17.1 C
New York
Thursday, December 7, 2023
Home US News ഫോമാ ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ ഫാ. ഡേവിഡ് ചിറമ്മേൽ ഉത്ഘാടനം ചെയ്യ്തു: ജോസഫ് ഇടിക്കുള...

ഫോമാ ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ ഫാ. ഡേവിഡ് ചിറമ്മേൽ ഉത്ഘാടനം ചെയ്യ്തു: ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമാ)

വാർത്ത: ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമാ)

ന്യൂ ജേഴ്‌സി: ഫോമായുടെ ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ കിഡ്നി ഫേഡെറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനായ ഫാ. ഡേവിഡ് ചിറമ്മേൽ സെപ്റ്റബർ 13-ാം തിയതി ന്യൂ ജേഴ്‌സിയിൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യ്തു. ക്യാമ്പയിൻ കോർഡിനേറ്ററും ലിവിഗ് ഡോണറുമായ സുനിതാ അനീഷ് സംഘടിപ്പിച്ച ചടങ്ങിൽ ഫോമാ എക്സികുട്ടീവ് കമ്മറ്റിംഗങ്ങളും, ഫോമായുടെ അഭ്യുദകാംക്ഷികളും, മറ്റ് പ്രമുഖ മലയാളികളും നേരിട്ടും വീഡിയോ കോൺഫ്രൻസ് വഴിയായും പങ്കെടുത്തു.

ഫോമാ ജോയിന്റ് . സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ സ്വാഗത പ്രസംഗം നടത്തി. നിങ്ങളുടെ ജീവിതം എത്ര പേരെ സ്വാധീനിച്ചിട്ടുണ്ട്,? നിങ്ങൾ മരിച്ചാൽ ആരു കരയും? തുടങ്ങി അഗാധമായ ചിന്തകളെ നർമ്മത്തിൽ ചാലിച്ച് ചിറമേൽ അച്ചൻ അവതരിപ്പിച്ചപ്പോൾ കടന്നു വന്ന ഓരോരുത്തരും അതൊരു തിരിച്ചറിവിന്റെ അനുഭവമായിയെന്ന് അഭിപ്രായപ്പെട്ടു, പുതിയ ആളായിട്ടാണ് തിരികെ പോകുന്നത് എന്നും വളരെ ഊർജം പ്രദാനം ചെയ്ത ഒരു ഒരു അനുഭവമായിരുന്നു ചിറമേൽ അച്ഛന്റെ പ്രസംഗമെന്നും പ്രശസ്ത എഴുത്തുകാരാനായ നസീർ അഭിപ്രായപെട്ടു.

ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ഫോമാ ജനറൽ സെക്രട്ടറി ഓജസ് ജോൺ, ഫോമാ വൈസ് പ്രസിഡന്റ് സണ്ണി വളളക്കളം, ഫോമാ ട്രഷറാർ ബിജു തോണികടവിൽ, മുൻ പ്രസിഡന്റ്‌ അനിയൻ ജോർജ്ജ്,, ഫോമാ മുൻ ആർവിപി ബൈജ്ജു വർഗീസ്, ഫോമാ മിഡ് അറ്റ്ലാൻറ്റിക് വുമൻസ് ഫോറം ചെയർപെർസൺ സ്വപ്‍ന രാജേഷ്, ഫോമാ ജുഡീഷൃൽ കൌൺസിൽ അംഗം സ്റ്റാൻലി കളത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, സുനിതയുടെ മഹത്തായ കർമത്തെ ആദരിച്ചു കൊണ്ട് ഫോമാ ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം എന്ന് ഫോമാ മുൻ ജനറൽ സെക്രട്ടറി ജിബി തോമസ് പറഞ്ഞു. സുനിതയ്ക്ക് ഉണ്ടായ ചലഞ്ചുകളെപ്പറ്റിയും പറ്റിയും തങ്ങളാൽ കഴിയുന്ന രീതികളിൽ സഹായിച്ചതിനെ പറ്റിയും ഫോമാ പിർഓ ജോസഫ് ഇടിക്കുളയും, രാജൻ ചീരനും സംസാരിച്ചു. സർജറിക്കു ശേഷമുണ്ടായ വേദനാ പൂർണ്ണമായ നാളുകളെ കുറിച്ച് അനിൽ പുത്തൻചിറയും സംസാരിച്ചു. സുനിതയുടെ കുട്ടികാലത്തെ കുറിച്ചു സംസാരിച്ച സുനിതയുടെ പിതാവ് സണ്ണി ജോർജ്ജ് തടീത്രയിൽ കുട്ടികൾക്ക് സ്വയം മാതൃകയായി അവരെ സഹാനുഭൂതിയുളളവരാക്കി വളർത്തേടതിന്റെ ആവശൃതയേ പറ്റി സദസിലുളളവരെ ഓർമ്മിപ്പിച്ചു.

കാൻജ്‌ മുൻ പ്രസിഡന്റ്‌ റോയ്, മാത്യു, ജയ് കുളമ്പിൽ, ആനീ ലീബു, ബിനു ജോസഫ്‌, തുടങ്ങിയവരും ആശംസകൾ അറിയിച്ചു. കിഡ്നിയ്ക്ക് അസുഖം വന്നാൽ അത് രണ്ടു കിഡ്നിയേയും ബാധിക്കും എന്നും ഒരു കിഡ്നി സ്പെയർ അല്ല. അതു കൊണ്ട് ഡോണേറ്റ് ചെയ്യതിരിക്കണ്ട എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊണ്ട് ഫോമാ ജോ.ട്രഷറാർ ജെയിംസ് ജോർജ്ജ് നന്ദി പ്രസംഗം നടത്തി. അവയവദാനത്തിനെ പറ്റിയുളള തെറ്റുധാരണകൾ മാറ്റുവാനും മരണശേഷമുളള അവയവദാനം പ്രൊത്സാഹിപ്പിക്കുവനുമായി അതാത് സംസ്ത്ഥാനങ്ങളിലെ സ്റ്റേറ്റ് അവയവദാന ഓർഗനേഷൻസുകളുമായി ചേർന്നുകൊണ്ട് ബൂത്തുകളും റേജിസ്റ്റേഷൻ ഡൈവുകളും ഫോമായുടെ വിവിധ റീജിയനുകളിൽ ഓർഗനൈസ് ചെയ്യുവാനുളള പദ്ധതികളാണ് ആസൂതൃണം ചെയ്തിരിക്കുന്നത്. ഫോമായുടെ ഓർഗൻ ഡോണേഷൻ അവൈർനസ് ക്യാമ്പ്‌യേൻ ഹോസ്റ്റ് ചെയുവാൻ താൽപരൃമുളള അസോസിശേഷനുകൾക്ക് ഫോമായുടെ ഓഫീഷൃൽസുമായി ബന്ധപെടണ്ടതാണ് എന്ന് ജെയ്‌മോൾ ശ്രീധർ സുനിത അനീഷ് തുടങ്ങിയവർ അറിയിച്ചു.

വാർത്ത: ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമാ)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമലയില്‍ കനത്ത മഴ : ഭക്തിയില്‍ ആറാടി ഭക്തജനം

പത്തനംതിട്ട --ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും...

സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍  

പത്തനംതിട്ട --രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം...

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ...

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട --സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: