അഖിലേന്ത്യാ ഉപനിഷത്ത് അസോസിയേഷനും ഓം നമ:ശിവായ വാട്ട്സാപ്പ് ഗ്രൂപ്പും സംയുക്തമായി ഗുരുവന്ദന യോഗം മാർച്ച് 12-ാം തിയ്യതി രാവിലെ 11 മണിക്ക് ഗുരുവായൂർ സപ്താഹം ഹാളിൽ വച്ച് സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ
ഗുരുവും ആചാര്യനുമായ ശ്രീമാൻ പി.എം.എൻ.നമ്പൂതിരിയെ പഠിതാക്കൾ പൊന്നാട അണിയിച്ചു. അദ്ദേഹത്തെ എല്ലാ പഠിതാക്കളും ആദരിക്കുകയും ഗുരുദക്ഷിണ നൽകി ആചാര്യൻ്റെ അനുഗ്രഹം വാങ്ങിക്കുകയും ചെയ്തു.
ഓം നമ:ശിവായ വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ശ്രീമതി രോഹിണി ശ്രീകേശ് സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ഭദ്രദീപം കൊളുത്തി യോഗം ആരംഭിച്ചു. ഗുരുവായൂർ മണി സ്വാമി ഗുരുശിഷ്യബന്ധത്തെ കുറിച്ച് പ്രഭാഷണം നടത്തി.
യോഗാവസാനം ശ്രീ പി.എം.എൻ.നമ്പൂതിരി തനിക്കു ലഭിച്ച ആദരവിന് നന്ദി രേഖപ്പെടുത്തി . ഉച്ചഭക്ഷണത്തിനു ശേഷം യോഗം പിരിഞ്ഞു.
പ്രണാമം 🙏
Proud to be a part of this 🙏🙏
Ellavarkkum Abhinandanangal 🙏🌹🙏
ഈ ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം എന്നും മനസിലുണ്ടാകും 🙏🙏
ഈ ധന്യ മുഹൂർത്തത്തിൽ ഓൺലൈൻ വഴിയെങ്കിലും ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു…പ്രണാമം ഗുരുജീ 🙏
ഈ ചടങ്ങിൽ ഭാഗഭാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്!
ജ്ഞാന ദാനം ഏറെ പുണ്യമായി കരുതുന്ന ഗുരു ജീ ശിഷ്യരുടെ അഭ്യർത്ഥന മാനിച്ച് ഞങ്ങൾക്കെല്ലാം അനു ഗ്രഹവർഷം ചൊരിഞ്ഞു കൊണ്ട് ഒത്തുകൂടിയ ആ ചടങ്ങ് ഹൃദയാനുഭൂതി പകരുന്നതായിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഒത്തുചേരൽ . ഒപ്പം കോ ഓർഡിനേറററായ രോഹിണീ ജിയേയും കാണാനും ആദരിക്കാനും കഴിഞ്ഞു. നന്ദി ഗുരുജി. നമസ്ക്കാരം..