എല്ലാവർക്കും നമസ്കാരം
ഇന്നൊരു ഹെൽത്തി സ്നാക്ക്സ് ആയാലോ. മഴക്കാലത്ത് ധാരാളമായി കിട്ടുന്ന ഒരു സാധനമല്ലേ ചോളം. അപ്പോ നമുക്ക് പെപ്പർ കോൺ ഉണ്ടാക്കിയാലോ. ടെൻഷൻ വേണ്ട, ഈസിയായി ഉണ്ടാക്കാം.
🌽പെപ്പർ കോൺ
🍁ആവശ്യമായ സാധനങ്ങൾ
🌽പാതി മൂത്ത ചോളം – ഒരു കപ്പ്
🌽ഉപ്പ് – പാകത്തിന്
🌽വെണ്ണ – 2 ക്യൂബ്സ്
🌽തരുതരുപ്പായി പൊടിച്ച കുരുമുളക് – 1 ടീസ്പൂൺ
🍁തയ്യാറാക്കുന്ന വിധം
🌽ചോളം കഴുകി ഒട്ടും വെള്ളമില്ലാതെ പാകത്തിന് ഉപ്പു ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ആവിയിൽ വേവിച്ചെടുക്കുക.
🌽ചൂടോടെ തന്നെ ബട്ടർ ക്യൂബ്സ് ചേർത്തിളക്കി കുരുമുളക് ചതച്ചതും ചേർത്തിളക്കുക.
🌽 സെർവ്വിംഗ് ബൗളിലാക്കി സെർവ് ചെയ്യാം