17.1 C
New York
Saturday, September 30, 2023
Home US News 🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

സമയമെന്ന സൗഖ്യ ദായകൻ/ദായക!
……………………………………………………………………

അറിയപ്പെടുന്ന ഒരു പ്രഭാഷകനുണ്ടായിരുന്നു. ഒരിക്കലൊരു പ്രഭാഷണത്തിനു ശേഷം, അദ്ദേഹത്തിന് ഒരു കത്തു ലഭിച്ചു. അതിൽ നിറയെ രൂക്ഷ വിമർശനങ്ങളായിരുന്നു. പ്രഭാഷണത്തിലെ തെറ്റുകൾ, അക്കമിട്ടു നിരത്തിയിരുന്നു. കോപാകുലനായ അദ്ദേഹം, അപ്പോൾ തന്നെ തക്കതായ മറുപടിയുമെഴുതി. കത്തു പോസ്റ്റു ചെയ്യാൻ ജോലിക്കാരനെ അന്വേഷിച്ചപ്പോഴേക്കും അയാൾ പോയിരുന്നു!

അടുത്ത ദിവസം, കത്ത്‌ ജോലിക്കാരനെ ഏല്പിക്കുന്നതിനു മുമ്പു അദ്ദേഹമതു ഒന്നുകൂടി വായിച്ചു. അത്രയ്ക്കു കടുപ്പം വേണ്ടന്നു കരുതി കുറച്ചു ഭാഗങ്ങൾ വെട്ടിക്കളഞ്ഞു. കുറച്ചു കൂടി കാത്തിരുന്നാൽ, ഇനിയും മാറ്റം വരുമെങ്കിലോയെന്നു കരുതി അന്നും അദ്ദേഹം കത്തു പോസ്റ്റു ചെയ്തില്ല. അങ്ങനെ ഓരോ ദിവസവും കത്തിൽ മാറ്റങ്ങൾ വന്നു. ഏഴാം ദിവസമത് അയയ്ക്കുമ്പോൾ ഒരു സുഹൃത്തിനെഴുതുന്നതുപോലെ ഊഷ്മളമായിരുന്നു, ആ കത്ത്‌.

കുറച്ചു സമയം അനുവദിച്ചു കൊടുത്താൽ എല്ലാറ്റിനും പരിഹാരമാകും. സമയത്തിനും കാലത്തിനും പരിഹരിക്കാൻ കഴിയാത്തതായിട്ടൊന്നുമില്ല. എല്ലാം പെട്ടന്നു ശമിപ്പിക്കാൻ ശ്രമിക്കുമ്പോളാണ് കാര്യങ്ങൾ കൂടുതൽ കലുഷിതമാകുന്നത്. സമയത്തിന് അസാധാരണമായ, സൗഖ്യദായക ശേഷിയുണ്ട്. ഒരു പ്രശ്നത്തിലിപ്പോൾ അനുഭവിക്കുന്ന തീഷ്ണത, മുപ്പതു മിനിട്ടു കഴിയുമ്പോളില്ല. സമയം കഴിയുന്തോറും, മനസ്സും ശരീരവും, ശാന്തമാകും. ക്ഷോഭങ്ങളടങ്ങും. വൈകാരികത, വിചിന്തനത്തിനു വഴിമാറും. പ്രക്ഷുബ്ധതയിൽ നിന്നു ഉടലെടുക്കുന്ന ഒരു പ്രവൃത്തിക്കും, പാകതയോ, പക്വതയോ, പൂർണ്ണതയോണ്ടാകില്ല.

അതിവൈകാരികതയുടെ അനന്തരഫലം, പശ്ചാത്താപമായിരിക്കും. വിമർശനങ്ങളോടുള്ള ഒരാളുടെ സമീപനമാണ് അയാളുടെ വ്യക്തിത്വത്തിൻ്റെ മാറ്റുരച്ചു നോക്കാനുള്ള ഉരകല്ല്. വിമർശിക്കപ്പെടാതിരിക്കാൻ മാത്രം വളർച്ച നേടിയരാരുണ്ട്. വീഴ്ചകൾ മറച്ചു വെക്കുന്നവരെയോ, വീണിടത്തു കിടന്നു ഉരുളന്നവരെയോയല്ല, വീഴ്ച്ചകൾ തിരുത്തുന്നവരെയും, വീണ്ടും വീഴാതിരിക്കാൻ ശ്രമിക്കുന്നവരേയുമാണ് ലോകം അംഗീകരിക്കുക, ആദരിക്കുക. നമുക്കും അതിനാകട്ടെയെന്ന് ആശംസിക്കുന്നു.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം🙏

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: