പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനമായി ആഘോഷിക്കുന്നത്.വൈവിധ്യമായ പരിപാടികളോടെയാണ് മുസ്ലീം സമൂഹം നബി ദിനം ആഘോഷമാക്കുക.
മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പള്ളികളില്‍ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും നടക്കും. മദ്രസ വിദ്യാര്‍ഥികളുടെ നബിദിന റാലികളും കലാപരിപാടികളും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നബിദിന സമ്മേളനങ്ങളും സംഘടിപ്പിക്കും.
‘സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹത്വമുള്‍ക്കൊള്ളുന്ന സന്ദേശങ്ങളാണ് മുഹമ്മദ് നബി പങ്കു വച്ചത്. പരസ്പരസ്‌നേഹത്തിലധിഷ്ഠിതമായ മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതാണ് നബി സ്മരണയുണര്‍ത്തുന്ന നബിദിനം.
ഏവര്‍ക്കും “മലയാളി മനസ്സിന്‍റെ” നബിദിനാശംസകൾ ഹൃദയപൂര്‍വ്വം നേരുന്നു’