17.1 C
New York
Wednesday, August 17, 2022
Home Health കോവിഡ് അണുബാധ മൂലമുണ്ടാകുന്ന പ്രതിരോധ പ്രതികരണം തലച്ചോറിലെ രക്തധമനികള്‍ക്ക് നാശമുണ്ടാക്കാമെന്ന് പഠനം

കോവിഡ് അണുബാധ മൂലമുണ്ടാകുന്ന പ്രതിരോധ പ്രതികരണം തലച്ചോറിലെ രക്തധമനികള്‍ക്ക് നാശമുണ്ടാക്കാമെന്ന് പഠനം

കൊറോണ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നില്ലെങ്കിലും കോവിഡ് അണുബാധ മൂലമുണ്ടാകുന്ന പ്രതിരോധ പ്രതികരണം തലച്ചോറിലെ രക്തധമനികള്‍ക്ക് നാശമുണ്ടാക്കാമെന്ന് പഠനം. ഇത് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള നാഡീവ്യൂഹപ്രശ്നങ്ങള്‍ കോവിഡ് രോഗികളില്‍ ഉണ്ടാക്കാമെന്നും അമേരിക്കയില്‍ നടന്ന ഗവേഷണം വെളിപ്പെടുത്തി.

യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിന്റെ ഭാഗമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോഡേഴ്സ് ആന്‍ഡ് സ്ട്രോക്കാണ് പഠനം നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി കോവിഡ് ബാധിച്ച് മരണപ്പെട്ട ഒന്‍പത് പേരുടെ തലച്ചോറില്‍ ഉണ്ടായ മാറ്റങ്ങള്‍ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. കോവിഡ് ബാധയോടുള്ള പ്രതികരണമായി ശരീരം പുറപ്പെടുവിക്കുന്ന ആന്റിബോഡികള്‍ തലച്ചോറിലെ രക്തധമനികള്‍ക്ക് ആവരണം തീര്‍ക്കുന്ന എന്‍ഡോതീലിയല്‍ കോശങ്ങളെ ആക്രമിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. തലച്ചോറിന് ആവശ്യമായ പോഷണങ്ങളെ രക്തത്തില്‍ നിന്ന് വലിച്ചെടുക്കാനും ദോഷകരമായ വസ്തുക്കള്‍ തലച്ചോറിലെത്താതെ സൂക്ഷിക്കാനും സഹായിക്കുന്നത് എന്‍ഡോതീലിയല്‍ കോശങ്ങളാണ്. ഇവയ്ക്ക് ക്ഷമതേല്‍ക്കുന്നതോടെ രക്തത്തില്‍ നിന്നുള്ള പ്രോട്ടീനുകള്‍ തലച്ചോറിലേക്ക് ചോരാന്‍ ഇടയാകുന്നു.

തലച്ചോറില്‍ രക്തം കെട്ടിക്കിടന്ന് പക്ഷാഘാതത്തിന്റെ സാധ്യതയും ഇത് വര്‍ധിപ്പിക്കും. ചോര്‍ച്ച ആരംഭിക്കുന്നതോടെ ഇത് അടയ്ക്കാന്‍ രംഗത്തെത്തുന്ന മാക്രോഫേജുകള്‍ പോലുള്ള പ്രതിരോധ കോശങ്ങള്‍ തലച്ചോറിലെ രക്തധമനികളില്‍ നീര്‍ക്കെട്ടിന് കാരണമാകും. ഇത് നാഡീവ്യൂഹ കോശങ്ങള്‍ക്കും നാശം വരുത്തുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. തലവേദന, ക്ഷീണം, മണവും രുചിയും നഷ്ടമാകല്‍, ഉറക്കപ്രശ്നം, ബ്രെയ്ന്‍ ഫോഗ് തുടങ്ങി കോവിഡ് സൃഷ്ടിക്കുന്ന നാഡീവ്യൂഹപരമായ പ്രശ്നങ്ങളിലേക്കും ഗവേഷണം വെളിച്ചം വീശുന്നു. പഠനത്തിന് വിധേയരാക്കിയ രോഗികള്‍ മരണപ്പെട്ടിരുന്നില്ലെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ദീര്‍ഘകാല കോവിഡ് വരാനുള്ള സാധ്യത ഉണ്ടായിരുന്നതായും ഗവേഷകര്‍ വിശ്വസിക്കുന്നു. ബ്രെയ്ന്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: