ന്യൂഡൽഹി: മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തനതായ ഹാസ്യശൈലിയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ശ്രീ ഇന്നസെന്റിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. തന്റെ തനതായ ഹാസ്യശൈലിയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണ്. ഈ വിഷമകരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ആരാധകരോടുമൊപ്പം എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി’ അമിത് ഷാ ട്വീറ്റ് ചെയ്തു.
ഇന്നസെന്റിന് നാടിന്റെ യാത്രാമൊഴി; സംസ്‌കാര ചടങ്ങുകൾ ഇന്ന്
വേദനയുടെയും വേർപാടിന്റെയും ദു:ഖം, തെറ്റിന് ഒരിളവല്ല; തിരക്കഥാകൃത്ത് ദീദി ദാമോദരൻ
നേരത്തെ ഇന്നസെന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചിരുന്നു. ‘ പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റ് വറീദ് തെക്കേത്തലയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. ആസ്വാദക ഹൃദയങ്ങളിൽ ധാരാളം നർമ്മമുഹൂർത്തങ്ങൾ നിറച്ച അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടും’ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.