കലാകൈരളി കലാസാഹിത്യ സാംസ്കാരികവേദിയുടെ പുരസ്കാര സമർപ്പണം മാർച്ച് 7 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് തൃശൂരിൽ കേരള സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ ചലച്ചിത്രനടി ഊർമ്മിള ഉണ്ണി ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര നിർമ്മാതാവ് ഡോക്ടർ എൻ.എം.ബാദുഷയാണ് മുഖ്യാതിഥി. സ്വാഗതസംഘം ചെയർമാൻ ജോഫി ജെ ജോസഫ് അധ്യക്ഷനാവും.
കവിയും ഗാനരചയിതാവും സാഹിത്യകാരനും ഗാന്ധിയനും പരിസ്ഥിതി സംരക്ഷകനും, വേനൽക്കാലത്ത് പക്ഷികൾക്ക് ജീവജലം നൽകാൻ ഒരുലക്ഷത്തിലേറെ മൺപാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്തതിന് മാൻകിബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്ത ശ്രീമൻ നാരായണന് മഹാത്മജി പുരസ്കാരവും, ചലച്ചിത്ര ടെലിസീരിയൽ നടനും നിർമ്മാതാവും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, 60 സാഹിത്യ പുസ്തകങ്ങൾ രചിച്ച കവിയും ഗാനരചയിതാവും നോവലിസ്റ്റും നാടകകൃത്തുമായ ബേപ്പൂർ മുരളീധരപണിക്കർ,
ടെലിവിഷൻ വാർത്താമേഖലയിലെ മികവിന് മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ഡോക്ടർ ജി.പ്രസാദ്കുമാർ, പത്രമാധ്യമ രംഗത്ത് ദൃശ്യവിസ്മയങ്ങൾ തീർത്ത
മലയാള മനോരമ തൃശൂർ യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫർ റസൽ ഷാഹുൽ എന്നിവർക്ക് പ്രതിഭാ പുരസ്കാരങ്ങളും സമ്മാനിക്കും.
മികച്ച പുസ്തകങ്ങൾക്കുള്ള പുരസ്‌കാരങ്ങൾക്ക് ശോഭ വൽസൻ (കവിതാസമാഹാരം: ജന്മദൗത്യം), ഹാരിസ് രാജ് (മതസൗഹാർദ്ദ സന്ദേശഗ്രന്ഥം: സത്യവേദസാരങ്ങൾ),
ലൂക്കോസ് ലൂക്കോസ് (നർമ്മാനുഭവക്കുറിപ്പുകൾ: ലൂക്കോസിന്റെ സുവിശേഷങ്ങൾ),
തച്ചിലോട്ട് നാരായണൻ (ചരിത്രപഠന ഗവേഷണഗ്രന്ഥം: ഇരുളരും സാമൂഹ്യ ജീവിതവും) എന്നിവരാണ് അർഹരായത്.
മികച്ച സംഗീത വീഡിയോ ആൽബം: തിരുവമ്പാടി കണ്ണൻ
(നിർമ്മാണം: സാജു എരുമേലി),
സംവിധാനം: ജയരാജ് പണിക്കർ).
ഓൺലൈൻ മാധ്യമമേഖലയിലെ മികവിന് സിനിമാപത്രം ചീഫ് എഡിറ്റർ ഇന്ദു ശ്രീകുമാറിനും, ഗ്രാമീണമേഖലയിൽ മികച്ച ജനക്ഷേമ പരിപാടികൾ നടപ്പിലാക്കിയ കോഴിക്കോട് ജില്ലയിലെ പെരുവയൽ സേവാസമിതി ഫൗണ്ടേഷനും പുരസ്കാരങ്ങൾ നൽകും.
_ഡോക്ടർ പി.സജീവ്കുമാർ
(ജനറൽ കൺവീനർ)