ന്യൂയോർക്ക്: യോങ്കേഴ്സ് സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരിയായിരുന്ന റവ. തോമസ് ചാണ്ടിയുടെ സഹോദരീ ഭർത്താവ് ജോസ് തോമസ് (65) നിര്യാതനായി. വൃന്ദാവനം കാലായിൽ പരേതരായ എ.പി. തോമസിന്റേയും മറിയാമ്മയുടേയും പുത്രനാണ്. വാളക്കുഴി പുളിമൂട്ടിൽ കുടുംബാംഗവും സെന്റ് തോമസ് മാർത്തോമാ ചർച്ച് ക്വയർ ലീഡറുമായ ഷേർളി തോമസ് ആണ് ഭാര്യ.
മക്കൾ: ദീപ്തി, ഡാനി, ദിവ്യ. മരുമക്കൾ: സിബിൻ, ഷാരോൺ.
സഹോദരങ്ങൾ: സാറാമ്മ ചാക്കോ (അയിരൂർ), അന്ന മാത്യു (ന്യൂയോർക്ക്), ശോശാമ്മ ജോർജ് (ന്യൂയോർക്ക്), ശോശാമ്മ ജോർജ് (ന്യൂയോർക്ക്), ശാന്തമ്മ ജോർജ് (ന്യൂയോർക്ക്), മോനച്ചൻ തോമസ് (ഹൂസ്റ്റൺ), പരേതരായ മറിയാമ്മ, കെ.റ്റി. പൗലോസ്, കെ.റ്റി. ജോൺ.
ഏപ്രിൽ 28-നു വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെയുള്ള സമയങ്ങളിൽ ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ വച്ച് പൊതുദർശനവും, ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ വച്ച് സംസ്കാര ശുശ്രൂഷയും നടക്കും.
സണ്ണി കല്ലൂപ്പാറ