17.1 C
New York
Sunday, May 28, 2023
Home Special *കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

റാണി ആന്റണി മഞ്ഞില✍

🌻നായ്ക്കളുടെ കാരണവർക്ക് 31 വയസ്സ്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ബോബിയുടെ 31ആം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഉടമസ്‌ഥർ. മെയ് 11ന് ആയിരുന്നു ബോബിയുടെ 31ആം പിറന്നാൾ. 1992ൽ ആണ് ഈ നായ ജനിച്ചത്. പോർച്ചുഗീസിലെ കോൺക്വീറോസിലുള്ള വീട്ടിൽ ഏറെ ഗംഭീരമായി ബോബിയുടെ പിറന്നാൾ ആഘോഷങ്ങൾ നടത്താനുള്ള ഒരുക്കം ആരംഭിച്ചിരിക്കുകയാണ്.ലിയോണൽ കോസ്‌റ്റ എന്ന പോർച്ചുഗീസ് സ്വദേശിയാണ് ബോബിയുടെ ഉടമ. മനുഷ്യർ കഴിക്കുന്ന അതേ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന ബോബി ലിയോണലിന് ഏറെ പ്രിയപ്പെട്ടതാണ്. പോർച്ചുഗീസുകാരുടെ പരമ്പരാഗത രീതിയിലാണ് ബോബിയുടെ പിറന്നാൾ ആഘോഷങ്ങൾ നടത്തുന്നത്. പ്രത്യേകമായി ഒരുക്കുന്ന പാർട്ടിയിൽ നിരവധി അതിഥികൾ പങ്കെടുക്കും

🌻വെളുക്കാൻ ചെയ്തത് കൊമ്പായി

ഓസ്‌ട്രേലിയയിലെ ഒരു സ്ത്രീക്ക് കോസ്‌മെറ്റിക് നടപടിക്രമം തെറ്റായി സംഭവിച്ചതിനെ തുടർന്ന് ‘കൊമ്പുകൾ’ വളർന്നു .സിഡ്‌നിയിൽ നിന്നുള്ള ജെസ്സി കാർ, മാർച്ചിൽ ഒരു ഫോക്സ് ഐ പ്രക്രിയ (fox eye procedure) .കണ്ണിന്റെ കോണുകൾ ഉയർത്തുകയും സ്ഥാനം മാറ്റുകയും ചെയ്യുന്ന പ്ലാസ്റ്റിക് സർജറിയാണ് Fox eye.
ഈ ഓപ്ഷൻ സ്ഥിരമായ ഒന്നല്ല.
വ്യക്തിഗത രോഗിയെ ആശ്രയിച്ച് ഫലം ആറ് മാസം മുതൽ ഒരു വർഷം വരെ നീണ്ടുനിൽക്കും. ഫലം നിലനിർത്താൻ കൂടുതൽ ചികിത്സകൾ ആവശ്യമാണ്.
2000 aus ഡോളർ കൊടുത്താണ് ഒരു വര്ഷം വരെ നീണ്ടു നില്കും എന്ന് കരുതി ജെസ്സി ഈ ഓപ്ഷൻ തിരഞ്ഞെടുത്തത് .
എന്നിരുന്നാലും, 22 കാരിയെ സംബന്ധിച്ചിടത്തോളം ഇത് മോശമായി തിരിച്ചടിച്ചു, തെറ്റായ നടപടിക്രമം തന്നെ ‘കൊമ്പുള്ള ഒരു അന്യഗ്രഹജീവിയെ’ പോലെയാക്കിയെന്ന് പറഞ്ഞു. അവളുടെ മുഖം ഒരു മുട്ട പോലെ വീർത്തു വന്നു. സർജറി ചെയ്തത് വേണ്ടാത്ത പണി ആയി പോയി എന്ന് ഇപ്പൊ ജെസ്സിക്ക് തോന്നി തുടങ്ങി .
ഇപ്പോൾ, നാല് മാസം പിന്നിട്ടിട്ടും, ജെസ്സിയുടെ അഗ്നിപരീക്ഷ അവസാനിച്ചിട്ടില്ല, കാരണം അവളുടെ മുഖത്തിന്റെ ഇടതുഭാഗം ആദ്യം സ്റ്റിച്ചുകൾ തിരുകിയ ഇടം കറുത്തതായി മാറിയത് അവൾ ശ്രദ്ധിച്ചു.പരിഭ്രാന്തയായ അവൾ അത് പരിശോധിക്കാൻ അവളുടെ കോസ്മെറ്റിക് സർജനുമായി ബന്ധപ്പെടുകയും അവളുടെ പാടിന്റെ ഇരുണ്ട നിറം ലഘൂകരിക്കാൻ സഹായിക്കുന്നതിന് ഒരു സ്റ്റിറോയിഡ് കുത്തിവയ്പ്പ് നൽകുകയും ചെയ്തു.
കുത്തിവയ്പ്പ് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾക്ക് വീക്കം കുറഞ്ഞു

🌻കവര് പൂത്ത കാലം

ബയോലൂമിനസെൻസ് എന്ന പ്രതിഭാസമാണ് കവര് എന്ന് അറിയപ്പെടുന്നത്. ബാക്ടീരിയ, ആൽഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികൾ പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെൻസ്. പ്രകാശത്തിനൊപ്പം ചൂട് പുറപ്പെടുവിക്കാത്തതിനാൽ തണുത്ത വെളിച്ചമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.പ്രത്യേക ഇനത്തിൽപ്പെട്ട ജെല്ലി ഫിഷുകൾ, മണ്ണിരകൾ, മത്സ്യങ്ങൾ എന്നിവയ്ക്കും ബയോലൂമിനസെൻസ് കഴിവുണ്ട്. ഇണയേയും ഇരയേയും ആകർഷിക്കാനാണ് ഈ വെളിച്ചം ഉപയോഗിക്കുന്നത്. ഇതിനു പുറമേ ശത്രുക്കളിൽനിന്നു രക്ഷ നേടാനും ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്. കടലിനോടു ചേർന്ന കായൽ പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണാറുള്ളത്.മലപ്പുറം: താനൂരിലെ പാലപ്പുഴയിൽ കവര് പൂത്തത് നാട്ടുകാർക്ക് കൗതുകമായി. താനൂർ നഗരസഭാ പരിധിയിലെ കളരിപ്പടി പുന്നൂക്ക് വടക്ക് ഭാഗത്ത് ഏക്കർ കണക്കിന് സ്ഥലത്താണ് അപൂർവ പ്രതിഭാസം. രാത്രി ഏഴു മണി മുതൽ പുലർച്ചെ നാലു മണിവരെയാണ് കവര് പൂക്കുന്നത്. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിലെ കായലിൽ ഇടയ്ക്ക് കാണാറുള്ള പ്രതിഭാസമാണ് താനൂരിലും കാണാനിടയായത്.

🌻ഒരു നൂറ്റാണ്ട് മുമ്പ് അപ്രത്യക്ഷമായ ഇഗ്വാന ഗാലപഗോസ് ദ്വീപിൽ; പ്രത്യുത്പാദനം ആരംഭിച്ചു

ഗാലപഗോസ് ദ്വീപുകളിലൊന്നില്‍ (galapagos island) നിന്ന് ഒരു നൂറ്റാണ്ട് മുമ്പ് അപ്രത്യക്ഷമായ ലാന്‍ഡ് ഇഗ്വാനയെ (land iguana) വീണ്ടും കണ്ടെത്തിയെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രാലയം. ഇവ സ്വാഭാവികമായി വീണ്ടും പ്രത്യുത്പാദനം നടത്താന്‍ തുടങ്ങിയെന്നും മന്ത്രാലയം അറിയിച്ചു. 1903-06 കാലഘട്ടത്തില്‍ ദ്വീപ് സമൂഹത്തില്‍ വസിച്ചിരുന്ന മൂന്ന് ലാന്‍ഡ് ഇഗ്വാനകളില്‍ ഒന്നായ കൊനോലോഫസ് സബ്ക്രിസ്റ്റസ് ഇനത്തില്‍ നിന്നുള്ള ഉരഗങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് സാന്റിയാഗോ ദ്വീപില്‍ (santiago island) നിന്ന് അപ്രത്യക്ഷമായത്. കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസിന്റെ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.പസഫിക് ദ്വീപസമൂഹത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സാന്റിയാഗോയുടെ സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി 2019-ല്‍ ഗാലപഗോസ് നാഷണല്‍ പാര്‍ക്ക് ഉദ്യോ​ഗസ്ഥർ അടുത്തുള്ള ദ്വീപില്‍ നിന്ന് 3,000-ലധികം ഇഗ്വാനകളെ കൊണ്ടുവന്നിരുന്നു. ബ്രിട്ടീഷ് ഭൗമശാസ്ത്രജ്ഞനും നാച്ചുറലിസ്റ്റുമായ ചാള്‍സ് ഡാര്‍വിന്റെ പരിണാമത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ദ്വീപിനെ പ്രശസ്തമാക്കിയത്. 1835ല്‍, എല്ലാ പ്രായത്തിലുമുള്ള ഇഗ്വാനകളെ ഡാര്‍വിന്‍ സാന്റിയാഗോയില്‍ കണ്ടെത്തിയിരുന്നു.

187 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മുതിര്‍ന്നതും, പ്രായപൂര്‍ത്തിയാകാത്തതും, ജനിച്ച് അൽപ ദിവസങ്ങൾ മാത്രമുള്ളതുമായ ലാന്‍ഡ് ഇഗ്വാനകളെ കണ്ടെത്തി. ഇത് ദ്വീപുകളെ പുനസ്ഥാപിക്കാനുള്ള പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നുതാണ്. ഇക്വഡോറിന്റെ തീരത്ത് നിന്ന് 1,000 കിലോമീറ്റര്‍ (600 മൈല്‍) അകലെയാണ് ഗാലപഗോസ് ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. സവിശേഷമായ സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടെ. ഇത് ഒരു ലോക പൈതൃക സ്ഥലം കൂടിയാണ്.ഇഗ്വാന വര്‍ഗ്ഗത്തില്‍പ്പെട്ട പല്ലികള്‍ രൂപത്തില്‍ കുറച്ച് വലിപ്പമുള്ളവയാണങ്കിലും മനുഷ്യര്‍ക്ക് അപകടം സൃഷ്ടിക്കുന്നവയല്ല. എന്നാല്‍ ഒട്ടും ഉപദ്രവകാരികളല്ല എന്നും പറയാന്‍ സാധിക്കില്ല. കടല്‍ഭിത്തികള്‍, നടപ്പാതകള്‍, സസ്യജാലങ്ങള്‍, തുടങ്ങിയവയെല്ലാം ഇവ കടിച്ച് നശിപ്പിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇവ മനുഷ്യര്‍ക്കും ശല്യമാകാറുണ്ട്. ആണ്‍ ഇഗ്വാനകള്‍ പൊതുവേ 5 അടിവരെ നീളം വെയ്ക്കാറുണ്ട് (ഏതാണ്ട് 1.5 മീറ്റര്‍). ഇവയ്ക്ക് ഏകദേശം 9 കിലോഗ്രാം ഭാരവും ഉണ്ടാകും. പെണ്‍ ഇഗ്വാനകള്‍ ഒരു വര്‍ഷം 80 ഓളം മുട്ടകളാണ് ഇടാറുള്ളത്.

🌻മരണമില്ലാത്ത ഫീനിക്സ് പക്ഷി

ഫീനിക്സ് പക്ഷി വിജയവും പ്രശസ്തിയും അംഗീകാരവും നേടിത്തരുമെന്നാണ് ചൈനീസ് വിശ്വാസം.
പുരാതനകാലത്ത് ചൈനീസ് രാജവംശത്തിലുള്ളവർക്ക് മാത്രമേ ഫീനിക്സ് പക്ഷിയുടെ ചിഹ്നങ്ങൾ ധരിക്കാൻ അവകാശമുണ്ടായിരുന്നുള്ളൂ.ശക്തിയുടെ പ്രതീകമായ ഫീനിക്സ് പക്ഷിയുടെ പ്രതിരൂപം സൂക്ഷിക്കുന്നതിലൂടെ ഏത് ദുർഘട ഘട്ടങ്ങളെയും അതിജീവിക്കാനുള്ള മനോധൈര്യവും ഉന്നതിയിലേക്കും പ്രശസ്തിയിലേക്കും നടന്നു കയറാനുള്ള കഴിവും സ്വായത്തമാവുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നന്ദിയുടെയും വിശ്വാസത്തിന്റെയും സദ്‌ഗുണത്തിൻറെയും കൃപയുടെയും ശക്തിയുടെയും സമൃദ്ധിയുടെയും പ്രതീകമായാണ് പുരാതന ചൈനീസ് ജനത ഫീനിക്സ് പക്ഷിയെ കണ്ടിരുന്നത്.സ്വന്തം ചാരത്തിൽ നിന്ന് പുനർജനിക്കാൻ കഴിവുള്ള ഒരു പക്ഷിയുടെ കഥയാണ് ഫീനിക്സ് പക്ഷിയുടെ ഇതിഹാസം പറയുന്നത്. അഗ്നി സൃഷ്ടിച്ച മരണം, പുനരുത്ഥാനം, അമർത്യത, സൂര്യൻ എന്നിവയുടെ സാർവത്രിക പ്രതീകമാണിത്. ഒരു ജീവിയേയും ഉപദ്രവിക്കാതെ മഞ്ഞുവീഴ്ചയിൽ മാത്രം ജീവിക്കുന്നു.സൂര്യന്റെ പക്ഷി, അസീറിയ, അറേബ്യ, ഗംഗ, ദീർഘനാളത്തെ പക്ഷി, ഈജിപ്ഷ്യൻ ബെനു, നേറ്റീവ് അമേരിക്കൻ തണ്ടർബേർഡ്, റഷ്യൻ ഫയർബേർഡ്, ചൈനീസ് ഫാങ് ഹുവാങ്, എന്നിങ്ങനെ വിളിക്കുന്നു.

റാണി ആന്റണി മഞ്ഞില✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: