17.1 C
New York
Saturday, September 30, 2023
Home Obituary റവ. ഇ. ജെ ജോർജ് കശീശായുടെ വേർപാടിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ്...

റവ. ഇ. ജെ ജോർജ് കശീശായുടെ വേർപാടിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം അനുശോചിച്ചു.

ഷാജി രാമപുരം

ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ ജേഷ്ഠ സഹോദരനും, സീനിയർ വൈദീകനുമായ അഞ്ചേരി ഇലയ്ക്കാട്ടു കടുപ്പിൽ വന്ദ്യ. ദിവ്യശ്രീ. റവ. ഇ. ജെ. ജോർജ് കശീശായുടെ (95 ) വേർപാടിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനു വേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അനുശോചനം അറിയിച്ചു.

കോട്ടയം സെമിനാരി ഹൈസ്കൂൾ, കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1956 ൽ യൂഹാനോൻ മാർത്തോമ്മായിൽ നിന്ന് ശെമ്മാശ് സ്ഥാനവും പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് കശീശ്ശാ സ്ഥാനവും സ്വീകരിച്ചു.

കുലശേകരം, പുല്ലൻ ചേരി, ചുങ്കത്തറ, മുതുകുളം, ഇടക്കര, കോവിലൂർ, മേഴക്കോട്, നാഗർകോവിൽ , പെരിനാട്, മുഖത്തല, കിഴക്കേ കല്ലട , കൈതക്കോട്, കറ്റാനം, താമരക്കുളം, നൂറനാട്, ചുനക്കര , ജാലഹള്ളി , മന്ദമരുതി, സൂററ്റ്, വാപി , ചന്ദക്കുന്ന്, പുതുപള്ളി, തലപ്പാടി, വാളകം, പൊടിയാട്ടുവിള, പേറ, മലയാലപ്പുഴ, അഞ്ചേരി എന്നീ ഇടവകളുടെ വികാരിയായി ശുശ്രൂഷ നിർവഹിച്ചു.

മാർത്തോമ്മാ സഭയുടെ കുഴൽമന്ദം ആശ്രമ മിഷനറി, ഹോസ്കോട്ട് മിഷൻ മിഷനറി, തെക്കൻ തിരുവിതാംകൂർ മിഷനറി, വാപി ഖരിയാർ റോഡ് മിഷനറി, മലയാലപ്പുഴ നവജീവൻ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു.

സഹധർമ്മിണി: അയിരൂർ ചെറുകര നല്ലേറ്റു ഡോ. സോഫി ജോർജ്.

മക്കൾ: ഡോ. ജേക്കബ് ജോർജ് (ദുബായ്), ഡോ. സാറാ ഇമ്മാനുവേൽ (വെല്ലൂർ), കേണൽ റേച്ചൽ ജോർജ് (യു എസ് എ ) , മാത്യു ജോർജ് (മേഘാലയ).

മരുമക്കൾ: അൻകു ജേക്കബ്, ഡോ. ഇമ്മാനുവേൽ കിഷോർ, ജോൺ ഡി. സ്റ്റാർട്ട് മാൻ, ഡോ. ലാൽതാല മുവാനി.

കൊച്ചു മക്കൾ: ആരോൺ ജോർജ് ജേക്കബ്, ജോനാഥാൻ ജെറോം ജേക്കബ്, ജോസഫ് ഡാനിയേൽ ജേക്കബ്, ജോൺ ഇമ്മാനുവേൽ , ഡോ. ജോഹന ഇമ്മാനുവേൽ , ഡോ. മോസസ് ജോർജ്.

സഹോദരങ്ങൾ: പനംപുന്ന അത്തിമൂട്ടിൽ അച്ചാമ്മ ജേക്കബ്, പ്രൊഫ. ഇ. ജെ. ജേക്കബ് ( റിട്ട. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), പരേതയായ താന്നിമുണ്ടത്തതിൽ മോളി ജേക്കബ്, എ. ഇ ജേക്കബ് (തിരുവനന്തപുരം), അമ്മാൾ ജേക്കബ് (യു എസ് എ), ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ.

റവ. ഇ. ജെ ജോർജ് കശീശായുടെ ഭൗതീക ശരീരം വെള്ളിയാഴ്ച (ഇന്ന് ) 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഒന്നാംഭാഗ സംസ്കാര ശുശ്രൂഷ വൈകിട്ട് 8.00 മണിക്ക് ഭവനത്തിൽ വെച്ച് റൈറ്റ്.റവ.ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നതും, രണ്ടാംഭാഗ സംസ്കാര ശുശ്രുഷ നാളെ (ശനിയാഴ്ച) രാവിലെ 9 മണിക്ക് ഭവനത്തിൽ വെച്ച് റൈറ്റ്.റവ.ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പായുടെ കാർമ്മികത്വത്തിലും, തുടർന്ന് മൂന്നാം ഭാഗ സംസ്കാര ശുശ്രുഷ രാവിലെ 11 മണിക്ക് അഞ്ചേരി ക്രിസ്‌റ്റോസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് റൈറ്റ്. റവ. ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ കാർമ്മികത്വത്തിലും നടത്തപ്പെടും. തുടർന്ന് ഉച്ചക്ക് 2.30 ന് അഭിവന്ദ്യ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിലുള്ള നാലാം ഭാഗ സംസ്കാര ശുശ്രുഷക്ക് ശേഷം അഞ്ചേരി ക്രിസ്‌റ്റോസ് മാർത്തോമ്മാ സെമിത്തേരിയിൽ സംസ്കരിക്കും.

ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം സഭയുടെ സംഗീത സംവേദന വിഭാഗമായ DSMC MEDIA യുട്യൂബിൽ ലഭ്യമാണ്.

ഷാജി രാമപുരം

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: