പൊയ്മുഖം അഴിച്ചു വെക്കാം…
……………………………………………………….
പലതും മറച്ചു വെക്കാനാണ് മനുഷ്യർക്കിഷ്ടം. ആരുമറിയാതെ വേണം പ്രണയിക്കാൻ. ആരുമറിയാതെ വേണം മോഷ്ടിക്കാൻ.റോഡിൽ C. C. T. V. ക്യാമറയില്ലെങ്കിൽ വാഹനം അമിതവേഗത്തിലോടിക്കാനാകും എല്ലാവർക്കുമിഷ്ടം.
മറ്റുള്ളവർ കാണുമല്ലോ എന്നോർത്താണ് പല കാര്യങ്ങളും നമ്മൾ ചെയ്യാതിരിക്കു
ന്നത്-എന്നാൽ ഒളിച്ചുചെയ്യുന്ന കാര്യങ്ങളിൽ എപ്പോഴും അപകടം പതിയിരുപ്പുണ്ടാകും. വഴിതെറ്റലിൻ്റെയോ നിയമ ലംഘനത്തിൻ്റെയോ അപകടങ്ങൾ.
എല്ലാവരുടെയും മുന്നിൽ വച്ചു പറയാനും പ്രകടിപ്പിക്കാനും പറ്റുന്നതായിരിക്കണം സ്നേഹം. വഴക്കുണ്ടാക്കുന്ന അച്ഛനേയും അമ്മയേയുമല്ല കുട്ടികൾ കാണേണ്ടത്
അന്യോന്യം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന മാതാപിതാക്കളേയാണ് . ഒളിച്ചു വയ്ക്കേണ്ടതും ഒളിച്ചു പ്രകടിപ്പിക്കേണ്ടതുമല്ല സ്നേഹം. എനിക്കൊരാളെ ഇഷ്ടമാണെങ്കിൽ അതച്ഛനോടും അമ്മയോടും മടികൂടാതെ പറയാൻ കഴിഞ്ഞാൽ സ്നേഹത്തിനും ബന്ധത്തിനും പുതിയ മാനങ്ങൾ കൈവരും.
വെളിച്ചത്തു ചെയ്യുന്നതും ഇരുട്ടിൽ ചെയ്യുന്നതും രണ്ടാണെങ്കിൽ അതു
കപടതയാണ്.ഒന്നാണെങ്കിൽ അതു സത്യസന്ധതയും. അർദ്ധരാത്രിയിൽ വെളിച്ചം വന്നാൽ അഴിഞ്ഞു വീഴുന്ന പൊയ്മുഖങ്ങളാകരുത് നമ്മുടേത് അടച്ചിട്ട മുറികൾ അപ്രതീക്ഷിതമായി തുറക്കപ്പെട്ടാൽ മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കു കോട്ടം തട്ടുന്നതൊന്നും ചെയ്യാൻ നാം തുനിയരുത്. അൺലോക്കു ചെയ്യുന്ന മൊബൈൽ ഫോൾഡറുകൾ കപട സദാചാരത്തിൻ്റെ കഥ പറയാനിടയാകരുത്. രഹസ്യങ്ങൾ ഉണ്ടാകണം.സ്വകാര്യതയും വേണം. എന്നാൽ രഹസ്യങ്ങൾക്കു വിശുദ്ധിയും സ്വകാര്യതകൾക്കു വെണ്മയും ഉണ്ടായിരിക്കണം. ദൈവം സഹായിക്കട്ടെ. എല്ലാവർക്കം നന്മകൾ നേരുന്നു. നന്ദി… നമസ്ക്കാരം…
പ്രൊഫസ്സർ എ.വി. ഇട്ടി✍