17.1 C
New York
Sunday, May 28, 2023
Home US News 🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

ഭയരഹിത വിമർശനം
…………………………………………

അലക്സാണ്ടർ ചക്രവർത്തി ഒരു പടയോട്ടം കഴിഞ്ഞു ഗ്രീസിൽ മടങ്ങിയെത്തി. ജനങ്ങളെല്ലാം അദ്ദേഹത്തിൻ്റെ ചുറ്റും കൂടി. ചക്രവർത്തിയുടെ കഴിവുകളെയും, യുദ്ധ തന്ത്രങ്ങളെയുമെല്ലാം പ്രകീർത്തിക്കാനായിരുന്നു ഏവർക്കും താൽപര്യം. എന്നാൽ ചിന്തകനായിരുന്ന ഡയോജനീസിനു മാത്രം, ചക്രവർത്തിയുടെ അധികാര മോഹത്തോടും, വെട്ടിപ്പിടുത്തങ്ങളോടും, യോജിപ്പുണ്ടായിരുന്നില്ല. അദ്ദേഹമതു പരസ്യമായി പറയുകയും ചെയ്തു.

ഡയോജനീസിനെ കാണാൻ ചക്രവർത്തി തീരുമാനിച്ചു. എല്ലാ രാജകീയ പ്രൗഢികളോടും സന്നാഹങ്ങളോടും കൂടി അദ്ദേഹം ഡയോജനീസിൻ്റെ മുന്നിലെത്തി. ചക്രവർത്തി അദ്ദേഹത്തോടു ചോദിച്ചു: “താങ്കൾക്കു ഞാനെന്താണു ചെയ്തു തരേണ്ടത്” ഒരു കൂസലുമില്ലാതെ ഡയോജനീസ് ഉത്തരം പറഞ്ഞു: “താങ്കളുടെ നിഴൽ കാരണമെനിക്കു സൂര്യപ്രകാശം നഷ്ടപ്പെടുന്നു. മുന്നിൽ നിന്നു കുറച്ചു മാറി നിൽക്കണം” പിൽക്കാലത്തു അലക്സാണ്ടർ ചക്രവർത്തി, തൻ്റെ ഡയറിയിലെഴുതി “അലക്സാണ്ടർ അല്ലായിരുന്നുവെങ്കിൽ, ഡയോജനീസ് ആകാനായിരുന്നു എനിക്കിഷ്ടം”.

മുഖസ്തുതി കൊണ്ടു മൂടുപടം നിർമ്മിക്കാനാണ് എല്ലാവർക്കും ഇഷ്ടം. അടുത്തുകൂടി അഭിനന്ദിക്കുന്നവർക്കു ചിലപ്പോൾ, അകലെ നിന്ന് അധിക്ഷേപിക്കുന്ന ശീലവും കാണും. എത്ര വലിയ ആത്മവിമർശകനും, പ്രശംസയെന്ന പ്രലോഭനത്തെ, അതിജീവിക്കാനുള്ള ശേഷി കുറവയിരിക്കും.ആ ബലഹീനതയിലാണ് പലരും തങ്ങളുടെ അന്നം കണ്ടെത്തുന്നതു തന്നെ. സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായമില്ലാത്തവരാണു തരംതാണ തലവന്മാരെയും ഭരണാധികാരികളേയും സൃഷ്ടിക്കുന്നതിനു ഉത്തരവാദികൾ.

സ്വയരക്ഷ അപകടപ്പെടുത്തി വിമർശിക്കുന്നവർക്കു ചെവി കൊടുക്കണം. പിന്തിഞ്ഞു നോക്കാൻ സഹായിക്കുന്ന പ്രേരകശക്തി അവർക്കുണ്ടാകും. നേടാൻ ഒന്നുമില്ലാത്തവർക്കു നഷ്ടപ്പെടാനുമൊന്നുമുണ്ടാകില്ല. ഭയരഹിത വിമർശനങ്ങളുടെ നേർരേഖയിലൂടെയായിരിക്കും അവർ സഞ്ചരിച്ചുകൊണ്ടിരിക്കുക. വിമർശന ബുദ്ധിയുള്ള ആളുകളുടെ ഉറച്ച നിലപാടുകളും, വീക്ഷണങ്ങളുമാണ് സമൂഹത്തിൻ്റെ നിലനില്പിനും വളർച്ചക്കും മുഖാന്തിരമാകുന്നത്.

സർവ്വ ശക്തൻ തുണയ്ക്കട്ടെ..
ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം🙏

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: