എല്ലാവർക്കും നമസ്കാരം
എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഒരു ഹെൽത്തി സാലഡ് ആണ് ഇത്തവണ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.
🌱ആവശ്യമായ സാധനങ്ങൾ
🌼സവാള-ഒരെണ്ണം മീഡിയം
🌼കാരറ്റ്-ഒരെണ്ണം മീഡിയം
🌼സലാഡ് വെള്ളരിക്ക-ഒരെണ്ണം മീഡിയം
🌼കാബേജ് -ഒരു ചെറിയ കഷണം
🌼തക്കാളി-ഒരെണ്ണം മീഡിയം
🌼പച്ചമുളക്-ഒരെണ്ണം
🌼മല്ലിയില-കുറച്ച്
🌼വറുത്ത നിലക്കടല-ഒരു കപ്പ്
🌼ബൂന്തി-അര കപ്പ്
🌼തണ്ണിമത്തൻ-ഒരു ചെറിയ കഷണം
🌼പപ്പടം-ആവശ്യത്തിന്
🌼നാരങ്ങാനീര്-ഒരു നാരങ്ങയുടെ
🌼ഉപ്പ്-പാകത്തിന്
🌱തയ്യാറാക്കുന്ന വിധം
🌼പച്ചക്കറികൾ കനം കുറച്ച് നീളത്തിൽ അരിഞ്ഞ് പച്ചമുളകും മല്ലിയിലയും പൊടിയായി അരിഞ്ഞതും ഉപ്പും നാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
🌼സെർവ്വിംഗ് ഡിഷിലേക്ക് മാറ്റി കടലയും ബൂന്തിയും പപ്പടവും തണ്ണിമത്തനും കൊണ്ട് അലങ്കരിച്ചു വിളമ്പാം.
ദീപ നായർ (deepz) ബാംഗ്ലൂർ✍