17.1 C
New York
Thursday, September 28, 2023
Home US News 🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി ✍മാവേലിക്കര

വിശ്വാസമൊരു പുകമറയാക്കരുത്
……………………………………………………………….

ഗുരുവും ശിഷ്യനും കൂടി ഒട്ടകപ്പുറത്തു കയറി യാത്രയായി. ശിഷ്യനായിരുന്നു ഒട്ടകത്തെ പരിപാലിക്കേണ്ട ഉത്തരവാദിത്തം. രാത്രി അവരൊരു സത്രത്തിലെത്തി. ഒട്ടകത്തെ കെട്ടിയിടണമെന്നു പറഞ്ഞിട്ടു ഗുരു വിശ്രമത്തിനായി അകത്തേക്കു പോയി. ശിഷ്യനും, ഒട്ടകത്തെ കെട്ടിയിടാനൊന്നും മെനക്കെടാതെ, “ദൈവമെ , ഒട്ടകത്തെ കാത്തുകൊള്ളണമെ”യെന്നു പ്രാർത്ഥിച്ചിട്ട് ഉറങ്ങാൻ പോയി. നേരം വെളുത്തപ്പോൾ ഒട്ടകത്തെ കാണാനില്ല. ഗുരു ചോദിച്ചു: “ഒട്ടകം എവിടെ” ശിഷ്യൻ പറഞ്ഞു: “അറിയില്ല”. “നീ ഒട്ടകത്തെ കെട്ടിയിട്ടില്ലെ ?”,ഗുരു ചോദിച്ചു. അങ്ങു പറയാറില്ലെ, “എല്ലാം ഈശ്വരനെ ഭരമേൽപ്പിച്ചാൽ മതിയെന്ന്”ശിഷ്യൻ തിരിച്ചു ചോദിച്ചു. ഗുരു പറഞ്ഞു: “ഈശ്വരനിൽ വിശ്വസിച്ചു കൊള്ളക പക്ഷേ ഒട്ടകത്തെ കെട്ടാൻ ഈശ്വരനു നിൻ്റെ കൈകൾ മാത്രമേയുള്ളൂ!”

വിവേകം, വിശ്വാസത്തിനു മുന്നിൽ അടിയറ വയ്ക്കരുത്. വിചാരശൂന്യതയല്ല വിശ്വാസം. സ്വന്തം കഴിവുകളുടെയും കാര്യനിർവ്വഹണ ശേഷിയുടെയും അപ്പുറത്താകണം, വിശ്വാസത്തിൻ്റെ അതിർവരമ്പുകൾ നിർമ്മിക്കേണ്ടത്. സൃഷ്ടിക്കു സ്വയം ചെയ്തു തീർക്കാൻ ശേഷിയുള്ളയൊരു കാര്യത്തിലും സൃഷ്ടാവ് ഇടപെടില്ല. എന്നാൽ സ്വന്തം കൈകൾ കൊണ്ടെത്തിപ്പിടിക്കാനാകാത്ത എല്ലാ ലക്ഷ്യങ്ങളിലും, ദൈവത്തിൻ്റെ അദൃശ്യ കരങ്ങൾ വ്യാപരിച്ചു കൊണ്ടിരിക്കും ചെയ്യും

ഈശ്വരവിശ്വാസം ഒരു പുകമറയാക്കരുത്. സ്വന്തം അലസതയെ സാധുകരിക്കാൻ ഒരിക്കലും വിശ്വാസത്തെ കൂട്ടുപിടിയ്ക്കരുത്. എല്ലാ കാര്യങ്ങളും ഈശ്വരനെ ഭരമേൽപിച്ച്, ആലസ്യത്തിൻ്റെ പട്ടുമെത്തയിൽ കിടന്നുറങ്ങുന്നവരോടൊപ്പമല്ല ഈശ്വരനുണ്ടാകുക, മറിച്ച് ഭാരം വഹിക്കുന്നവരുടെ കൂടെയാണീശ്വരൻ. “താൻ പാതി, ദൈവം പാതി”യെന്നാണു ജ്ഞാനമൊഴി! വിശ്വാസം ഒഴികഴിവിനുള്ള ഉപാധിയല്ല. വിയർപ്പൊഴുക്കുന്നവനു മാത്രമേ, വിശ്വാസം കൂട്ടാകൂ

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം🙏

പ്രൊഫസ്സർ എ.വി. ഇട്ടി ✍മാവേലിക്കര

 

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...
WP2Social Auto Publish Powered By : XYZScripts.com
error: