ഫിലഡൽഫിയാ: ഇടയാറന്മുള, തെക്കേടത്ത് വീട്ടിൽ, പരേതനായ ടി.എം മാത്യുവിന്റെയും പരേതയായ അന്നമ്മ മാത്യുവിന്റെയും മകൻ ജോൺ മാത്യു (ജോസി – 70) ഫിലഡൽഫിയായിൽ നിര്യാതനായി. കല്ലൂപ്പാറ തെക്കേത്തുരുത്തിപ്പള്ളിൽ ആനിയാണ് ഭാര്യ. ജിൻസി ഏക മകളും, അജു മരുമകനുമാണ്.
പ്രൊഫ.എം. മാത്യു (ബാബു സർ, ഇടയാറന്മുള), ജോർജ്ജ് മാത്യു (എബി ന്യൂജേഴ്‌സി) എന്നിവർ സഹോദരങ്ങളും, മാർത്തോമ്മാ സഭയുടെ അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗം സണ്ണി ഏബ്രഹാം ഭാര്യയുടെ സഹോദരിയുടെ ഭർത്താവുമാണ്.
പരേതന്റെ പൊതുദർശനം ഫെബ്രുവരി 5 ന് ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 8 : 30 വരെയും, സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 6 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ 11 വരെയുമുള്ള സമയങ്ങളിൽ വാർമിൻസ്റ്ററിലുള്ള സെന്റ്. തോമസ് ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് (785 Street Rd, Warminster, PA 1897) നടത്തപ്പെടും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഹാറ്റ്ബോറോയിലുള്ള പൈൻ ഗ്രോവ് സെമിത്തേരിയിൽ (1475 W. CountyLine Road, Hatboro, PA 19040) സംസ്കാരം നടക്കും.
Live stream Link: https://www.youtube.com/c/TheAerodigitalstudio/live
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി ഏബ്രഹാം: 484 716 1636