17.1 C
New York
Friday, July 1, 2022
Home US News വിജി എബ്രഹാമിനെ ഫോമാ ഗ്ലോബൽ കൺവെൻഷൻ മെട്രോ റീജണൽ കോർഡിനേറ്റർ ആയീ തിരഞ്ഞെടുത്തു.

വിജി എബ്രഹാമിനെ ഫോമാ ഗ്ലോബൽ കൺവെൻഷൻ മെട്രോ റീജണൽ കോർഡിനേറ്റർ ആയീ തിരഞ്ഞെടുത്തു.

(ഫോമാ ന്യൂസ്)

കേരളം സമാജം ഓഫ് സ്റ്റാറ്റൻ ഐലൻ്റ് മുൻ പ്രസിഡൻ്റും രണ്ടു തവണ അസ്സോസിയേഷന്റ ട്രഷററുമായിരുന്ന വിജി എബ്രഹാമിനെ ഫോമാ ഗ്ലോബൽ കൺവെൻഷൻ മെട്രോ റീജണൽ കോർഡിനേറ്റർ ആയീ തിരഞ്ഞെടുത്തതായി
മെട്രോ റീജിയൺ അർ.വി.പി ബിനോയ് തോമസും, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജയിംസ് മാത്യുവും ഡിൻസിൽ ജോർജും അറിയിച്ചു . അദ്ദേഹം ഇപ്പൊൾ ഫോമാ ഹെല്പിങ് ഹാൻഡ്സിൻ്റെ മെട്രോ റീജണൽ കോ-ചെയർ ആയി പ്രവർത്തിച്ചു വരുന്നു. ഫോമയുടെ മയാമി കൺവെൻഷനിലും ചിക്കാഗോ കൺവെൻഷനിലും ആദ്ദേഹം ഒരു നിറ സാന്നിധ്യം ആയിരുന്നു.

ഫോമാ റീജിയണുകളിൽ നിന്നുള്ള രജിസ്ട്രേഷനുകൾ കോർഡിനേറ്റ് ചെയ്യുക, ആവരെ കൺവെൻഷൻ പരിപാടികളിലേക്ക് നിർദ്ദേശിക്കുക , കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് വേണ്ടുന്ന റിസോർട്ടിൽ എത്തുമ്പോൾ വേണ്ടുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അർ.വി.പിയും, നാഷണൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കൺവെൻഷൻ റീജണൽ കോർഡിനേറ്റർമാരുടെ പ്രധാന ചുമതലകൾ.

മെക്സിക്കോയിലെ കാൻകൂനിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന കുടുബ സംഗമ വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. നിരവധി ഫാമിലികൾ മെട്രോ റീജിയനിൽ നിന്നും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് മെട്രോ റീജിയൺ അർ.വി.പി ബിനോയ് തോമസും, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജയിംസ് മാത്യുവും ഡിൻസിൽ ജോർജും അറിയിച്ചു. ഷാലു പുന്നൂസാണ് മെട്രോ റീജിയന്റെ ചാർജ് വഹിക്കുന്ന കൺവെൻഷൻ കോ ചെയർ .

എല്ലാവരും എത്രയും പെട്ടെന്ന് കൺവെൻഷന് രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അഭ്യർത്ഥിച്ചു.

(ഫോമാ ന്യൂസ്)

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: