17.1 C
New York
Saturday, September 30, 2023
Home Special 👬👫കുട്ടീസ് കോർണർ 👬👫 (അഞ്ചാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (അഞ്ചാം വാരം)

അവതരണം:  സൈമ ശങ്കർ

ഹായ് കുട്ടീസ്..

ഇന്ന് നമുക്ക് ജൂൺ മാസത്തെ ആദ്യ രണ്ടാഴ്ചത്തെ (A)ദിന വിശേഷങ്ങളും(B)കുറച്ചു പഴഞ്ചൊല്ല്കളും അതിന്റെ വ്യാഖ്യാനങ്ങളും (C)ഒരു പൊതു അറിവും പിന്നെ (D) ഒരു സ്റ്റാമ്പിന്റെ കഥ കൂടി അറിയാം.

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) ദിനവിശേഷങ്ങൾ(4)

ജൂൺ മാസത്തിലെ ദിനങ്ങൾ

ജൂൺ 1- ലോക ക്ഷീര ദിനം.
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ 1ആം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടുന്നു.
പാലിനെ ആഗോള ഭക്ഷണം (global food) ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം

ജൂൺ 4 – അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം

ജൂൺ 5 – ലോക പരിസ്ഥിതി ദിനം

ജൂൺ 6 – അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം

ജൂൺ 8 – ലോകസമുദ്ര ദിനം.

ലോകമെമ്പാടും സമുദ്രദിനമായി ആചരിക്കുന്നത് ജൂൺ 8 ആണ്.കരമാത്രമല്ല കടലും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സമുദ്രദിനം.

12ജൂൺ- അന്തർദേശീയ ബാലവേല വിരുദ്ധ ദിനം

ജൂൺ 14 – ലോക രക്തദാന ദിനം.

സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരാളിന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ് രക്തദാനത്തിന്‍റെ പ്രസക്തി.
18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്.

📗📗

👫B) പഴഞ്ചൊല്ലുകൾ (3)

1). അടിതെറ്റിയാല്‍ ആനയും വീഴും : എത്ര ഉന്നതനായാലും സൂക്ഷിച്ചു നിന്നില്ലെങ്കില്‍
വീഴ്ച പറ്റും.

2). അടിയിരിക്കുന്നിടത്തു ചെകിടു കാണിക്കുക : ആപത്തില്‍ തനിയെ ചെന്നു ചാടുക.

3). അടുത്താല്‍ നക്കിക്കൊല്ലും അകന്നാല്‍ ഞെക്കിക്കൊല്ലും : ഇണങ്ങിയാലും
പിണങ്ങിയാലും നശിപ്പിക്കുന്ന സ്വഭാവം.

4). അടികൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും : അധ്വാനിക്കുന്നത് ഒരാളും
പ്രതിഫലം പറ്റുന്നത് മറ്റൊരാളും.

5). അടിമേലടിച്ചാല്‍ അമ്മിയും പൊടിയും : തുടര്‍ച്ചയായുള്ള പരിശ്രമംകൊണ്ട് ഏതു
ദുഷ്കാര്യവും സാധിക്കാം.

6). അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയു : അടുത്തു പെരുമാറുമ്പോഴേ
ഒരാളിന്റെ തനിസ്വഭാവം മനസ്സിലാകുകയുള്ളു.

7). അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലും കിടക്കുമോ? : ദുര്‍ജനങ്ങള്‍ക്ക്
എപ്പൊഴും ചീത്തമാര്‍ഗത്തിലായിരിക്കും താത്പര്യം.

8). അണ്ണാന്‍ കുഞ്ഞും തന്നാലായത് : ഏതുനിസ്സാരനും എളിയ എന്തെങ്കിലും സേവനം
ചെയ്യാന്‍ കഴിയും.

9). അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ല : ജന്മനാ ഉള്ള സ്വഭാവം എത്ര പ്രായമായാലും മറക്കില്ല.

10). അതിമോഹം ചക്രം ചവിട്ടും : അത്യാഗ്രഹം ആപത്തു വരുത്തും.

📗📗

👫C) പൊതു അറിവ്

പൊങ്ങ്…….
തേങ്ങാ കാണാത്തവരും തിന്നാത്തവരും ആരും ഇല്ലല്ലോ എന്നാൽ പൊങ്ങ് എന്താണെന്നു അറിയാത്ത കുട്ടീസ് ഉണ്ടാവും. പറയാം ട്ടോ….

തേങ്ങയുടെ പൊങ്ങ്, അതിന്റെ ഗുണങ്ങൾ ഏറെയാണ്‌.
കോക്കനട്ട് ആപ്പിള്‍”. എന്ന് ഇംഗ്ലീഷ് പേരും നാട്ടുഭാഷയില്‍ ‘പൊങ്ങ്’ എന്നും വിളിക്കുന്ന മുളച്ച തേങ്ങയുടെ ഭാഗമാണ് ഇത്. മുമ്പ് തെങ്ങും തേങ്ങയും സമൃദ്ധമായിരുന്ന കാലത്ത് ഓരോ തവണ തേങ്ങയിടുമ്പോഴും കറിക്കരയ്ക്കാനായി കുറേയധികം തേങ്ങാപ്പുരയിൽ മാറ്റിയിടും. അതിൽ ചിലത് അവിടെക്കിടന്ന് മുളയ്ക്കാൻ തുടങ്ങും. ചിരകാനായി പൊട്ടിച്ചു നോക്കുമ്പോൾ ഉള്ളിൽ കാണും ഓർക്കാപ്പുറത്തൊരു മധുരമായി പൊങ്ങ്.
കൂടാതെ ഇപ്പോൾ പൊങ്ങിനു വേണ്ടി തേങ്ങാ മുളപ്പിച്ചെടുക്കുന്ന പല കാർഷിക സംരംഭകരും ഉണ്ട്. ഷോപ്പിങ് മാളിലും ജ്യൂസ് കടകളിലും ഇപ്പോൾ പൊങ്ങ് ലഭ്യമാണ്.

