രാജ്യത്തു വിഭാഗീയ ചിന്തകളും മതമൗലികവാദങ്ങളും വളർന്നുവരുന്ന ഈ കാലഘട്ടത്തിൽ, മതനിരപേക്ഷ കൂട്ടായ്‌മകളെ സ്വാഗതം ചെയ്യുന്നതായി കേരളാ ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഡാളസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എന്ന അന്തർദേശീയ സംഘടനയുടെ, സൗത്ത്‍ കേരളാ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം
തിരുവനന്തപുരത്ത് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാപ്റ്ററിന്റെ ഭാരവാഹികൾക്ക് പ്രതിജ്ഞാവാചകം ഓൺലൈനിലൂടെ ചൊല്ലിക്കൊടുത്തുകൊണ്ടു സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു ചാപ്റ്റർ ഉത്‌ഘാടനം നിർവഹിച്ചു. റിട്ടയേർഡ് ജില്ലാ ജഡ്ജ് ഏ കെ ഗോപകുമാർ അധ്യക്ഷനായിരുന്ന പ്രസ്തുത യോഗത്തിൽ ഡോ. രാജ്‌മോഹൻപിള്ള, കള്ളിക്കാട് ബാബു, ആര്യ ദേവൻ, രാജീവ് അർജുൻ, ഉമ്മർ ഷെരീഫ് എന്നിവർ പ്രസംഗിച്ചു.

GIC ഗ്ലോബൽ പ്രസിഡന്റ് ശ്രീ PC മാത്യു ഗ്ലോബൽ ഇന്ത്യൻ സൗത്ത് കേരള ചാപ്റ്ററിന്റെ ഉത്ഘാടനം ഓൺ ലൈൻ വഴി നടത്തുന്നതിന്റെ ദൃശ്യം.
ഭാരവാഹികളായി കള്ളിക്കാട് ബാബു (ചാപ്ടര് പ്രസിഡന്റ്), എൻ. ദേവരാജൻ (വൈസ് പ്രസിഡന്റ്, വിനോദ് മയൂര (സെക്രട്ടറി), ഡോ. തീർത്ഥ(ജോ. സെക്രട്ടറി), ഡോ.ലീമ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ഗ്ലോബൽ സെക്രട്ടറി സുധിർ നമ്പിയാർ, ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രൊഫ. ജോയി പല്ലാട്ട്മഠം , ഗ്ലോബൽ ട്രഷറർ ഡോ. താരാ ഷാജൻ, ഗ്ലോബൽ അസോസിയേറ്റഡ് ട്രഷറർ ടോം ജോർജ് കോലത്, നോർത്തേൺ കേരളാ ചാപ്റ്റർ പ്രസിഡന്റ് പ്രൊഫ. വറുഗീസ് മാത്യു എന്നിവർ ഭാരവാഹികളെ അനുമോദിക്കുകയും , ചാപ്റ്ററിന് എല്ലാ വിധ ഭാവുകങ്ങളും ആശ്വസിച്ചു.
റിപ്പോർട്ട്: ഡോ. മാത്യു ജോയ്‌സ്, ലാസ് വെഗാസ്