17.1 C
New York
Thursday, December 7, 2023
Home Pravasi ജിദ്ദ കേരള പൗരാവലി (ജെ.കെ.പി) സൗദി അറേബ്യയുടെ 93-ാമത് ദേശീയ ദിനം ശ്രദ്ധേയമായി ആഘോഷിച്ചു.

ജിദ്ദ കേരള പൗരാവലി (ജെ.കെ.പി) സൗദി അറേബ്യയുടെ 93-ാമത് ദേശീയ ദിനം ശ്രദ്ധേയമായി ആഘോഷിച്ചു.

നസിർ വാവക്കുഞ്ഞു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ അധിവസിക്കുന്ന കേരളത്തിലെ പതിനാലു ജില്ലകളിലെയും പ്രതിനിധികളുടെ പ്രവാസി കൂട്ടായ്മയായ ജിദ്ദ കേരള പൗരാവലി
വർണ്ണാഭമായ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു.

സൗദിയുടെയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ ദേശഭക്തി ഗാനങ്ങളും ദേശീയ ദിന പ്രശ്നോത്തരി മത്സരവും വൈവിധ്യമാർന്ന കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
ചടങ്ങിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി ‘ ദേശസ്നേഹത്തിന്റെ വർണ്ണങ്ങൾ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചിത്ര രചനയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള പ്രശംസാ പത്രവും പതക്കങ്ങളും നൽകി ആദരിച്ചു

ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. ആലുങ്ങൽ മുഹമ്മദ് നിർവ്വഹിച്ചു. പൗരാവലി പ്രതിനിധി സഭ സീനിയർ അംഗം നസീർ വാവാക്കുഞ്ഞ് ദേശീയദിന സന്ദേശം നൽകി. ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ഒ ഐ സി സി റീജിയണൽ പ്രസിഡന്റ് കെ ടി എ മുനീർ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനൽ സെക്രട്ടറി സുൽഫിക്കർ ഒതായി എന്നിവർ ആശംസകൾ അർപ്പിച്ചു. ജിദ്ദയിലെ കേരള പൗരാവലിയിലെ 14 ജില്ലയിൽ നിന്നുള്ള മുതിർന്ന അംഗങ്ങൾ കേക്ക് മുറിച്ച് വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ അരങ്ങേറി.

തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള പൗരാവലി പ്രതിനിധി സഭയിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും വിവിധ പരിപാടികളിൽ പങ്കെടുത്തു.

അന്നം നൽകുന്ന പുണ്യഭൂമിയായ സൗദി അറേബ്യയുടെ മനുഷ്യത്വ പൂർണ്ണമായ കരുതലിന് തികഞ്ഞ കടപ്പാടും പ്രതിബദ്ധതയും പങ്കെടുത്ത പ്രവാസി സമൂഹം ആഹ്ലാദത്തോടെ രേഖപ്പെടുത്തി. ലക്ഷക്കണക്കിന് പ്രവാസി സമൂഹത്തിന് അത്താണിയായ രാജ്യത്തിന്റെ പ്രതീക്ഷാ നിർഭരമായ പദ്ധതികൾ ശോഭനമായ ഭാവിക്കു നിദാനമാകുമെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുത്ത വർ ദേശീയ ദിനാശംസകൾ നേർന്നും, കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചും ദേശീയ ദിനാഘോഷത്തെ സമുജ്വലമാക്കി.

അമൽ റോഷ്‌ന, പാർവ്വതി നായർ, അനഘ ധന്യ, അഷിത മേരി ഷിബു എന്നിവർ നിറപ്പകിട്ടാർന്ന നൃത്തങ്ങൾ അവതരിപ്പിച്ചു . സന സെയ്ദ്, അഷിത ഷിബു എന്നിവർ അണിയിച്ചൊരുക്കിയ ദേശീയദിന സംഘനൃത്തം അദ്നാൻ സഹീർ, അഫ്രീൻ സാകിർ, അമൽ റോഷ്‌ന, അമാൻ മുഹമ്മദ്, അയാൻ മുഹമ്മദ്, ഹാജറ മുജീബ്, ജന്ന, നദ സഹീർ, നജ്‌വ തസ്‌നീം എന്നിവർ ചേർന്ന് അവതരിപ്പിച്ചത് ആഘോഷ പരിപാടികൾ ഹൃദ്യമായ അനുഭവമാക്കി.

മിർസാ ഷരീഫ്, സോഫിയ സുനിൽ, മുംതാസ് അബ്ദുൽറഹ്മാൻ, ജമാൽ പാഷ, വിജേഷ് ചന്ദ്രു, റഹീം കാക്കൂർ, കാസിം കുറ്റ്യാടി എന്നിവർ ഗാനങ്ങൾ ആലപിച്ചു

ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. റാഫി ബീമാപള്ളി അവതാരകനായിരുന്നു

ചിത്ര രചനാ മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ നൂഹ മർയം ഒന്നാം സ്ഥാനവും
നാസ് മുഹമ്മദ് വഹീദ് രണ്ടാം സ്ഥാനവും മുഹമ്മദ് സീമിർ മൂന്നാം സ്ഥാനവും നേടി വിജയികളായി.

സബ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ അൻഫൽ ഒന്നാം സ്ഥാനവും ഷൻസാ ഷിഫാസ് രണ്ടാം സ്ഥാനവും നഷ് വ ചോലയിൽ മൂന്നാം സ്ഥാനവും നേടി.

ജൂനിയർ വിഭാഗത്തിൽ അമൽ റോഷ്‌ന ഒന്നാം സ്ഥാനവും മുഹമ്മദ് ഫായ്സാൻ രണ്ടാം സ്ഥാനവും ഷെസ്ദിൻ ഷിഫാസ് മൂന്നാം സ്ഥാനവും നേടി.

സീനിയർ വിഭാഗത്തിൽ ഖദീജ സഫ്രീന സഫ്‌വാ വട്ടപറമ്പൻ പാർവ്വതി നായർ
കത്രീന ഡാർവിൻ എന്നിവർ തുല്യമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ആമിന മുഹമ്മദ് ബിജു, നൃത്ത സംവിധായകൻ അൻഷിഫ് അബൂബക്കർ, കവിയും ചിത്രകാരനുമായ അരുവി മോങ്ങം, നന്ദൻ കാക്കൂർ ചിത്ര രചന മൽത്സരത്തിന്റെ വിധി കർത്താക്കളായിരുന്നു

വേണു അന്തിക്കാട്, ഉണ്ണി തെക്കേടത്ത്, ഷമീർ നദ് വി, സുബൈർ വയനാട്, അലി തേക്കുതോട്, അസീസ് പട്ടാമ്പി, ഷഫീഖ് കൊണ്ടോട്ടി, അസ്ഹാബ് വർക്കല, കൊയ്‌സൻ ബീരാൻ , അഷ്‌റഫ് രാമനാട്ടുകര, ഷമീർ വയനാട് , ഹസ്സൻ കൊണ്ടോട്ടി, അബ്ദുൽ നാസർ കോഴിത്തൊടി, ബഷീർ പരുത്തികുന്നൻ, ഷിഫാസ് തൃശൂർ, റഷീദ് മണ്ണിൻ പുലാക്കൽ , സലിം നാണി, അബ്ദുള്ള ലത്തീഫ്, സിമി അബ്ദുൽ ഖാദർ , നൂറുന്നിസ ബാവ, സുവിജ, കുബ്ര ലത്തീഫ് , ഫാത്തിമ മുഹമ്മദ് റാഫി , സെൽഫ യൂനുസ് എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

നസിർ വാവക്കുഞ്ഞു

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമലയില്‍ കനത്ത മഴ : ഭക്തിയില്‍ ആറാടി ഭക്തജനം

പത്തനംതിട്ട --ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും...

സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍  

പത്തനംതിട്ട --രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം...

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ...

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട --സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: