17.1 C
New York
Wednesday, August 17, 2022
Home Health Exclusive Breastfeeding (ലേഖനം)

Exclusive Breastfeeding (ലേഖനം)

✍അനിതാജയരാജ്

ഞാൻ ഇന്ന് നിങ്ങളോട് ഒരു ചെറിയ അറിവ് ഷെയർ ചെയ്യാനാണ് ഉദ്ദേശിക്കുന്നതു്. ആഗസ്റ്റ്‌ ഒന്നു മുതൽ എട്ടു വരെ മുലയൂട്ടൽ വാരാചരണവും അതുമായി ബന്ധപ്പെട്ട്എക്സ്ക്ളൂസീവ് ബ്രസ്റ്റ് ഫീഡിംഗ് എന്താണ് എന്നാണ് ഞാൻ എഴുതുന്നതു്.

അമ്മതന്നമ്മിഞ്ഞപ്പാലിന്റെ മാധുര്യം
ഇന്നുമെന്നോർമ്മയിൽ തുളുമ്പി നിൽപ്പു
‘അമ്മേ’യെന്നാദ്യം വിളിച്ചെന്റെ
കൊഞ്ചലിൽ
അമ്മയന്നാദ്യം പൂത്തുവല്ലോ – എന്റെ
അമ്മയന്നാദ്യം പൃത്തു വല്ലോ ….

ഭൂമിയിലെ എല്ലാ സസ്തനികളും പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്നു. അതിൽ ഏറെക്കാലം ശൈശവം ഉള്ളത് മനുഷ്യന്റെ കുഞ്ഞിനാണ്. എത്രയും കൂടുതൽ കാലം മുലയൂട്ടാൻ സാധിക്കുമോ അത്രയും കാലം മുലയൂട്ടുന്നത് കുഞ്ഞിന്റെ ബുദ്ധിവികാസത്തിനും ഒരു പരിധി വരെ അമ്മയുടെ ഗർഭധാരണം നീണ്ടു നിൽക്കാനും സാധിക്കും.

1991 മുതൽ WHO യുടെ നിർദ്ദേശപ്രകാരം ഒരാഴ്ച നീണ്ടു നില്ക്കുന്ന മുലയൂട്ടൽ വാരാചരണം എന്ന വിഷയത്തിൽ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തിവരുന്നുണ്ട്.

എന്തൊക്കെയാണ് ഗുണങ്ങൾ

1  എളുപ്പം കുഞ്ഞിന് ദഹിക്കുന്നു
2  പോഷക സമൃദ്ധമാണ്
3  ആവശ്യത്തിന് ചൂട്
4.  കുഞ്ഞ് ആവശ്യപ്പെടുമ്പോൾ             കൊടുക്കാൻ സാധിക്കുന്നു.
5  രോഗാണു രഹിതം
6.  പണം വേണ്ട.
7 അമ്മയും കുഞ്ഞും തമ്മിലുള്ള
മാനസിക അടുപ്പം
8. പ്രസവശേഷമുള്ള bleeding കുറയുകയും ഗർഭപാത്രം ചുരുങ്ങാനും സഹായകം.
9  കുഞ്ഞിന് രോഗത്തിരോധ ശേഷി കൂടുന്നു.
10. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യുത്തമം.

എപ്പോൾ കൊടുക്കണം

കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ കൊടുക്കണം. കാരണം കുഞ്ഞിന്റെ ശരീരത്തിൽ ഗ്ലൂക്കോസ് കുറയുകയും hypothermia ഉണ്ടാകാതിരിക്കാനും സാധിക്കുന്നു.

പ്രസവത്തിന് രണ്ടു നാലു ദിവസം മുമ്പു തന്നെ കൊളസ്ട്രം എന്ന ഇളം മഞ്ഞ നിറത്തിലുള്ള ദ്രാവകം മുലയിൽ ഉണ്ടാകും ജനിച്ച് രണ്ടു ദിവസം വരെ ഇത് കുഞ്ഞിന് അത്യന്താപേക്ഷിതമാണ്. ധാരാളം പോഷകങ്ങളടങ്ങിയ കൊളസ്ട്രം കുഞ്ഞിന് എളുപ്പത്തിൽ ദഹിക്കാനും പ്രകൃതി ഒരുക്കിയിരിക്കുന്നതാണ്. ഒരിക്കലും ഇത് പിഴിഞ്ഞു കളയരുത്.

ആദ്യ ദിവസങ്ങളിൽ രണ്ടു മണിക്കൂർ ഇടവിട്ടെങ്കിലു കുഞ്ഞിനെ കുടിപ്പിക്കണം. അല്പം കുടിച്ച് കുഞ്ഞ് ഉറങ്ങിപ്പോകുക സാധാരണമാണ്. ഇടയ്ക്ക് ഉണർത്തി കാലിൽ തലോടിയോ മുഖം തുടച്ചോ ഉണർത്തി കുടിപ്പിയ്ക്കണം.

ഒരാഴ്ചയൊക്കെ കഴിഞ്ഞാൽ കുഞ്ഞ് മിക്കവാറും ആവശ്യപ്പെടാൻ തുടങ്ങും. വിശക്കുമ്പോളും മറ്റും കുഞ്ഞ് കരയുന്നത് അമ്മ മനസ്സിലാക്കാൻ തുടങ്ങും.

100 മില്ലി മുലപ്പാലിൽ 60 മുതൽ 75 വരെ കിലോ കലോറി ഉർജ്ജം ഉണ്ടാകും.

ഘടകങ്ങൾ

Fat      3 മുതൽ 5 ശതമാനം Protein  6.8 മുതൽ 9 ശതമാനം arbohydrate  6 മുതൽ 8 വരെ minerals   2% കൂടാതെ കൊളസ്ട്രത്തിൽ I gA, I g Gvit A എന്നിവയും ഉണ്ട്

ആദ്യ ദിനങ്ങളിൽ കുഞ്ഞിന്റെ വയറിൽ 5 മുതൽ 7 മില്ലി മുലപ്പാൽ മാത്രമേ ഉൾക്കൊള്ളാനാവൂ. മൂന്നാമത്ത ദിനം ആകുമ്പോൾ 22 മുതൽ 30 മില്ലി വരെയും ഏഴാം ദിവസം ആകുമ്പോൾ അത് 45 മുതൽ 60 മില്ലി വരെയും ആകുന്നു.
കുഞ്ഞിന്റെ കുടലിന്റെ ശരിയായ ആരോഗ്യത്തിന് മുലപ്പാൽ അത്യന്താപേക്ഷിതമാണ്.

എന്താണ് exclusive breastfeeding

പണ്ടൊക്കെ കുഞ്ഞിനു 28 ദിവസം കഴിയുമ്പോൾ മറ്റ് ഭക്ഷണം, അല്ലെങ്കിൽ നാലു മാസം ആകുമ്പോൾ weaning എന്നൊക്കെ പറഞ്ഞ് മറ്റ് കുറുക്കുകൾ കൊടുക്കുന്ന ശീലം ഉണ്ടായിരുന്നു.

അതൊക്കെ നിർത്തലാക്കി ആറു മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കുന്നതാണ് exclusive breastfeeding. ഇടയ്ക്ക് തിളപ്പിച്ചാറിയ ജലം പോലും കൊടുക്കരുത്.

കാരണം മുലപ്പാൽ കൊടുക്കുമ്പോൾ ആദ്യം നേർത്തു വരുന്ന പാലിൽ ധാരാളം ജലാംശം ഉണ്ട്. ഇതിനെ fore milk എന്നാണ് പറയുന്നത് പിന്നീട് കട്ടിയുള്ള പാൽ വരും. അതിൽ നിറയെ പോഷണവും ഇതിനെ hind milk എന്നും പറയുന്നു.

കുഞ്ഞിനെ ഓരോ മുലയിലും പത്തു മിനുട്ട് വീതം കുടിപ്പിക്കണം. ഒരു പ്രാവശ്യം രണ്ടു മുലയിൽ നിന്നും കുടിപ്പിക്കുകയും വേണം.

കുഞ്ഞിനു രണ്ടു വയസ്സു വരെയെങ്കിലും മുലപ്പാൽ കുടിപ്പിക്കണം. അപ്പോൾ കുഞ്ഞിന്റെ തലച്ചോറിന്റെ 80% വളർച്ചയും ആയിട്ടുണ്ടാവും. അഞ്ചു വയസ്സുവരെയാണു തലച്ചോറിന്റെ വളർച്ച .

ഈ സമയം അമ്മമാർക്ക് കൂടുതൽ പോഷക മടങ്ങിയ ഭക്ഷണം കൊടുക്കാൻ ശ്രദ്ധിക്കണം. സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളവർ ഒരു നേരം കൂടുതൽ (നാലു നേരം) ഭക്ഷണം കൊടുക്കാൻ ശ്രദ്ധിക്കണം.

ഗുണങ്ങൾ

കുഞ്ഞിന്റെ പ്രതിരോധ ശേഷി വർദ്ധിക്കുന്നു.
ശിശുമരണ നിരക്ക് 38% കുറയ്ക്കാൻ   കഴിയുന്നു .

മുലപ്പാൽ കൊടുക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ ഒരു ശിശുരോഗ വിദഗ്‌ധന്റെ നിർദ്ദേശമനുസരിച്ച് പകരം food കൊടുക്കാം.

സിസേറിയൻ കഴിഞ്ഞ മാതാവിന് ആദ്യം പാൽ കുറച്ച് കുറവായിരിക്കും. അത് ക്രമേണ ശരിയാകും. അമ്മയുടെ ഉൽക്കണ്ഠ കുറയ്ക്കാൻ വീട്ടുകാർ ശ്രദ്ധിക്കേണ്ടതാണ്.

എപ്പോഴും ഇരുന്നു തന്നെ മുലപ്പാൽ കൊടുക്കാൻ ശ്രദ്ധിക്കണം.
കൊടുത്തു കഴിഞ്ഞാൽ കുഞ്ഞിനെ തോളിൽ കിടത്തി കുറച്ചു നേരം തോളിൽ തട്ടി (burbing) നടത്തി ഉള്ളിലുള്ള വായു പുറത്തു പോയതിനു ശേഷം മാത്രം കിടത്തുക. ഇല്ലെങ്കിൽ വായു പുറത്തു പോകുമ്പോൾ കുറച്ച് പാലും പുറത്തു പോകുകയും അത് കുഞ്ഞിന്റെ ശ്വാസകോശത്തിൽ പോയി അപകടം ഉണ്ടാക്കുകയും ചെയ്യും.

.

✍അനിതാ ജയരാജ്
മാള, തൃശൂർ

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: