17.1 C
New York
Friday, July 1, 2022
Home Special ലോക പിതൃദിനം--ജൂൺ 19 ✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

ലോക പിതൃദിനം–ജൂൺ 19 ✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

മറ്റെല്ലാ ദിനങ്ങളെയും പോലെ ഇതിൻറെ ഉത്ഭവവും അമേരിക്കയിൽ നിന്നുതന്നെ. യുദ്ധത്തിലെ പോരാളിയായ തൻറെ അച്ഛനെ ആദരിക്കുന്നതിന്‍റെ ഭാഗമായി സോനാര എന്ന വനിത പിതൃദിനം ആചരിക്കാൻ തീരുമാനിച്ചു. അമ്മയുടെ മരണശേഷം പട്ടാളക്കാരനായ അച്ഛൻ സോനാരായേയും അഞ്ചു സഹോദരങ്ങളെയും👦👧🧑👨👱 തനിച്ച് വളർത്തി വലുതാക്കി. അക്കാലത്ത് അതൊരു അപൂർവ സംഭവമായിരുന്നു.ഭാര്യ മരണപ്പെട്ടാൽ ഉടനെ അടുത്ത വിവാഹം💏 എന്നതായിരുന്നു രീതി. ഇന്ന് ലോകമെമ്പാടും ഈ ദിനം പിതൃദിനമായി ആഘോഷിച്ചു വരുന്നു.

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്”. ജോർജ് ഹെർബർ.

എൻറെ ഒരു അനുഭവ കഥ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

1994 –“തേൻമാവിൻ കൊമ്പത്ത്” എന്ന പ്രിയദർശൻ സിനിമ റിലീസ് ആയ സമയം. അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു. അന്ന് തന്നെ വൈകുന്നേരം ഫസ്റ്റ് ഷോയ്ക്ക് കുടുംബസമേതം കാണാൻ പോകണം എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ച് ഭർത്താവിൻറെ മുമ്പിൽ അവതരിപ്പിച്ചു. “ഇന്ന് ഒന്നും പോകാൻ പറ്റില്ല. എനിക്ക് രാവിലെ തന്നെ ബാങ്ക് സംബന്ധമായ കുറേ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്” എന്നു പറഞ്ഞ് ദേഷ്യപ്പെട്ട്😡എൻറെ അപേക്ഷ നിഷ്കരുണം തള്ളിക്കളഞ്ഞു. ഞാനും മോനും വലിയ സങ്കടത്തിലായി.😪😪 ‘ആറിയ കഞ്ഞി പഴങ്കഞ്ഞി’ എന്നല്ലേ? പ്രിയദർശന്റെ പടങ്ങളൊക്കെ ഇറങ്ങിയ ഉടനെ തന്നെ കാണേണ്ടതല്ലേ, അതല്ലേ അതിൻറെ ഒരു ന്യായം എന്നൊക്കെ അഞ്ചാം ക്ലാസുകാരനുമായി പങ്കുവെച്ചു.🤔😒 ആ സമയം മഴ ചാറാൻ തുടങ്ങിയിരുന്നു. മൂന്നാം നിലയിൽ ഒരു വിധം ഉണങ്ങിയ തുണികൾ👖👕👔🥼👚 ഒന്നുകൂടി നന്നായി ഉണങ്ങാൻ വേണ്ടി കൊണ്ടു വിരിച്ചിരുന്നു അതിരാവിലെതന്നെ.

“അയ്യോ!, മഴ ചാറുന്നു.⛈️⛱️ ഉണങ്ങിയത് പോലും വീണ്ടും നനയുമല്ലോ എന്ന് ആത്മഗതം പറഞ്ഞു തുണി എടുക്കാനായി മൂന്നാം നിലയിലേക്ക് ഓടിയപ്പോൾ ഉണ്ട് ആരോ എന്റെ പുറകെ വരുന്നു.അടുത്ത ഫ്ളാറ്റ് നിവാസിയായിരിക്കുമെന്ന് കരുതി തിരിഞ്ഞുനോക്കിയപ്പോൾ എൻറെ ഭർത്താവ്🧔 തന്നെയാണ്. അപ്പോൾ എനിക്കൊരു ഐഡിയ തോന്നി. സിനിമയ്ക്ക് കൊണ്ടുപോയില്ലെങ്കിൽ ഞാൻ മഴ നനയും 💦💫എന്ന് ഭീഷണിപ്പെടുത്തി. രണ്ടു ദിവസം കഴിഞ്ഞു കൊണ്ടുപോകാം മഴ നനയാതെ അകത്തു കയറി പോ, ജലദോഷം🤧 പിടിക്കും എന്ന് പറഞ്ഞെങ്കിലും അനുസരിക്കാതെ ചാറ്റൽ മഴ നനഞ്ഞു ഞാൻ ടെറസിൽ ഉലാത്തി കൊണ്ടിരുന്നു. 🥴കുറേ പറഞ്ഞു മടുത്തിട്ട് പുള്ളിക്കാരൻ താഴെ ഇറങ്ങി പോയി എൻറെ അമ്മയെ ഫോൺ☎️ ചെയ്തു പറഞ്ഞു, ഞാൻ മഴയത്ത് ടെറസ്സിൽ ഉലാത്തുകയാണ്, 👣 സിനിമയ്ക്ക് കൊണ്ടു പോകാത്തതിന് പിണങ്ങി എന്ന്. അമ്മ പറഞ്ഞു. “സാരമില്ല, അവൾ കാലു കഴയ്ക്കുമ്പോൾ താഴെ വന്നുകൊള്ളും മൈൻഡ് ചെയ്യണ്ട” എന്ന്. കുറച്ചു കഴിഞ്ഞതും ശക്തമായ ഇടിയും മിന്നലും തുടങ്ങി. ഭർത്താവ് വീണ്ടും മൂന്നാം നിലയിൽ കയറി വന്നു ഇടി വെട്ടുന്നു എന്ന മുന്നറിയിപ്പ് തരാനായി. മിന്നലേറ്റ് മരിച്ചോട്ടേ എന്ന് ഞാനും പറഞ്ഞു. വീണ്ടും പുള്ളി താഴെ പോയി അമ്മയെ ഫോൺ ☎️ചെയ്തു പറഞ്ഞു. ശക്തമായ മിന്നലും ഇടിവെട്ടും ഉണ്ട്, ടെറസിൽനിന്ന് ഞാൻ ഇതുവരെ ഇറങ്ങിയിട്ടില്ല എന്ന്. “അതിനു ഞാൻ ഇപ്പോൾ എന്തു ചെയ്യാനാ”? എന്ന് പറഞ്ഞ് അമ്മ ഫോൺ വച്ചു.

അടുത്തടുത്ത സമയത്തിൽ രണ്ടു തവണ ലാൻഡ് ഫോൺ ☎️അടിക്കുന്നതും അമ്മ ഫോൺ എടുത്ത് സംസാരിക്കുന്നതും കണ്ടപ്പോൾ അച്ഛൻ വിവരം അന്വേഷിച്ചു. അമ്മ കാര്യം പറഞ്ഞു. “ചുണയുണ്ടെങ്കിൽ ടെറസിന്റെ മുകളിൽ നിന്ന് അവളോട് ചാടാൻ 🏃‍♀️പറ. അല്ലാതെ മിന്നലേറ്റ് മരിക്കാനുള്ള സാധ്യത വെറും 10% ആണ്. “ അതായിരുന്നു അച്ഛന്റെ പ്രതികരണം. അമ്മ അത് വിളിച്ചു പറയാൻ ഒന്നും മിനക്കെട്ടില്ല.

❤️❤️ഏതായാലും സിനിമയ്ക്ക് പോകാൻ തീരുമാനമായി. എൻറെ ഐഡിയ ഏറ്റതിൽ ഞാനും മകനും സന്തോഷിച്ചു.🥰😍 ഉണങ്ങാനിട്ട തുണിയുമായി👕👖🧣 ഞാൻ താഴെ എത്തി. രാവിലെ ബാങ്കിൽ പോയ വഴി ടിക്കറ്റ് ബുക്ക് ചെയ്തു. ഞാനൊരു ഹെൻപെക്ക്ഡ്‌ ഹസ്ബൻഡ് ഒന്നുമല്ല. പ്രിയദർശന്റെ സിനിമ ആയതുകൊണ്ട് കാണാൻ പോകാമെന്ന് സമ്മതിച്ചതാണ്. അദ്ദേഹത്തിൻറെ ഓരോ സീനും ഒരു പെയിൻറിങ് പോലെ മനോഹരമായിരിക്കും.ഒരു കലാകാരനായ എനിക്ക് അത് കാണാൻ ഇഷ്ടമാണ്. അല്ലാതെ നിൻറെ ഭീഷണിക്ക് മുമ്പിൽ വഴങ്ങിയത് ഒന്നുമല്ല. ഇതിനി ഒരു പതിവാക്കേണ്ട. എന്നൊക്കെ പറഞ്ഞു അദ്ദേഹം. 💘💞😍🤩😘 എന്തെങ്കിലുമാകട്ടെ കുറച്ച് വഴക്ക് കേട്ടാലും 🤣😇😜വേണ്ടില്ല വൈകുന്നേരം സിനിമയ്ക്ക് പോകാമല്ലോ എന്നോർത്ത് ഞാനും മോനും സന്തോഷിച്ചു. 😇😃

വൈകുന്നേരം ആയതും ആർത്തലച്ചു മഴ💦💦 പെയ്യാൻ തുടങ്ങി. തിരുവനന്തപുരം നഗരം മുഴുവൻ വെള്ളത്തിൽ. ഒരുവിധം തുഴഞ്ഞും നീന്തിയും തിയേറ്ററിലെത്തി സിനിമ കണ്ടു മടങ്ങി.

പിറ്റേദിവസം മൂന്നുപേർക്കും ഒന്നിച്ച് വൈറൽ പനി🤮🤢☹️ പിടിച്ചു. അടുത്തുതന്നെ താമസിക്കുന്ന അച്ഛനുമമ്മയും പൊടിയരി കഞ്ഞിയും അച്ചാറും പപ്പടവും ആയി എത്തി. പനിയുടെ അവശത, വിശപ്പില്ലായ്മ, വായയ്ക്ക് അരുചി ഒരുവശത്ത്……. മിന്നലും ഇടിവെട്ടും ഏറ്റ് എങ്ങനെയാണ് മരണം സംഭവിക്കുക എന്നതിന്റെ വിശദമായ ക്ലാസ്സുകൾ എടുക്കുന്ന അച്ഛൻ മറ്റൊരു വശത്ത്. മരിക്കാൻ തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ മിന്നലിനെയൊന്നും ആശ്രയിച്ചിട്ട് കാര്യമില്ലത്രേ! പിന്നെ അച്ഛൻറെ അറിവിൽ ആത്മഹത്യ ചെയ്ത പലരുടേയും, മരിച്ച രീതികളുടെ വിശദവിവരങ്ങൾ.

“അയ്യോ! ഞാൻ രണ്ടു ചെവിയും പൊത്തി പിടിച്ച് 🙆 മതിയേ, കർത്താവ് വന്നു വിളിക്കുമ്പോൾ അല്ലാതെ ഞാൻ മരിക്കാൻ തീരുമാനിച്ചിട്ടില്ലേ…🙆🤦‍♀️….. മഴ ചാറുന്നുതു കണ്ട്, ഉണക്കാനിട്ട തുണിയെടുക്കാൻ പോയപ്പോൾ തോന്നിയ ഒരു ഐഡിയ പ്രയോഗിച്ചതാണേ….” എന്ന് തലയിൽ കൈ വെച്ച് പറഞ്ഞു. പിന്നെ ഓർത്തു ദൈവമേ, എൻറെ ഭർത്താവ് എത്രയോ🧔 ഭേദമാണ്.അച്ഛൻറെയടുത്താ യിരുന്നെങ്കിൽ 🤛👊ഈ നമ്പറൊന്നും ഏശില്ലായിരുന്നല്ലോയെന്ന്. ഇപ്പോൾ ഈ വയസ്സിൽ തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് തോന്നുന്നു ഇങ്ങനെ തന്നെയാണ് മക്കളെ വളർത്തേണ്ടത് എന്ന്. അമിത ലാളനയും വാത്സല്യവും കാണിച്ച് കുട്ടികളെ വളർത്തുന്ന മാതാപിതാക്കൾ വലിയ ദ്രോഹമാണ് ആ കുട്ടികളോട് ചെയ്യുന്നതെന്ന്. മനസിൽ വിചാരിക്കുന്നത് എല്ലാം സാധിച്ചു കിട്ടി, വായിൽ വെള്ളിക്കരണ്ടിയുമായി ജീവിച്ചാൽ വരുന്ന ആപത്ത് എത്രയാണെന്ന് നമ്മുടെ പഴമക്കാർക്ക് അറിയാം.☹️😡 അതുകൊണ്ടാണ് എത്ര പ്രതാപികളായാലും കുട്ടികൾ വിഷമം അറിഞ്ഞുതന്നെ വളരണം എന്ന പഴയ തലമുറ കരുതിയിരുന്നത്.

സ്നേഹത്തിൻറെ പാലാഴി ഉള്ളിലൊതുക്കി ശാസനയിലൂടെ🤛👊 ജീവിത പാഠങ്ങൾ പകർന്നു തന്ന് പറക്കാൻ കൊതിച്ച എനിക്ക് ഞാൻ അറിയാതെ ചിറകുകൾ ചേർത്തു വച്ച് തന്ന പോരാളിയാണ് എൻറെ അച്ഛൻ. നമ്മൾ എത്ര വളർന്നാലും നമ്മളെ സാകൂതം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരാൾ മാത്രമേയുള്ളൂ ഈ ഭൂമിയിൽ അത് നമ്മുടെ പിതാവ് ആയിരിക്കും.🙏🙌

ലോകത്തിലെ എല്ലാ പിതാക്കന്മാർക്കും പിതൃദിന ആശംസകൾ നേർന്നുകൊണ്ട്.🙏🙏🙏🙏

മേരി ജോസി മലയിൽ, ✍️
തിരുവനന്തപുരം.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: