17.1 C
New York
Thursday, September 28, 2023
Home US News 🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

സത്യത്തെ അഭിമുഖീകരിക്കാനാകണം
……………………………………………………………………….

മുല്ല നസറുദ്ദീൻ, എപ്പോഴും, താൻ മരിച്ചു പോയിയെന്നു പറയുമായിരുന്നു! ഇതു കേട്ടു മടുത്ത അദ്ദേഹത്തിൻ്റെ ഭാര്യ, ഒരിക്കൽ അദ്ദേഹത്തേയും കൊണ്ടൊരു ഡോക്ടറുടെ അടുക്കൽ പോയി. ഡോകർ ഒരു സൂചി കൊണ്ടു, വേറൊരാളുടെ കൈയ്യിൽ കുത്തി. അപ്പോൾ രക്തം വന്നു. മുല്ല പറഞ്ഞു: “ഇയാൾ മരിച്ചിട്ടില്ല!” ഇപ്പോൾ കാര്യം മനസ്സിലായില്ലെന്നു ചോദിച്ചു്, ഡോക്ടർ മുല്ലയുടെ കൈമേലും, സൂചി കൊണ്ടു കുത്തി. അപ്പോഴും രക്തം വന്നു,ഡോകടർ ചോദിച്ചു: “ഇപ്പോൾ മനസ്സിലായില്ലെ, താങ്കളും മരിച്ചിട്ടില്ലെന്നു” മുല്ല പറഞ്ഞു: “ഇപ്പോളെനിക്കു മനസ്സിലായി, മരിച്ചയാളിൻ്റെ കൈയ്യിൽ നിന്നും രക്തം ഒഴുകുമെന്ന്.

യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടാൻ സാധിക്കാത്തവരെല്ലാം, ഒരളവിൽ മരിച്ചവരാണ്. സത്യം നിഷധിക്കുന്നവരെല്ലാം, തങ്ങളുടെ ഭാവനാസൃഷ്ടികൾക്ക് അടിമകളും. കൈത്തിരികൾ മാത്രമല്ല, കനൽക്കട്ടകളും, ജീവിതത്തിൻ്റെ ഭാഗമായെന്നു വരാം. ഇഷ്ടമുള്ളതിനെമാത്രം തെരെഞ്ഞെടുത്ത്‌ അവതരിപ്പിക്കുവാൻ, ജീവിതമൊരു സ്വപ്നാടനമല്ല. സിനിമയല്ലാത്തതുകൊണ്ട്, ഇടവേളകളിൽ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ആർക്കും ലഭിക്കുകയുമില്ല.

ഒരു വശത്തു കരളുറപ്പും ദൃഢനിശ്ചയവും, മറുവശത്തു നിസ്സഹായതയും നിർവികാരതയും ഓളംതല്ലും. അഭിമുഖീകരിക്കേണ്ടി വരുന്ന സത്യങ്ങളെ, അവ അർഹിക്കുന്ന പ്രാധാന്യത്തോടും ഗൗരവത്തോടും കൂടെ അഭിമുഖീകരിക്കാൻ പഠിക്കുമ്പോളാണു ജീവിതത്തിനു വൈവിധ്യവും, വൈശിഷ്ട്യവും കൈവരിക. ഒന്നിൽ നിന്നും ഒളിച്ചോടുരുത്, ഒന്നും ഒളിപ്പിച്ചു വയ്ക്കുകയുമരുത്. കടന്നു വരുന്നതെല്ലാം, അവയുടെ രൂപത്തിലും ഭാവത്തിലും തന്നെ കടന്നു വന്നുകൊള്ളട്ടെ. ഒന്നിനേയും തടഞ്ഞു നിർത്താനോ, ഒഴുക്കിവിടാനോ ശ്രമിക്കരുത്. അങ്ങനെയായാൽ, അനുഭവങ്ങൾ കൊണ്ടുവരുന്ന അമൂല്യ രത്നങ്ങൾ, ചിലപ്പോൾ നമുക്കു നഷ്ടപ്പെട്ടുവെന്നു വന്നേക്കാം.

സർവേശ്വരൻ സഹായിക്കട്ടെ.. എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...
WP2Social Auto Publish Powered By : XYZScripts.com
error: