17.1 C
New York
Monday, May 29, 2023
Home US News ഡോ. ബാബു സ്റ്റീഫൻ ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസർ.

ഡോ. ബാബു സ്റ്റീഫൻ ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസർ.

അനുപമ വെങ്കിടേശ്വരൻ/ റോയി മുളകുന്നം

അമേരിക്കൻ മലയാളി വ്യസായിയും ഫൊക്കാനാ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫൻ ന്യൂയോർക്കിൽ വെച്ചു നടക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറാകുന്നു. ജൂൺ 9,10,11 തിയതികളിൽ ന്യൂ യോർക്ക് ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്വേ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്.

രണ്ടര ലക്ഷം ഡോളറിന്റെ ചെക്ക് ഡോ. ബാബു സ്റ്റീഫൻ സംഘാടക സമിതി പ്രസിഡന്റ് മന്മദൻ നായർക്ക് ടൈംസ് സ്ക്വയറിൽ വെച്ചു കൈമാറി . സമ്മേളനത്തിനുള്ള ഫണ്ട് റയിസിങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം കൂടിയായിരുന്നു ഇത്. ഹോസ്പിറ്റാലിറ്റി കമ്മറ്റി ചെയർമാൻ പോൾ കറുകപ്പള്ളിയുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ ഡയമണ്ട് സ്പോൺസറാകുന്നതിൽ താൻ അഭിമാനിക്കുന്നു എന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

കേരളത്തിന് സഹായം ആവശ്യമുള്ള ഘട്ടങ്ങളിലൊക്കെ വലിയ രീതിയിൽ സംഭാവനകൾ നൽകിയിട്ടുള്ള ജീവ കാരുണ്യ പ്രവർത്തകനാണ് ബാബു സ്റ്റീഫൻ.അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റായി കഴിഞ്ഞ വർഷമാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്ത്. ഈ വർഷം ഫൊക്കാനാ കേരളാ കൺവൺഷൻ തിരുവനന്തപുരത്ത് നടത്തിയപ്പോൾ 101 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പഠന സ്കോളർഷിപ്പുകൾ നൽകുകയും വീടില്ലാത്ത 25 കുടുബങ്ങൾക്ക് വീടു വച്ചു നൽകുകയും ചെയ്തു.

കേരള സർക്കാരിന്റെ എല്ലാ പരിപാടികളിലും സഹകരിക്കുന്നതിനൊപ്പം അമേരിക്കൻ പൊതു രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഡോ. ബാബു സ്റ്റീഫൻ. അമേരിക്കൻ പ്രസിഡൻഡുമാരുടെ വാർഷിക ഡിന്നറിൽ ഇദ്ദേഹത്തെ ക്ഷണിക്കാറുണ്ട്. ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറാകുവാനുള്ള ഡോ. ബാബു സ്റ്റീഫന്റെ തീരുമാനത്തിൽ ചീഫ് കോർഡിനേറ്ററായ ഡോ. എം അനിരുദ്ധനും സംഘാടക സമിതിയും സന്തോഷം രേഖപ്പെടുത്തി.

അനുപമ വെങ്കിടേശ്വരൻ/ റോയി മുളകുന്നം

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: