17.1 C
New York
Wednesday, August 17, 2022
Home Cinema കർക്കിടക ചലച്ചിത്രോത്സവം (ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട്)

കർക്കിടക ചലച്ചിത്രോത്സവം (ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട്)

കെ. ആർ. സുകുമാരൻ തൃശൂർ

ഉക്രൈൻ ഷോര്ട്ട് ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞതേയുള്ളു. ഉടൻ പിന്നാലെ ഒരു മാസം നീണ്ടു നിൽക്കുന്ന കർക്കിടകം ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു കഴിഞ്ഞെന്ന് പറയുമ്പോൾ തന്നെ ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾക്ക് ആഹ്ലാദമായി.

ജൂലൈ 17ന് ആരംഭിച്ച് ആഗസ്റ്റ് 16 ന് അവസാനിക്കുന്ന ചലച്ചിത്രോത്സവത്തിന് എന്തുകൊണ്ടും പ്രസക്തിയുണ്ട്.. എക്സിക്യൂട്ടീവ് ഡയറക്ടർ ചെറിയാൻ ജോസഫ് വാട്സാപ്പിലേക്ക് നോട്ടീസും ലിങ്കും അയച്ചു തന്നപ്പോൾ തന്നെ ഈയുള്ളവൻ അമേരിക്കയിലെ മലയാളിമനസ്സിന്റെ പത്രാധിപര് രാജു ശങ്കരത്തിലിനെ വിവരം അറിയിക്കുകയുണ്ടായി. ഉടൻ റിപ്പോർട്ട് ടൈപ്പു ചെയ്ത്അയക്കാൻ പറഞ്ഞു. അപ്പോൾ ഞാൻ ബാംഗ്ളൂർ ആയിരുന്നു….

ട്രെയിനിലിരുന്നും ബസ്സിലിരുന്നും കേരളത്തിലേക്ക് വന്നിട്ട് വീട്ടിലെത്തി സിനിമകൾ കണ്ടും ദിവസങ്ങൾ കടന്നു പോയി. അങ്ങനെ റിവ്യൂ തയ്യാറാക്കി. ഇതിനിടയിലാണ് മേഘസ്ഫോടനം നടന്ന് മൺസൂൺ ദുരന്തങ്ങൾ ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തിൽ അരങ്ങേറുന്നത്.അതിനും പുറമെ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം രൂപപ്പേട്ട വാർത്ത ഭയപ്പെടുത്തുകയും സിനിമ നിരീക്ഷണതത്തിന്റെ കാര്യത്തിൽ മന്ദതയനുഭവപ്പെടുകയുമുണ്ടായി.ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന തോരാതെ പെയ്യുന്ന മഴയുമെല്ലാം ചലച്ചിത്ര വായനകളെ അലോസരപ്പെടുത്തിയെങ്കിലും അതിജീവനത്തിന്റെ രാമായണ മാസത്തിലെ ചലച്ചിത്റാസ്വാദനം പുതിയ അവബോധങ്ങളാണ് നൽകിയതെന്ന കാര്യത്തിൽ തർക്കമില്ല.

കഴിഞ്ഞ വർഷം കോവിഡിന്റെ പശ്ചാതലത്തിൽ തുടങ്ങി വെച്ചതാണ് കർക്കിടക ചലച്ചിത്രോൽസവമെന്നു പറയട്ടെ. ഇതിഹാസവും പുരാണാധിഷ്ഠിതവുമായ പ്രമേയങ്ങളെ കാലാനുസൃതമായി പുനർവായിച്ചിട്ടുള്ള ക്ലാസിക് സിനിമകളായിരുന്നു കഴിഞ്ഞ വർഷത്തെ ഏതാനും സിനിമകൾ. ഇവിടെ യൂട്യൂബ് വഴി ലഭിച്ച സിനിമകളുടെ കൈമാറ്റങ്ങളും പ്രദർശനങ്ങളുമെല്ലാം ഓൺലൈൻ പ്ലാറ്റുഫോമിൽ പുതിയ അനുഭവങ്ങളാണ്പങ്കു വെക്കുന്നത്. മാറിയ പരിത സ്ഥിതിയിൽ തിരക്കുള്ളവർക്ക് ലാപ്ടോപ്പിലും സ്മാർട്ട്‌ ഫോണിലുമെല്ലാം നമുക്ക് ഇത്തരം ചലച്ചിത്ര ഇടപെടലുകൾ നമ്മുടെ ആസ്വാദനത്തെ തന്നെ കൂടുതൽ ശക്തി ചെയ്യുന്നത്.

പ്രദർശനങ്ങളും ചർച്ചകളും ലോകപ്രശസ്ത ഫിലിം ഫെസ്റ്റിവലുകളുടെ ലിങ്കുകളും ജനസംസ്കാരചലച്ചിത്രകേന്ദ്രത്തിന്റെയും മറ്റുനിരവധി ഫിലിം സോസൈറ്റികളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും മറ്റും ഫലമാണ് ഇത്തരത്തിലുള്ള ചലച്ചിത്രോത്സവങ്ങൾ. IFFT സിനിമ വൈറസ് ഗ്രുപ്പ്, ഓറഞ്ച് ഫിലിം അക്കാഡമിഎന്നിവയുടെ നേതൃത്വത്തിൽ തന്നെ ആഗോള മലയാളികൾക്കും മറ്റും ഇങ്ങനെ ആദ്യമായി തുടങ്ങി വെച്ചത് ഈ കൊച്ചു കേരളത്തിൽ തൃശൂരിലാണെന്ന് പറയുന്നതിൽ അഭിമാനം കൊള്ളുന്നു. പ്രത്യേകിച്ച് നല്ല സിനിമകൾ കണ്ട് ആസ്വദിക്കുന്നതിനും പഠിക്കുന്നതിനും വേണ്ടിയുള്ള പരിശ്രമം ചരിത്ര പരമായി സ്തുത്യർഹമാണ്.അ തിന്റെ തെളിവാണ് താഴെ പറയുന്ന ബംഗാളി ഭാഷയിൽ വന്ന സിനിമകളെന്നു പറയട്ടെ.

അപരാജിതോ -അനിക് ദത്ത, മഹാ നന്ദ -അരിന്തം സീൽ,ദുലാ ബാലി കഥ -ബിപ്ലബ് ബന്തോപാധ്യായ, കൽ കൊക്ക് ഹോ -രാജ് ദ്വീപ് പോൾ & സർമിസ്ത മൈതി, ബ-സൗരീഷ് ദേവ്, നീ മനുഷ്യർ കിസ്സ -സൗ മെൻതു ഭട്ടാ ചാര്യ, തോ ബൌ നന്ദിനി -സുബ്രതാ സെൻ മനോഹർ & ഐ -അമിതാബ ചാറ്റെർജീ, സിൻസെർലി യുവഴ്സ് ധാക്ക -11 സംവിധായകർ,അബർ കൻ ജൻ ജൂൻഗാ -രാജ് ഹോർഷീദേ എന്നിവക്ക് പുറമെ സത്യജിത് റായ്, ഋത്വയ്ക് കുമാർ ഘട്ടക്, മൃണാൾസെൻ,എന്നിവരുടെ ക്‌ളാസിക്കുകൾ ചലച്ചിത്ര വ്യാകരണത്തെ ഈ തലമുറക്ക് സമ്മാനിക്കുകയും കൂടിയാണ് ചെയ്തിരിക്കുന്നത്…

പഴമയുടെ ആ കരുത്തുറ്റ ഫ്രെയ്മുകളാണ് ലോകത്തിലെ നമ്പർ വൺ സിനിമ ഇന്ത്യയുടേതായി മാറാൻ കാരണമെന്ന് നമ്മുടെ കുട്ടികൾ മനസ്സിലാക്കാൻ കർക്കിടക ചലച്ചിത്രോത്സവത്തിന്കഴിഞ്ഞിട്ടുണ്ട്…അതുപോലെ തന്നെ കലാസിനിമയുടെ ചരിത്രവഴികൾ കാണിച്ചു തന്ന അടൂർ ഗോപാലകൃഷ്ണന്റെ സ്വയം വരം ഇന്നും നമ്മൾ കാണുമ്പോൾ നവീനാനുഭവങ്ങളാണ് തരുന്നത്. ഫിലിം ഗ്രാമറിന്റെ പ്രത്യേകതയാണ് കാലഘട്ടങ്ങളെയും ജനങ്ങളെയും രാഷ്ട്രങ്ങളെയും അതിജീവിക്കുന്നത്..

മധു -ശാരദ ടീം മത്സരിച്ചഭിനയിച്ച അവരിൽ ഉറങ്ങികിടക്കുന്ന അഭിനയത്തിന്റെ മർമ്മങ്ങൾ ചോർത്തിയെടുത്ത അടൂരിന്റെ ചലച്ചിത്ര ദാര്ശനികത അപാരം തന്നെ. അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്ര വീക്ഷണചരിത്രം ദേശീയ അന്തർദേശീയ അവാർഡ് ലഭിച്ച സ്വയം വരത്തിലൂടെ തെളിഞ്ഞു കാണാൻ കഴിയും. എഴുപതുകളിലെ ആ നമ്മുടെ സിനിമക്ക് പുതിയ ചലച്ചിത്ര ഭാഷ്യം രചിച്ചത്… നിലവിലുണ്ടായിരുന്ന വ്യവസ്ഥാപിതനിയമങ്ങളെ മുഴുവൻ അത് അട്ടി മറിച്ചു. നാളിതുവരെ ജനങ്ങൾ കണ്ടിരുന്ന പ്രമേയങ്ങളും ആഖ്യാന രീതികളും മാറിവന്നു. ചലച്ചിത്രപരമായ ഏല്ലാം തിരുത്തപെട്ടിരിക്കുന്നു. അങ്ങനെ അന്നത്തെ ആധുനിക ചലച്ചിത്രപ്രവർത്തകര് പുതിയൊരു ചലച്ചിത്ര സംസ്കാരമാണ്നമുക്ക് കാണിച്ചു തന്നത്.

ബംഗാളിൽ സത്യജിത് റായ്, ഋത്വയ്ക് കുമാർ ഘട്ടക്ക്, മൃണാൾസെൻ, ഹിന്ദിയിൽ കുമാർസാഹനി, രമേശ്‌ സിപ്പി, സുനിൽ ദത്ത് തുടങ്ങിയവർ കാണിച്ചു തന്ന പാതയിലൂടെ നമ്മുടെ ലോകം ഇന്ത്യയെ കണ്ടു ഞെട്ടി. ആ വഴിയിലൂടെ നിരവധി സംവിധായകൻമാർ ഇവിടെ വരികയുണ്ടായി. കേരളത്തിൽ ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, ഭരതൻ, പത്മരാജൻ, എ. ടി. അബു, പവിത്രൻ, കെ. ജി. ജോർജ്‌,എം. ടി. വാസുദേവൻ നായർ, ഹരിഹരൻ തുടങ്ങിയവർ എത്രയെത്ര പേരാണ് വന്നത്. ബംഗാളിലും മലയാളത്തിലുമാണ് നല്ല സിനിമകൾ വന്നിട്ടുള്ളത്..

പി. എം. മേനോന്റെ ഓളവും തീരവും, എം. ടി. വാസുദേവൻ നായരുടെ നിർമാല്യം, രാമു കാര്യാട്ടിന്റെ ചെമ്മീനുമെല്ലാം ലോക ജനത കാണുകയും മലയാളത്തെ നിരവധി ഭാഷകളിലായി വായിക്കുകയും ചെയ്തപ്പോൾ ഒരാഗോള മലയാള ചലച്ചിത്ര വേദി ഇവിടെ രൂപ പ്പെടുത്തുന്നതിൽ ചെറിയാൻ ജോസഫിനെ പോലുള്ള എന്റെ ചലച്ചിത്ര സുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ചലച്ചിത്ര ഭാഷയെ പരിപോഷിപ്പിക്കുകയാണവർ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇതൊരു നാഴികക്കല്ലാണ് സംശയമില്ല.

കെ. ആർ. സുകുമാരൻ തൃശൂർ

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: