്ല ബലമുള്ളതിനാൽ ഒരു കടിക്കു തന്നെ ഇരയെ നന്നായി മുറിവേൽപ്പിക്കാൻ കഴിയും.ആദ്യകാലത്ത് ഓസ്‌ട്രേലിയയിൽ എത്തിയ യൂറോപ്യൻ കുടിയേറ്റക്കാർ ഈ ജീവികളുടെ രൂപവും ശബ്ദവും കണ്ടു പേടിക്കുന്നതു പതിവായിരുന്നു. ഇവരാണ് ചെകുത്താൻ എന്നർഥമുള്ള ‘ഡെവിൾ’ എന്ന പേര് ഈ ജീവികൾക്ക് നൽകിയത് എന്നാൽ 3000 വർഷം മുൻപ് ഓസ്‌ട്രേലിയൻ വൻകരയിൽ ഡെവിൾസ് വിഹരിച്ചിരുന്നത്രേ. തുടർന്ന് എങ്ങനെയോ അവർ പൂർണമായി ദ്വീപിൽ നിന്ന് അപ്രത്യക്ഷമായി. ടാൻസാനിയൻ ഡെവിൾ തിന്നുന്ന മൃഗങ്ങളെ മനുഷ്യർ വൻ രീതിയിൽ കൊന്നൊടുക്കിയതാകാം ഒരു കാരണം. മറ്റൊരു കാരണമായി പറയപ്പെടുന്നത് ഡിംഗോ എന്നു പേരുള്ള കാട്ടുനായ്ക്കളെയാണ്.പണ്ട് ഓസ്‌ട്രേലിയയിലെത്തിയ ഏതോ കുടിയേറ്റഗോത്രങ്ങൾക്കൊപ്പം എത്തിയ ഡിംഗോസ് എന്നയിനത്തില്‍പ്പെട്ട കാട്ടുനായ്ക്കൾ ടാസ്മാനിയൻ ഡെവിൾസിനെ കൊന്നൊടുക്കിയത്രേ. ഇനി മൂന്നാമതൊരു കാരണം കൂടി പറയുന്നുണ്ട്.
ടാസ്മാനിയൻ ഡെവിൾസിന്റെ വായിൽ ഒരു പ്രത്യേക തരം കാൻസർ ബാധിക്കാറുണ്ട്. ലോകത്ത് പകർച്ചവ്യാധി സ്വഭാവമുള്ളതായി കണ്ടെത്തിയിട്ടുള്ള ഒരേയൊരു കാൻസർ രോഗമാണ് ഇത്. ഇതുകൊണ്ടുമാകാം ഇവയ്ക്ക് ഓസ്‌ട്രേലിയയിൽ നാശം നേരിട്ടതെന്നും ശാസ്ത്രജ്ഞർ സംശയിക്കുന്നുണ്ട്..
🌻ടാസ്മാനിയൻ ഡെവിളിന്റെ തിരിച്ചു വരവ്
2020ൽ 3000വർഷങ്ങൾക്കു ശേഷം ആ ജീവി തന്റെ ജന്മനാട്ടിലേക്കു തിരിച്ചെത്തി. ഓസ്‌ട്രേലിയയിലെ ബാരിങ്ടൻ ടോപ്‌സ് ദേശീയോദ്യാനത്തിലേക്ക് ടാസ്മാനിയൻ ഡെവിൾ എന്ന ജീവികളാണ് എത്തിയത്. പക്ഷെ ‘ചെകുത്താന്‍’മാര്‍ ദ്വീപിന് കൊടുത്ത പണി ഒരു ഒന്നൊന്നര പണിയായിപ്പോയി ..അപൂര്‍വ്വ ജീവിജനുസ്സിനെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌രിച്ച പദ്ധതി മറ്റൊരു ജീവിവിഭാഗത്തിന്റെ നാശത്തിനു കാരണമായി. ഓസ്‌ട്രേലിയയിലാണ് വംശനാശഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ പുനരധിവസിപ്പിച്ച ജീവികള്‍ അവിടെ ഉള്ള പെന്‍ഗ്വിന്‍ ഇനത്തില്‍പെട്ട കുഞ്ഞുകടല്‍പ്പക്ഷികളെ മുഴുവൻ തിന്നൊടുക്കി .
11 ടാസ്മാനിയൻ ഡെവിൾ എന്ന ജീവികളെയാണ് ആയിരം ഏക്കർ വിസ്തീർണമുള്ള ഉദ്യാനത്തിലേക്ക് ഇറക്കിവിട്ടത്. ഓസി ആർക്ക് എന്ന സന്നദ്ധ സംഘടനയാണ് ഒരിക്കൽ വംശനാശം സംഭവിച്ച ഇവയെ തിരിച്ചു കൊണ്ടുവന്നത് .. അന്ന് ഇറക്കിവിട്ട ആദ്യ ടാസ്മാനിയൻ ഡെവിളായ അഡ്വഞ്ചറസ് ലീസ എന്ന പെൺ ചെകുത്താനാണ് ഇപ്പോൾ 3 കുട്ടികൾക്ക് ജനനമേകിയിരിക്കുന്നത് എന്നാണു പുതിയ വിശേഷം .
അന്ന് 11 ജീവികളെ ഇറക്കിവിട്ടതിനു പിന്നാലെ 21 ജീവികളെ കൂടി എത്തിച്ചിരുന്നു. 16 കുട്ടികൾ കൂടി പിറക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിൽ ടാസ്മാനിയൻ ഡെവിൾ ജീവികളുടെ എണ്ണം കൂടുന്നതിന്റെ സൂചനയാണിതെന്ന് ഗവേഷകർ പറയുന്നു.ഓസ്ട്രേലിയയുടെ പ്രധാനഭാഗത്ത് നിന്ന് അപ്രത്യക്ഷമായ ഈ മൃഗത്തിനെ തിരികെക്കൊണ്ട് വരുന്നതിനായി 10 വര്‍ഷത്തോളമായി ഓസി ആര്‍ക്ക് സംഘടന പരിശ്രമിക്കുകയായിരുന്നു. ഇവയുടെ തിരിച്ചുവരവ് കാട്ടുപൂച്ചകളുടേയും, കാട്ടുനായിക്കളുടേയും എണ്ണം, ക്രമാതീതമായി കൂടുന്നത് കുറയ്ക്കുവാന്‍ സഹായകമാകുമെന്നാണ് ശാസ്ത്രഞ്ജന്മാര്‍ കരുതുന്നത്.
🌻മരിച്ചയാൾ ഏഴാം ദിനം തിരിച്ചു വന്നു
മരിച്ചു അടക്കം ചെയ്‌തയാൾ ഒരാഴ്‌ചക്ക് ശേഷം തിരിച്ചു വന്നു. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് മരണാന്തര ചടങ്ങുകൾക്ക് പിന്നാലെ ഒരാഴ്‌ചക്ക് ശേഷം തിരിച്ചുവന്നത്. മരിച്ചയാൾ തിരിച്ചെത്തിയ സംഭവം ബന്ധുക്കളെയും നാട്ടുകാരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഏഴാം ചരമദിനമായ തിങ്കളാഴ്‌ച ബന്ധുക്കൾ കല്ലറ അലങ്കരിച്ചു പ്രത്യേക പ്രാർഥന നടത്തി പിരിഞ്ഞപ്പോഴാണ് ആന്റണി നാട്ടിൽ ബസിറങ്ങിയത്.ചൂണ്ടി കവലയിൽ ബസിറങ്ങി നടന്നുവന്ന ആന്റണിയെ കണ്ട അയൽക്കാരൻ സുബ്രഹ്‌മണ്യൻ ആദ്യമൊന്നു ഞെട്ടി. തുടർന്ന് സുബ്രഹ്‌മണ്യൻ പറഞ്ഞാണ് ആന്റണി തന്റെ മരണ വിവരം അറിഞ്ഞത്. പിന്നാലെ കീഴ്‌മാട് പഞ്ചായത്ത് അംഗം സ്‌നേഹ മോഹനൻ അടക്കമുള്ളവരും ഈ സമയം സ്‌ഥലത്തെത്തി. ഉടൻ വീട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.
🌻 പാൽ ചുരത്തുന്ന വേപ്പിൻ മരം
ദിവസങ്ങളായി ഒരു വേപ്പിൻ മരത്തിൽ നിന്ന് പാൽ ഒഴുകി വരുന്ന വളരെ അത്ഭുതകരമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഒരു മുഴുവൻ ഗ്രാമവും . കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഖരിയോദിഹ് ഗ്രാമത്തിലെ നിവാസികൾ ആണ് ഈ സംഭവം നേരിൽ കണ്ടത്. എന്നാൽ ഇത് ആ ഗ്രാമത്തിലെ തന്നെ ഒരു യുവതി കണ്ട ഒരു സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നത്.ബബിതാ ദേവി എന്ന സ്ത്രീയാണ് ക്ഷേത്രത്തിലെ വേപ്പിൻ മരത്തിൽ നിന്ന് പാൽ ഒഴുകി വരുന്നതായി തന്റെ സ്വപ്നത്തിൽ ആദ്യം കണ്ടത്. ഇതിനെ തുടർന്ന് അവർ ഇക്കാര്യം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിക്കുകയും ചെയ്തു . എന്നാൽ അതിനുശേഷം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ആളുകൾ ഇതേ സംഭവം നേരിൽ കണ്ടെത്തി . തുടർന്ന് ഇക്കാര്യം ഗ്രാമത്തിലൂടനീളം വലിയ വാർത്തയായി മാറുകയായിരുന്നു.ഏതായാലും വേപ്പ് മരത്തിൽ നിന്ന് ഒഴുകുന്ന ‘മധുരമുള്ള പാൽ’ കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടുകയാണ് ..ഇത് ഒരു അത്ഭുത സംഭവമാണെന്ന് ഗ്രാമ നിവാസികൾ പറയുന്നു. പലരും ഈ വേപ്പിൻ മരത്തെ പൂജിക്കാനും ആരാധിക്കാനും വരെ ആരംഭിച്ചു. കൂടാതെ ഭക്തർ ദൈവാനുഗ്രഹത്തിനായി ഇവിടെ പാലും തേങ്ങയും പ്രസാദമായി സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. മരത്തിൽ നിന്ന് പാൽ പുറത്തേക്ക് ഒഴുകുന്നത് നേരിൽ കണ്ടുവെന്നും പെട്ടെന്ന് ഉണ്ടായ ഈ പ്രതിഭാസത്തിൽ പല ഗ്രാമവാസികളും ആശയക്കുഴപ്പത്തിലാണെന്നും പ്രദേശ വാസിയായ നകുൽ യാദവ് പറയുന്നു. ‘അത്ഭുത’ത്തിന് സാക്ഷ്യം വഹിക്കാൻ മാത്രമല്ല, മാന്ത്രിക ശക്തിയുള്ള ‘പ്രസാദ’മായി ദ്രാവകം കഴിക്കാനും ഗ്രാമത്തിലേക്ക് ആളുകൾ ഒഴുകുന്നു.മരത്തിന്റെ ഇലകൾക്ക് പോലും മധുരമുണ്ട്. എന്നാൽ സമീപത്തുള്ള മറ്റ് വേപ്പുമരത്തിന്റെ ഇലകൾക്കൊക്കെ കയ്പ്പ് രുചി തന്നെയാണ് .മരത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന ദ്രാവകം മധുരമുള്ളതാണെന്നും പാലിന്റെ രുചിയാണെന്നും ഇവിടുത്തെ ഗ്രാമവാസികൾ അവകാശപ്പെടുന്നു . അതേസമയം മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ബദർവാസ് തെഹ്‌സിലിലെ ബാമോർ കാല ഗ്രാമത്തിലും ഇതിന് സമാനമായ ഒരു പ്രതിഭാസം കണ്ടെത്തിയിരുന്നു. ഒരു കർഷകന്റെ കൃഷി തോട്ടത്തിലെ വളരെ പ്രായം ചെന്ന ഒരു വേപ്പിൻ മരത്തിൽ നിന്ന് പാലിന് സമാനമായ ഒരു പദാർത്ഥം ഒഴുകി വരുന്നതായി കണ്ടത്.അന്നും ഈ വാർത്ത അറിഞ്ഞ് നിരവധി ആളുകൾ മരത്തിന് സമീപം എത്തി പ്രാർത്ഥിച്ചിരുന്നു. അതേസമയം മധ്യപ്രദേശിലെ കർഷകനായ ദയാറാം ജാതവിന്റെ ഫാമിൽ വർഷങ്ങളായി ഈ വേപ്പ് മരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാൽ പോലെയുള്ള ഒരു പദാർത്ഥമാണ് പുറത്തേക്ക് ഒഴുകുന്നതെന്നും ഇപ്പോൾ ഇത് അധികമായി പുറത്തേക്ക് ഒഴുകി താഴെയുള്ള കുഴികളിൽ നിറഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും ഈ പ്രതിഭാസത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ആർക്കും ഇതുവരെ മനസ്സിലായിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരു ദൈവിക ശക്തിയാണെന്ന് വിശ്വസിച്ച് ആളുകൾ മരത്തിന് സമീപം പ്രാർത്ഥിക്കുന്നതും പൂജ നടത്തുന്നതും പതിവായിരിക്കുകയാണ്.എന്നാൽ സസ്യശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തെ ഒരു മരത്തിന് 50 വയസോ അതിൽ കൂടുതലോ പ്രായമാകുമ്പോൾ സംഭവിക്കുന്ന ഒരു സ്വാഭാവിക സവിശേഷതയായി വിശേഷിപ്പിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, ഇത് ഒരു ബാക്ടീരിയ അണുബാധ മൂലമാണ് സംഭവിക്കുന്നത്. വൃക്ഷം പ്രായമാകുമ്പോൾ, അത് ടിഷ്യൂകളിൽ അധിക ജലം സംഭരിക്കാൻ തുടങ്ങുന്നു, മരത്തിന്റെ തണ്ടിൽ മുഴകൾ രൂപം കൊള്ളുന്നു. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായിരിക്കുമ്പോൾ, ഈ മുഴകളുടെ കോശങ്ങൾ ദുർബലമാവുകയും വിള്ളൽ വീഴുകയും ചെയ്യുന്നു, ഇത് ദ്രാവകം പുറന്തള്ളാൻ കാരണമാകുകയും ചെയ്യുന്നു .
റാണി ആന്റണി മഞ്ഞില✍