ഇതിനോടകം തേങ്ങാ പൊങ്ങില്‍നിന്നു മിഠായി വിപണിയിലുണ്ട്. പൊങ്ങിനെ ആപ്പിളിനോട് ഉപമിക്കാൻ കാരണം. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗസാധ്യതയെ തടയുമെന്ന് ഗവേഷണ റിപ്പോർട്ടുകള്‍ പറയുന്നു.

അല്പം പഴക്കമുള്ള തേങ്ങയില്‍ നിന്നും ലഭിക്കുന്ന ഈ പഞ്ഞികേക്കില്‍ വി​റ്റാ​മിന്‍ ബി1, ബി 3, ബി5, ബി6 തു​ട​ങ്ങി​യ​വ​യും സെ​ലെ​നി​യം, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, കാല്‍​സ്യം തു​ട​ങ്ങിയ ധാ​തു​ക്ക​ളും അ​ട​ങ്ങി​യി​ട്ടു​ണ്ട്. മുളപ്പിച്ച പയര്‍ കഴിക്കുന്നതിനെക്കാള്‍ ഗുണകരവും ഫലപ്രദവുമാണ് ​പൊ​ങ്ങ് ക​ഴി​ക്കു​ന്നത്. പൊങ്ങ് കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും രോ​ഗ​പ്ര​തി​രോധശക്തി​യെ വര്‍​ദ്ധി​പ്പി​ക്കും.

വളരെപ്പെട്ടന്ന് തന്നെ ശരീരത്തിൽ ഉയർന്ന അളവിൽ ഊർജ്ജം നൽകാൻ കഴിവുള്ള ഭക്ഷണമാണ് പൊങ്ങ് . അതിനാൽ അത്ല റ്റുകൾ പൊങ്ങ് ഉണക്കിപ്പൊടിച്ചു മത്സരങ്ങൾക്ക് മുൻപ് കഴിക്കാറുണ്ട്. നമ്മൾ വ്യായാമത്തിൽ ഇറങ്ങുന്നതിനു മുൻപ് പൊങ്ങു കഴിക്കുന്നത് നമ്മുടെ ശരീര ഊർജ്ജം വർധിപ്പിക്കും. സൈഡ് എഫക്റ്റുകൾ ഉണ്ടാക്കുന്ന എനർജി ഡ്രിങ്കുകൾ കഴിക്കുന്നതിനു പകരം പൊങ്ങ് പൊടിച്ചു വെള്ളത്തിൽ ചേർത്തു കഴിക്കുന്നത് നമുക്ക് ഇരട്ടി ഗുണം നൽകും. പൊങ്ങ് കഴിക്കുന്നത് പ്രമേഹ രോഗ സാധ്യതയെ തടയുന്നു. ഇങ്ങനെ ധാരാളം ഗുണങ്ങൾ ഉണ്ട് പൊങ്ങിന്. ഇനി മുതൽ അമ്മ അടുക്കളയിൽ തേങ്ങാ ഉടയ്ക്കുന്ന ശബ്‍ദം കേട്ടാൽ അതിൽ പൊങ്ങ് ഉണ്ടോ എന്ന് ഓടി പോയി നോക്കില്ലേ കുട്ടീസ്….??
പൊങ്ങ് കഴിച്ചവർ കമന്റ്‌ ബോക്സിലൂടെ ശങ്കരിയാന്റിയെ അറിയിക്കുക.

📗📗

D)👫 സ്റ്റാമ്പിന്റെ കഥകൾ (3)

1996-ൽ മഹാനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജനന ശതാബ്ദിയുടെ സ്മരണയ്ക്കായി ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് 1 രൂപ മുഖവിലയുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി.

കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഇരുപതാം നൂറ്റാണ്ടിൽ സംഗീത ലോകത്തിന് കേരളം നൽകിയ അമൂല്യ സംഭാവനയാണ്‌. പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തിൽ ആണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ജനിച്ചത്.

70 വർഷത്തെ സംഗീത തപസ്യയിലൂടെ കർണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, സംഗീത പ്രിയരിൽ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളർത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും, ഒരേ സമയം കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.

മരണാനന്തരവും യുഗപുരുഷനായി കർണടക സംഗീത ലോകത്ത് നിറഞ്ഞു നിൽക്കുകയാണ്‌ ചെമ്പൈ. 15 നാൾ നീണ്ടുനിൽക്കുന്നതും, വായ്പാട്ടിലും വാദ്യോപകരണങ്ങളിലുമായി മൂവായിരത്തഞ്ഞൂറോളം ഗായകർ സംഗമിക്കുന്നതുമായ ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം ആ മഹാപ്രതിഭയ്‌ക്കുള്ള നിസ്‌തുലമായ അംഗീകാരമാണ്‌. അദ്ദേഹവും അദ്ദേഹത്തിന്റെ സംഗീതവും സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും ശ്രുതിമീട്ടുന്നു.
സമകാലികരായ സംഗീതവിദ്വാന്മാർക്കാർക്കും ലഭിക്കാത്ത അംഗീകാരം. 78 ആം വയസ്സിൽ അന്തരിച്ച ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി പാലക്കാട്‌ ഗവ: മ്യൂസിക് കോളേജ് ചെമ്പൈ മെമ്മോറിയൽ ഗവ: മ്യൂസിക് കോളേജ് എന്ന് നാമകരണം ചെയ്യപ്പെട്ടു.

അവതരണം:  സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭👫

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: