17.1 C
New York
Saturday, June 3, 2023
Home US News 🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

മുൻവിധിയില്ലാതെ പെരുമാറാനാകട്ടെ.
…………………………………………………………………………

ഒന്നാം ക്ലാസ്സുകാരിയായ ഒരു കുട്ടിക്ക് രണ്ടു മിഠായികൾ കിട്ടി. അവൾ വേഗമതുമായി അമ്മയുടെ അരികിലെത്തി. അമ്മയവളോടു ഒരെണ്ണം ചോദിച്ചു, കുറേനേരം അമ്മയെ നോക്കിയിട്ടവൾ, രണ്ടു മിഠായിയിലുമോരോ തവണ കടിച്ചു. അമ്മയ്ക്കു ലേശം സങ്കടം തോന്നാതിരുന്നില്ല. അതിനു ശേഷം മിഠായികളിലൊന്ന് അമ്മയ്ക്കുനേരേ നീട്ടിക്കൊണ്ടവൾ പറഞ്ഞു: “അമ്മെ ഇതെടുത്തോളൂ ഇതിനാണു മധുരം കൂടുതൽ ”

സ്വന്തം വ്യാഖ്യാനങ്ങൾ നാം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കരുത്. അറിവും അനുഭവവും നമ്മെ തുറന്ന മനസ്സോടെ പെരുമാറുന്നതിനു സഹായിക്കണം. എന്നാൽ, പലപ്പോഴുമതല്ല സംഭവിക്കുന്നത്. പലപ്പോഴും യാഥാർത്ഥ്യമറിയാനുള്ള ശ്രമം പോലും നടക്കുന്നില്ല. അങ്ങനയെങ്കിൽ ദുർവ്യാഖ്യാനങ്ങൾക്കോ ദുഷ്പ്രചരണങ്ങൾക്കോ ഇടമുണ്ടാകുമായിരുന്നില്ല.

ഒന്നു കാത്തിരുന്നു കൂടെ,ഒന്നുകിലെല്ലാം സ്വയം തെളിയും. അല്ലെങ്കിൽ കരണക്കാരായവർ തന്നെ കാലക്രമേണ ഉത്തരങ്ങൾനൽകും. മറ്റുള്ളവരുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും അവർ പോലും ഉദ്ദേശിക്കാത്ത വ്യാഖ്യാനങ്ങൾ നൽകി, നാം സ്വയം സംഘർഷത്തിലാകുന്നതെന്തിനാണ്. വരികൾക്കിടയിലും, കർമ്മങ്ങൾക്കിടയിലും, നാം കല്പിക്കുന്ന അർത്ഥങ്ങളും, വ്യാഖ്യാനങ്ങളും നൽകി ബന്ധങ്ങൾ വഷളാക്കുന്നതെന്തിനാണ്.

എന്തു കൊണ്ടിങ്ങനെയെന്നത് സ്പഷ്ടതയ്ക്ക് വേണ്ടിയുള്ള ചോദ്യമാകണം. സ്വന്തം അനുമാനത്തിനു വേണ്ടിയുള്ള ഊഹാപോഹങ്ങളാകരുത്. സ്വയം വിശദീകരിക്കാനെല്ലാവർക്കും അവസരവും,അവകാശവും നൽകിയാൽത്തന്നെ, പല തെറ്റിദ്ധാരണകളും ഇല്ലാതാകും. സ്വയം വിശദീകരിക്കുകയും അതിനു മറ്റുള്ളവരെ അനുവദിക്കുകയും വേണം. അപ്പോൾ തെറ്റിദ്ധാരണകളെല്ലാം പമ്പ കടക്കും. മുൻ വിധിയില്ലാതെ നമുക്കു പെരുമാറാനാകട്ടെ

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം🙏

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: