17.1 C
New York
Monday, May 29, 2023
Home US News 🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

ബന്ധങ്ങളും വിശ്വാസവും
…………………………………………………

ഒരാൾ, തൻ്റെ സുഹൃത്തിനോടു ചോദിച്ചു “താങ്കളെ ഒരാൾ കബളിപ്പിച്ചാൽ, എന്തായിരിക്കും താങ്കൾക്ക് അയാളോടുള്ള മനോഭാവം. കബളിപ്പിച്ചയാൾ, ഞാനാണെന്നു മനസ്സിലാക്കാനിടയായാൽ എന്തായിരിക്കും, താങ്കൾക്ക് എന്നോടുള്ള വികാരം. സുഹൃത്തു മറുപടി നൽകി. “താങ്കളെ വിശ്വസിക്കുകയെന്നതു എൻ്റെ തീരുമാനം. ആ വിശ്വാസം ശരിയായിരുന്നുവെന്നു തെളിയിക്കുക, താങ്കളുടെ ഉത്തരവാദിത്തം”

യഥാർത്ഥത്തിൽ ഒരാളും മറ്റൊരാളാൽ വഞ്ചിതരാകുന്നില്ല. സ്വയം, കബളിപ്പിക്കപ്പെടുയാണു ചെയ്യുന്നത്. കണ്ണടച്ചു വിശ്വസിക്കുന്നതു കൊണ്ടും, ആലോചനയില്ലാതെ വിളിച്ചു പറയുന്നതുകൊണ്ടും, വന്നു ചേരുന്ന ഭവിഷ്യത്തുകളുടെ ഇരകളാണു പലരും. നേടിയ അറിവുകളിലും, നടത്തിയ ഗവേഷണങ്ങളിലുമൊന്നും, അനുദിന ജീവിതത്തിൻ്റെ ബാലപാഠങ്ങൾ ഇല്ലെങ്കിൽപ്പിന്നെയെന്തു പ്രയാജനം.

കേൾക്കുന്നതെല്ലാം വിശ്വസിക്കുകയും, കാണുന്നതെല്ലാം അനുകരിക്കുകയും ചെയ്യുന്നവർ, കബളിക്കപ്പെടുക തന്നെ ചെയ്യും. യുക്തിയും സാമാന്യ ബോധവും വളർത്തി എടുക്കാത്തതിനു സ്വയം നൽകേണ്ടി വരുന്ന വിലയാണത്. അറിവില്ലായ്മ കൊണ്ടു വഞ്ചിക്കപ്പെടുന്നവരേക്കാൾ, അഹംഭാവം കൊണ്ടു കബളിപ്പിക്കപ്പെടുന്നവരാണേറെയും. അജ്ഞത, അറിവിലൂടെ പരിഹരിക്കാം. എന്നാൽ, അഹങ്കാരത്തിന് അനുഭവത്തിലൂടെയേ പരാഹാരമുണ്ടാകൂ.

ഒരാളിൽ അവിശ്വാസം രൂപപ്പെടുവൻ, കേവലം ഒരു നിമിഷം മതിയാകും. എന്നാൽ, വിശ്വാസം രുപപ്പെടുവാൻ, ഏറെ നാളത്തെ അനുഭവം ആവശ്യമാകും. അളന്നുകുറിച്ചല്ലൊരു ബന്ധവും ആരംഭിക്കുക. ബന്ധങ്ങൾ തുടങ്ങുന്നത് ഇടപെടലിലും, തുടരുന്നത് വിശ്വാസത്തിലുമാണ്. ആരേയും വിശ്വാസമില്ലാത്തവർക്കു അവനവനിലും വിശ്വാസമുണ്ടാകില്ല. ആരുടേയും വിശ്വാസം കാത്തു സൂക്ഷിക്കാനാകാത്തവർക്കു അവനവനിലുള്ള വിശ്വാസം നിലനിർത്താൻ സാധിക്കണമെന്നില്ല.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം🙏

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: