17.1 C
New York
Saturday, June 3, 2023
Home US News ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

അവസരങ്ങൾ ദുർവിനിയോഗം ചെയ്യരുത്
……………………………………………………………………………..

ഗാന്ധിജിയും, അനുയായിയും കൂടി യാത്ര ചെയ്ത് ഒരു അരുവിക്കരയിലെത്തി. ദാഹിച്ചു വലഞ്ഞ അനുയായി, അരുവിയിലിറങ്ങി കൈ കാലുകളും,മുഖവും കഴുകി, കൈക്കുമ്പിളിൽ വെള്ളം കോരി മതിയാവോളം കുടിച്ചു. ഗാന്ധിജി, തൻ്റെ കയ്യിലിരുന്ന പാത്രത്തിൽ വെള്ളമെടുത്തു കൈകാലുകൾ കഴുകിയ ശേഷം അരുവിയിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു.

അത്ഭുതത്തോടെ അനുയായി ചോദിച്ചു: “വെളളം ധാരാളമുളള ഈ അരുവിയിലിറങ്ങി. കൈകാൽ കഴുകാതെ പാത്രത്തിൽ വെള്ളമെടുത്തുപയോഗിക്കുന്നതെന്തിന്?”
ഗാന്ധിജി പറഞ്ഞു: “ഒന്നും സംഭവിക്കുകയില്ല. പക്ഷെ, ഈ അരുവിയിൽ നിന്നും എനിക്കർഹതപ്പെട്ടതു മാത്രമെടുക്കാനുള്ള അവകാശമേയെനിക്കുള്ളു!”

ഉപയോഗിക്കണം കാണുന്നതെല്ലാമല്ല, ആവശ്യമുള്ളതു മാത്രം. അത്യാവശ്യവും, ആവശ്യവും, അനാവശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരിൽ മാത്രമേ, സാമൂഹിക ബോധം രൂപപ്പെടൂകയുള്ളൂ. പ്രാഥമിക ആവശ്യങ്ങൾക്കു പൊതു സ്വഭാവമുണ്ട് അവയെല്ലാവർക്കും ആവശ്യമാണ്‌. എന്നാൽ, വ്യക്തിഗത ആവശ്യങ്ങൾ, അഗ്രഹാധിഷ്ഠിതം മാത്രമാണ്. എല്ലാ അഗ്രഹങ്ങളും,അത്യാവശ്യങ്ങളുമല്ല.!

ധാരാളമുണ്ടെന്നുള്ളത് ,നിയന്ത്രണമില്ലാതെ സ്വന്തമാക്കുന്നതിനും ദുരുപയോഗിക്കുന്നതിനുമുള്ള ലൈസൻസല്ല! എല്ലാ അവകാശങ്ങൾക്കും പരിമിതിയുണ്ട്. നദി സ്വന്തമാക്കിയാലും, അതിലൂടെ ഒഴുകുന്ന ജലമെല്ലാം സ്വന്തമാക്കാനാവില്ല!

ആവശ്യമില്ലാതെ സ്വന്തമാക്കുന്നതെല്ലാം, അവശിഷ്ടങ്ങളായി മാറും. പാത്രത്തിലെ ഭക്ഷണം പോലും! ഒന്നും അനാവശ്യമായി ഉപയോഗിക്കരുത്. ആവശ്യമുള്ളതു മാത്രം ഉപയോഗിക്കുക. ബാക്കിയുളളതു അതാവശ്യമുള്ള മറ്റുള്ളവർക്കു നൽകുക. അതാണ് ഉത്തമമായ മാർഗ്ഗം.

സർവ്വേശ്വരൻ സഹായിക്കട്ടെ.. ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: