🌻മരിയാന ട്രെഞ്ച്.
സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ വ്യാപിച്ചുകിടക്കുന്ന മലനിരകളും മലയിടുക്കുകളും നിറഞ്ഞ മേഖലയാണ് മരിയാന ട്രെഞ്ച്.പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന് ഈ കിടങ്ങിന് പരമാവധി 36198 അടി (11033 മീറ്റർ) ആഴമുണ്ട്. പരമാവധി ആഴത്തോടുകൂടിയ ഭൂമിയുടെ ഉപരിതലത്തിലുള്ള ഏറ്റവും താഴ്ന്ന പ്രദേശമാണിത്. ശാന്തസമുദ്രത്തിലെ ദ്വീപുകളായ ഗ്വാം, മരിയാന എന്നീ ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ കിടങ്ങിന് ശരാശരി 69 കി.മീ. വീതിയുണ്ട്. ഗ്വാം ദ്വീപിന്റെ തെക്കുകിഴക്ക് മുതൽ മരിയാന ദ്വീപുകളുടെ വടക്കു പടിഞ്ഞാറുവരെ 2550 കി.മീ. നീളത്തിൽ ഈ കിടങ്ങ് വ്യാപിച്ചു കിടക്കുന്നു. ഈ കിടങ്ങിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചർ ഡീപ്പ്.സമുദ്രനിരപ്പിനേക്കാൾ ആയിരം മടങ്ങുവരെ മർദമുള്ള ചലഞ്ചർ ഡീപ്പിൽ നേരിട്ടെത്താനാകില്ല.1953-ൽ സ്വിസ് ഗവേഷകനായ ആഗസ്ത് പിക്കാർ ഇറ്റലിയിൽ സമുദ്രാന്തർ മർദം അതിജീവിക്കുന്ന വാഹനത്തിന് ശ്രമം തുടങ്ങി. ഏഴുവർഷമെടുത്തു പരീക്ഷണം വിജയിക്കാൻ. അങ്ങനെ ഉരുക്കുപാളികളിൽ 50 അടി നീളത്തിൽ ട്രിയസ്റ്റ എന്ന സമുദ്രാന്തർ പര്യവേക്ഷണ വാഹനം തയ്യാറായി. മൂന്നരവർഷംകൊണ്ട് 5600 മീറ്റർ ആഴത്തിൽവരെ പരീക്ഷണം നടത്തിയശേഷമായിരുന്നു ചരിത്രം കണ്ട മഹാദൗത്യം. അമേരിക്കൻ നേവിയിൽ ലഫ്റ്റനന്റ് ആയിരുന്ന ഡോൺ വാൽഷ്, ആഗസ്ത് പിക്കാറിന്റെ മകൻ ജാക്സ് പിക്കാർ എന്നിവർ 1960 ജനുവരി 23-ന് ട്രിയസ്റ്റയിൽ അടിത്തട്ടിലെത്തി. പകുതിദൂരത്തിൽ മർദത്തിൽനിന്ന് സംരക്ഷണം നൽകിയ ഗ്ലാസ് നിർമിത ഇരട്ടക്കവചങ്ങളിലൊന്ന് തകർന്നു. മരണം മുന്നിൽക്കണ്ട് തുടർയാത്ര. 4.48 മണിക്കൂർകൊണ്ട് അവർ 35,800 അടിയിൽ ചലഞ്ചർ ഡീപ്പിലെത്തി ചരിത്രമെഴുതി. ചെളിയിളകി കാഴ്ചമറഞ്ഞതോടെ മടക്കം. ആ ഒമ്പതു മണിക്കൂർ യാത്ര ഒട്ടേറെ നിഗൂഢതകളാണ് വെളിപ്പെടുത്തിയത്. 2012 മാർച്ച് 26-ന് ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ വീണ്ടും ഈ ആഴത്തിലെത്തിയിരുന്നു
🌻 പ്രായമാകുന്തോറും ജീവിതം കൂടുതൽ ആസ്വദിക്കുന്ന മുത്തശ്ശി
അമേരിക്കയിലെ ഇന്റർനെറ്റ് ലോകത്ത് താരമായ ജോയ് റ്യാൻ മുത്തശ്ശി, പ്രായം വെറും നമ്പർ മാത്രമാണെന്ന് തന്റെ 93ആം വയസിലും തെളിയിക്കുകയാണ് ഓരോ ദിവസവും. 93ആം വയസിൽ അമേരിക്കയിലെ 63 ദേശീയോദ്യാനങ്ങളും സന്ദർശിച്ചാണ് ജോയ് ലോകത്തെ ഞെട്ടിക്കുന്നത്. 85 വയസുവരെ തികച്ചും സാധാരണ ജീവിതം നയിച്ചിരുന്ന ഈ മുത്തശ്ശി അന്നേവരെ പർവതങ്ങളോ സമുദ്രങ്ങളോ കണ്ടിരുന്നില്ലാ എന്നതാണ് ഏറെ ആശ്‌ചര്യം. ഒഹായോയിലെ ഡങ്കൻ ഫാൾസിൽ താമസിച്ചിരുന്ന ഈ മുത്തശ്ശി, 2015ൽ ആണ് ചെറുമകന്റെ പ്രേരണയാൽ യാത്രകൾ ആരംഭിക്കുന്നത്. 43 വയസുകാരനായ പേരക്കുട്ടി ബ്രാഡിനൊപ്പമായിരുന്നു ഈ മുത്തശ്ശിയുടെ സഞ്ചാരം. മാസങ്ങൾക്ക് മുൻപ് തങ്ങളുടെ യാത്ര പൂർത്തിയാക്കിയ ഇരുവരും ഇപ്പോൾ അമേരിക്കയിലെ ഇന്റർനെറ്റ് ലോകത്ത് താരങ്ങളാണ്.ഇടക്ക് അമേരിക്കയ്‌ക്ക് പുറത്തുള്ള നാഷണൽ പാർക്കുകളിലേക്കും യാത്രകൾ നീണ്ടു. കെനിയ ഉൾപ്പടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ വനങ്ങളിലുമെത്തി. ഇതിനിടയിൽ 90 വയസ് പിന്നിട്ട ജോയ് മുത്തശ്ശി, ആവേശമൊട്ടും കുറയാതെ ബ്രാഡിനൊപ്പം മലകളും കാടുകളും കയറിത്തുടങ്ങി. 91 വയസു ഉള്ളപ്പോൾ ജോയ് വൈറ്റ് വാട്ടർ റാഫ്റ്റിങ്ങും ചെയ്‌തു.
നാഷണൽ പാർക്ക് ഓഫ് അമേരിക്കൻ സമോവയാണ് ഒടുവിൽ സന്ദർശിച്ച ഉദ്യാനം. ഇതോടെ ഇരുവരും ചേർന്ന് അമേരിക്കയിലെ 63 ദേശീയ ഉദ്യാനങ്ങളും സന്ദർശിച്ചു. അപ്പോഴക്കും ജോയ് തന്റെ 93ആം വയസിലേക്ക് കടന്നിരുന്നു. കയ്യടികളോടെയാണ് അമേരിക്കൻ സമൂഹം ഇരുവരെയും സ്വീകരിച്ചത്. യാത്ര ചെയ്യാൻ ആഗ്രഹങ്ങൾ ഉണ്ടായിട്ടും പല കാരണങ്ങൾ പറഞ്ഞു അത് മാറ്റിവെക്കുന്നവർക്ക് ജോയ് മുത്തശ്ശി ഒരു മാതൃകയാണ്.
🌻ചിൽഡ്രൻസ് ഓഫ് ലുല്ലൈലാക്കോ’ (Children’s of Lullaillaco)
15ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ‘ഇൻക’. ഇക്വഡോർ മുതൽ ചിലി വരെ ഏകദേശം 5000 കിലോമീറ്റർ വിസ്‌തൃതിയിലായിരുന്നു ഇൻക സാമ്രാജ്യം. ഇൻക നാഗരികതകളിൽ ഭൂരിഭാഗവും ഇപ്പോഴും നിഗൂഢതയിൽ മറഞ്ഞിരിക്കുകയാണ്, എന്നിരുന്നാലും പുരാവസ്‌തു ഗവേഷകർ ഇത് പരിഹരിക്കാനുള്ള കഠിനശ്രമത്തിലാണ്.
നരബലി ഇൻകകളുടെ പ്രധാന സാംസ്‌കാരിക ആചാരങ്ങളിൽ ഒന്നായിരുന്നു. അവർ വിശുദ്ധാത്മാക്കളെ ദൈവത്തിന് ബലിയർപ്പിച്ചിരുന്നു. മനുഷ്യശരീരങ്ങളെ വിച്ഛേദിക്കുകയല്ല, മറിച്ചു മമ്മികൾ ആക്കുകയാണ് ചെയ്യുന്നത്. 1999 മാർച്ച് 16ന് ഡോ. ജോഹാൻ റെയ്ൻഹാർഡും അദ്ദേഹത്തിന്റെ പുരാവസ്‌തു സംഘവും മൂന്ന് മമ്മികളെ കണ്ടെത്തി. ഇവ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ദ്രവിച്ചു പോകാത്ത മൃതദേഹങ്ങളായിരുന്നു. ചിലിയുടെ അതിർത്തിയിലുള്ള വടക്കു-പടിഞ്ഞാറൻ അർജന്റീനയിലെ അഗ്‌നി പർവതമായ മൗണ്ട് ലുല്ലൈലാക്കോയുടെ കൊടുമുടിക്ക് സമീപത്ത് നിന്നാണ് ജോഹാൻ റെയ്ൻഹാർഡും അദ്ദേഹത്തിന്റെ പുരാവസ്‌തു സംഘവും ഈ മമ്മികളെ കണ്ടെത്തിയത്. കണ്ടെത്തിയ മൂന്ന് മമ്മികളിൽ ഒന്നിനു നൽകിയ പേരാണ് ‘ലാ ഡോൺസെല്ല’ (la-doncella-mummy).
ഏകദേശം 13നും 15നും ഇടക്ക് പ്രായം തോന്നിക്കുന്ന ഇൻക സാമ്രാജ്യത്തിൽപ്പെട്ട ഒരു പെൺകുട്ടിയാണ് ഇവളെന്നാണ് ശാസ്‌ത്രലോകം പറയുന്നത്. അവൾക്കൊപ്പം ‘ലാ നീനാ ഡെൽ റയോ’ എന്ന അഞ്ചുവയസുള്ള പെൺകുട്ടിയേയും ‘എൽ നിനോ’ എന്ന നാല് വയസുള്ള ആൺകുട്ടിയേയുമാണ് ഗവേഷക സംഘം കണ്ടെത്തിയത് (La Doncella Mummy Malayalam). ലുല്ലൈലാക്കോയുടെ കൊടുമുടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ ഈ മൂന്ന് മമ്മികളെയും ‘ചിൽഡ്രൻസ് ഓഫ് ലുല്ലൈലാക്കോ’ (Children’s of Lullaillaco) എന്നാണറിയപ്പെടുന്നത്. ഏകദേശം 500 വർഷങ്ങൾക്ക് മുൻപ് 1500ൽ നടന്ന ഒരു മതപരമായ ചടങ്ങിൽ കുട്ടികളെ ബലിയർപ്പിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
🌻തൊട്ടാവാടി നീയെന്താ ഇങ്ങനെ
തൊട്ടാവാടിച്ചെടിയില്‍ തൊട്ടാല്‍ഉടന്‍അവയുടെഇലകള്‍ മടങ്ങി വാടിയതുപോലെകിടക്കും. ഇലകള്‍ തണ്ടിനോട്ചേരുന്നഭാഗത്തുകാണു
ന്ന ചെറിയമുഴകളാണ്ഇതിനുകാരണം. ഈമുഴകളില്‍
ഒരു പ്രത്യേകതരം കോശങ്ങളാണ്ഉള്ളത്. വെള്ളം നിറയുമ്പോള്‍
ഈ കോശങ്ങള്‍ വീര്‍ത്ത് ഇലകളെ നിവര്‍ത്തിപിടിക്കുന്നു. തൊട്ടാവാടി
യുടെഇലകളില്‍ നാം തൊട്ടാലുടന്‍ ഈമുഴകളിലെ കോശങ്ങളിലെ വെള്ളം പിന്‍ തണ്ടിലേക്ക് പിന്‍വാങ്ങുന്നു . അതോടെ ഈ മുഴകള്‍
ചുരുങ്ങി ഇലകളുടെ ബലം നഷ്ടപ്പെട്ട് തളര്‍ന്ന് മടങ്ങുന്നു. ഇത് പൂര്‍വ്വ
സ്ഥിതിയിലാകാന്‍ ഏകദേശം അരമണിക്കൂറെടുക്കും .
🌻കുറച്ചു പഴയ ഒരു കഥയാണ് എങ്കിലും
ഒരു പത്മശ്രീ ജീവിതം തകർത്ത കഥയാണ് കർഷകൻ ദൈതിരി നായിക്കിന് പറയാനുള്ളത്. ഓർമയില്ലേ ഒഡീഷയിലെ മാഞ്ചി എന്ന് വിളിക്കുന്ന ദൈതിരി നായിക്കിനെ? ഒരു മല തരുന്ന് സ്വന്തം ഗ്രാമത്തിലേക്ക് വെള്ളം എത്തിച്ചാണ് ദൈതിരി പ്രശസ്തനായത്. കിയോൻജൻ ജില്ലയിലെ തലബൈതരണി ഗ്രാമത്തിലെ ആദിവാസി കർഷകനാണ് ദൈതരി. മല തുരക്കാൻ തുടങ്ങിയപ്പോൾ ആകെയുണ്ടായിരുന്ന ആയുധം ഒരു മൺവെട്ടിയായിരുന്നു. നാട്ടുകാരുടെ പരിഹാസങ്ങളെ വകവെയ്ക്കാതെയാണ് ദൈതിരി മലതുരന്നത്. മൂന്നുവർഷം നീണ്ടപ്രയത്നത്തിന്റെ ഫലമായി ഗ്രാമത്തിൽ വെള്ളമെത്തി. ഈ സേവനത്തിനാണ് ദൈതിരിയ്ക്ക് പത്മശ്രീ ലഭിച്ചത്. അർഹതപ്പെട്ട അംഗീകാരം തന്നെയാണ്. എന്നാൽ അവാർഡ് കിട്ടയതോടെ ദൈതിരിയെ ആരും ജോലിക്ക് വിളിക്കാതെയായി. എന്തോ വലിയ പദവിയിൽ എത്തിയെന്ന ധാരണയാണ് നാട്ടുകാർക്കുള്ളത്. സ്ഥിരമായി പണിക്ക് വിളിച്ചിരുന്നവരും മടികാരണം ഇപ്പോൾ വിളിക്കാറില്ല. ഇതോടെ ദൈതിരിയും കുടുംബവും പട്ടിണിയിലായി.
കുടുംബം കഴിഞ്ഞത് ഉറുമ്പിന്റെ മുട്ട കഴിച്ചാണ്. ആകെയുള്ള വരുമാനം 700 രൂപയുടെ വാർധക്യപെൻഷനാണ്. പണിക്ക് വിളിക്കാത്തതുകൊണ്ട് പലഹാരം വിറ്റാണ് വരുമാനമാർഗം കണ്ടെത്തിയത്. മനംമടുത്ത് ദൈതിരി പത്മശ്രീ പുരസ്ക്കാരമെടുത്ത് ആട്ടിൻകൂട്ടിൽ വരെയിട്ടു. ഇതൊന്ന് തിരിച്ചെടക്കാൻ അദ്ദേഹം ചോദിച്ചു . പത്മശ്രീ കാരണം പട്ടിണിയാണെങ്കിൽ പിന്നെയെന്തിനാണിതെന്നാണ് ദൈതിരി ചോദിച്ചത്.