നല്ല സമയം നോക്കിയിരിക്കുന്നതിൽ, കാര്യമില്ല!
………………………………………………………………
വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ്, ഒരു ആ ദമ്പതികർക്ക്, ഒരാൺ കുഞ്ഞു പിറന്നത്! ജാതകമെഴുതിയ ആൾ അവരോടു പറഞ്ഞു: : ഇവനു നല്ല കാലം വരും. പക്ഷെ, കാത്തിരിക്കണം?”
യഥാസമയം തന്നെ അവനെ സ്കൂളിൽ ചേർത്തു. അവൻ പഠിക്കാതെ ഉഴപ്പിനടക്കുന്നതു കണ്ട അദ്ധ്യാപകർ, മാതാപിതാകളോടു വിവരം പറഞ്ഞപ്പോൾ, അവർ പറഞ്ഞു: “അവൻ ഉഴപ്പുന്നതുകൊണ്ടല്ല, അവന്റെ സമയം നല്ലതല്ലാത്തതു കൊണ്ടാണ്!”പത്താം ക്ലാസ്സിൽ തോറ്റപ്പോൾ, എല്ലാവരും അവനെ ഏതെങ്കിലും തൊഴിൽ പരിശീലിപ്പിക്കുവാൻ നിർബന്ധിച്ചു. അപ്പോഴും അവർ പറഞ്ഞു: അവന്റെ സമയം ആയിട്ടില്ല”. ഒരു പണിയും ചെയ്യാതെ, മറ്റുള്ളവരെ ആശ്രയിച്ചു ജീവിച്ച്, അൻപതാം വയസ്സിൽ അയാൾ അപകടത്തിൽ മരിച്ചു. അപ്പോൾ, ആരോ പറഞ്ഞു: ” അവന്റെ സമയമായി!”
പണിയെടുക്കാതെ ജീവിക്കുന്നവർ കണ്ടെത്തുന്ന പണിയാണ്, പഴിചാരാനുള്ള ഒരു കാരണം കണ്ടെത്തുക എന്നത്! സമയവും, കാലവും, നക്ഷത്രവും, ഒഴികഴിവു പട്ടികയിൽ സ്ഥാനം പിടിക്കുന്നത്, അങ്ങനെയാണ്! തന്റെ നിയന്ത്രണ പരിധിക്കുള്ളിൽ ഉള്ള ഒന്നിനെയും ആരും ഒരിക്കലും പഴി ചാരുകയില്ല! കാരണം, അവയെ തിരുത്തുവാൻ അവർക്കു കഴിയും?
ഒരോ ജീവിത ഘട്ടവും ആവശ്യപ്പെടുന്ന പ്രവർത്തനങ്ങൾ വളർച്ചയുടെ ഭാഗമാണ്! ശാരീരിക പ്രവർത്തനങ്ങളും, ബൗദ്ധീക പ്രക്രിയകളും അതിനാവശ്യമാണ്! ശൈശവത്തിൽ സ്വാഭാവിക വളർച്ച പ്രാപിക്കുന്നവർ, തുടർന്നുള്ള കാലഘട്ടത്തിൽ, ബോധപൂർവ്വമായ പ്രവർത്തനങ്ങളിലൂടെയാണ്, വളർച്ച നേടുന്നത്? അലസതയിൽ അകപ്പെടുന്നവരുടെ വളർച്ച മുരടിച്ചു പോകും എന്നത്, പ്രകൃതിയുടെ പ്രമാണം മാത്രം!
നല്ല സമയം, അല്ലാത്ത സമയം എന്നൊന്നും ഇല്ല! ലഭിക്കുന്ന സമയം ഏറ്റവും പ്രയോജനകരമായി ഉപയോഗിക്കുകയാണ്, ആവശ്യം? നല്ല സമയം നോക്കി കാത്തിരിക്കുമ്പോൾ, അന്നം മുടങ്ങുകയില്ലെങ്കിൽപ്പിന്നെ, കാത്തിരിപ്പാകും, ആളുകൾക്കു കൂടുതൽ ഇഷ്ടം? എന്നാൽ, അത്താഴപ്പട്ടിണി വന്നാൽ, അവർ പണിയെടുത്തു എന്നു വരാം?
എല്ലാ സമയവും നല്ല സമയമാണ്! കഠാനാദ്ധ്വാനികളാരും, തങ്ങൾക്കു പറ്റിയ സമയം അന്വേഷിക്കാറില്ല! ഇനിയും എത്ര സമയം കൂടിയുണ്ടാകും ജീവിതത്തിന് എന്നത്, ആർക്കും ഉറപ്പിക്കാനാവില്ല! മാറ്റി വയ്ക്കാനോ, ചെറുത്തു നിൽക്കാനോ ആകാത്ത ഒന്നാണ്, മരണം! അതിനാൽ, അതിനു മുമ്പുള്ള സമയം ഉപയോഗക്ഷമം ആക്കുക എന്നതാണ്, ഓരോരുത്തരുടെയും കർത്തവ്യം! . സർവ്വേശ്വരൻ സഹായിക്കട്ടെ? എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്കാരം!
പ്രൊഫസ്സർ എ.വി. ഇട്ടി✍