17.1 C
New York
Sunday, May 28, 2023
Home Special 👬👫കുട്ടീസ് കോർണർ 👬👫 (നാലാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (നാലാം വാരം)

അവതരണം:  സൈമ ശങ്കർ

ഹായ് കുട്ടീസ്..

ഇന്ന് നമുക്ക്കുറച്ചു (1) കുസൃതി ചോദ്യങ്ങളും ഉത്തരവും (2)ചില മാന്ത്രിക പദങ്ങളും, പിന്നെ (3) “ഹലോ”യെ കുറിച്ചുള്ള വിവരങ്ങളും പിന്നൊരു (4) ചിത്രശലഭത്തെക്കുറിച്ച് കൂടി അറിയാം.

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) കുസൃതി ചോദ്യം (3)

1)വെച്ചടി വെച്ചടി കയറ്റം കിട്ടുന്ന ജോലി?
2)കാലുകൾ ഇല്ലാത്ത ടേബിൾ?
3)ജയിക്കുന്നവർ പിന്നോട്ടും തോൽക്കുന്നവർ മുന്നോട്ടും പോകുന്ന മത്സരം?
4)എല്ലാവർക്കും വിളമ്പി നൽകുകയും എന്നാൽ ഒന്നും കഴിക്കാതിരിക്കുകയും ചെയ്യുന്നത്?
5)മീൻ പിടിക്കാൻ പറ്റാത്ത വല?
6)ലൈസൻസ് ആവശ്യമില്ലാത്ത ഡ്രൈവർ?
7)കരഞ്ഞുകൊണ്ട് പണിയെടുക്കുന്നത്?
8)വണ്ടി ഓടാത്ത റൂട്ട്?
9)തിന്നാൻ പറ്റുന്ന നിറം?
10)ആരും ഇഷ്ടപ്പെടാത്ത ദേശം?

ഉത്തരം

1)തെങ്ങുകയറ്റം
2)ടൈംടേബിൾ
3)വടംവലി
4)സ്പൂൺ
5)കവല
6)സ്ക്രൂഡ്രൈവർ
7)മെഴുകുതിരി
8)ബീറ്റ്റൂട്ട്
9)ഓറഞ്ച്
10)ഉപദേശം

📗📗

👫B) മാന്ത്രികപദങ്ങൾ (2)

ഇടത്ത് നിന്ന് വലത്തോട്ടും വലത്തു നിന്ന് ഇടത്തോട്ടും ഒരു പോലെ വായിക്കാവുന്ന പദങ്ങള്‍.

1)തഴുത
2)മഹിമ
3)രണ്ടര
4)മഞ്ചിമ
5)നന്ദന
6)സമൂസ
7)റ്റൊമാറ്റൊ
8)വികടകവി
9)നളിന
10)നയന

ഇനിയും ഇങ്ങനെയുള്ള വാക്കുകൾ ഓർത്തു നോക്കി കിട്ടുന്നത് ഒരു നോട്ടു ബുക്കിൽ എഴുതി കളിയ്ക്കുക. കൂട്ടത്തിൽ കൂട്ടുകാരെയും ചേർക്കാൻ മറക്കരുതേ കുട്ടീസ് 😍.കമന്റ്‌ ബോക്സിൽ കൂടി വിട്ടാൽ ലോകത്തുള്ള മറ്റ്‌ കൂട്ടുകാരും വായിച്ചു സന്തോഷിക്കും…. ട്ടോ 😍

📗📗

👫C) ഹലോ

“ഹലോ” യെ കുറിച്ചുള്ള വിവരങ്ങൾ .

എന്തുകൊണ്ടാണ് എല്ലാവരും “ഹലോ” എന്ന വാക്ക് ഉപയോഗിച്ച് കോൾ അറ്റൻഡ് ചെയ്യുന്നത്?ഇതിനെ കുറിച്ചു ഒന്നിലധികം കഥകൾ ഉണ്ട്‌.

ഫോൺ ചെവിയിൽവെച്ചാൽ ആദ്യം ചോദിക്കുന്ന വാക്ക്, ‘ഹലോ’. ഫോണിലൂടെ തുടങ്ങിവെച്ച ഈ ‘ഹലോ’ സംസ്‌കാരം പിന്നീട് രണ്ടുപേർ തമ്മിൽ കണ്ടുമുട്ടുമ്പോഴും പറഞ്ഞുതുടങ്ങി.

വാസ്തവത്തിൽ എന്താണ് ഈ ഹലോ ?

ഹലോ.. ഹലോ…കേൾക്കുന്നുണ്ടോ? ഹലോ…. ഹലോ.., കേൾക്കാൻ നല്ല രസമുള്ള വാക്ക് അല്ലേ? ഫോൺ വിളിക്കുമ്പോളായിരിക്കും നമ്മൾ ഏറ്റവും കൂടുതൽ ഈ വാക്ക് ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോണായാലും ടെലിഫോണായാലും ഹലോ തന്നെ. അത് എന്തുകൊണ്ടായിരിക്കും? ഹലോ എങ്ങനെയാണ് ഫോൺ വിളിച്ചാൽ ആദ്യം പറയുന്ന വാക്ക് ആയത്.? .

ടെലിഫോൺ കണ്ടുപിച്ച ഗ്രഹാംബലിന്റെ കാമുകി മാർഗരറ്റ് ഹലോ എന്ന കാമുകിയിൽ നിന്നുമാണ് ഹലോ എന്ന വാക്ക് വന്നതെന്നും, അദ്ദേഹം മരിച്ചാലും ലോകം അവരെ മറക്കാതിരിക്കാനാണ് അദ്ദേഹം ഫോൺ ഉപയോഗിക്കുമ്പോൾ ഹലോ എന്ന് പറഞ്ഞുകൊണ്ട് സംഭാഷണം തുടങ്ങണമെന്ന് പറഞ്ഞതെന്നും വർഷങ്ങളായി കരുതിപോന്നു. എന്നാൽ ഇത് സത്യമല്ലന്നാണ് പിന്നീട് ഉള്ള കണ്ടുപിടിത്തം.

ഗ്രഹാംബലിന് മാർഗെരറ്റ ഹലോ എന്ന പേരിൽ ഒരു കാമുകി ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവും ലഭ്യമല്ല. ഊമയും ബധിരയും ആയ തന്റെ വിദ്യാർത്ഥിയെ അദ്ദേഹം സ്‌നേഹിച്ചു വിവാഹം ചെയ്യുക യായിരുന്നു.അവരാണ് മബേൽ ഹബ്ബാർഡ്.

ഗ്രഹാംബൽ ഒരിക്കലും ഹലോ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലത്രേ. തൊട്ടടുത്ത മുറിയിലെ തന്റെ അസിസ്റ്റന്റിനോട് സംസാരിച്ചുകൊണ്ടാണ് ഗ്രഹാംബൽ തന്റെ കണ്ടുപിടുത്തം ആദ്യമായി ഉപയോഗിക്കുന്നത്. യാതൊരുവിധ അഭിസംബോധനകളുമില്ലാതെ ‘കം ഹിയർ ഐ വാണ്ട് ടു സീ യു’ എന്നാണ് ടെലിഫോണിലൂടെ ഗ്രഹാംബൽ പറഞ്ഞത്.

ഇതെങ്ങെയാണന്നല്ലേ? അലക്‌സാണ്ടർ ഗ്രഹാം ബെല്ലിന്റെ സഹായിയായി തോമസ് വാട്‌സൺ എന്നയാളും ഉണ്ടായിരുന്നു. ടെലിഫോൺ കണ്ടുപിടിക്കുമ്പോഴും ബെല്ലിന്റെ കൂടെ തന്നെ വാട്‌സൺ ഉണ്ടായിരുന്നു. വാട്‌സൺ കം ഹിയർ ഐ വാണ്ട് ടു സീ യു എന്നായിരുന്നു ടെലിഫോണിലെ ആദ്യ സംഭാഷണം. ടെലിഫോണിന്റെ കണ്ടുപിടുത്ത ജോലികളിൽ ഏർപ്പെട്ടിരുന്ന ബെൽ യന്ത്രത്തിനരികെ നിന്ന് തൊട്ടെടുത്ത മുറിയിലിരുന്ന വാട്‌സണെ വിളിച്ചതാണ് പിന്നീട് ടെലിഫോൺ പിറന്നുവെന്ന് ബെല്ലിന് മനസിലാക്കി കൊടുത്തത്.

ടെലിഫോൺ നിലവിൽ വന്ന ആദ്യകാലത്ത് സമൂഹത്തിൽ ഉയർന്ന പദവിലിരിക്കുന്നവർക്കും ബിസിനസുകാർക്കും മാത്രമായിരുന്നു ഫോണിന്റെ ഉപയോഗം സാധ്യമായിരുന്നത്. എന്നിരുന്നാലും ഫോൺ ഉപയോഗിക്കുമ്പോൾ ആദ്യം എന്ത് പറയണം എന്ത് ചോദിക്കണം എന്ന് വലിയ ചോദ്യമായി നിലനിന്നു. ടെലിഫോൺ നിർമ്മിച്ച ബെല്ലാകട്ടെ ഇതിനെ പറ്റി ചിന്തിച്ചതുമില്ല. അദ്ദേഹം ഫോൺ ഉപയോഗിക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ച് വാക്കുകൾ ഉപയോഗിക്കാമെന്ന ഒരു നിർദ്ദേശം വെച്ചു.

ഇതറിഞ്ഞ മറ്റൊരു പ്രശസ്തനായ ശാസ്ത്രജ്ഞനും വൈദ്യുതി ബൾബിന്റെ പിതാവെന്ന് അറിയപ്പെടുന്നതും, കൂടാതെ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുമുള്ളതുമായ തോമസ് ആൽവ എഡിസണും അദ്ദേഹത്തിന്റെ കൂട്ടുകാരനായ ടിബിഎ ഡേവിഡും ഒരു പൊതുവായ വാക്ക് കണ്ട് പിടിക്കണമെന്ന് തീരുമാനിച്ചു.അതിനായി ഒരു മത്സരവും ആളുകൾക്കിടയിൽ നടത്തി. ഫോൺ വിളിക്കുമ്പോൾ പരസ്പരം സംസാരിച്ച് തുടങ്ങാൻ എന്ത് വാക്ക് ഉപയോഗിക്കണമെന്നതിന് നിരവധി നിർദ്ദേശങ്ങളും ലഭിച്ചു. വാട്‌സ്അപ്പ്, വാട്ട് ഈസ് വാണ്ടഡ്, ഹായ്, ഹലോ എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങൾ. അതിൽ എറ്റവും എളുപ്പമുള്ളതും കേൾക്കാൻ ഇമ്പമുള്ളതുമായ ഹലോ എന്ന വാക്ക് എഡിസണ് വല്ലാതെ ഇഷ്ടപ്പെട്ടു. അങ്ങനെ ഹലോ ഫോൺ വിളിക്കുമ്പോൾ ഉപയോഗിക്കുന്ന ആദ്യ വാക്കായി അംഗീകരിക്കപ്പെട്ടു. അലക്‌സാണ്ടർ ഗ്രഹാം ബെല്ലിന്റെ പങ്കാളിയുടെ പേരാണ് ഹലോ എന്ന കഥയാണ്‌ പ്രചാരത്തിലുള്ളതെങ്കിലും എഡിസണുമായി ബന്ധപ്പെട്ട കഥയ്‌ക്കാണ് കൂടുതൽ തെളിവുകളുള്ളത്.

ഹലോ എന്നവാക്ക് ‘ഹോല’ എന്ന വാക്കിൽ നിന്നാണ് വരുന്നത്. ഹോല എന്നാൽ ശ്രദ്ധിക്കൂ എന്നാണ് അർത്ഥം. അഹോയ് എന്നാണ് ഗ്രഹാംബൽ ഉപയോഗിച്ചിരുന്നത് എന്നും അറിയപ്പെടുന്നു. തോമസ് എഡിസൺ ഇത് തെറ്റായി ‘ഹലോ’ എന്നാണ് കേട്ടതെന്നും അങ്ങനെയാണ് ഹലോ ഉപയോഗിച്ച് തുടങ്ങിയതെന്നും വാദമുണ്ട്.

ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പ്രകാരം, “ഹലോ” എന്ന വാക്ക് ആദ്യമായി പ്രസിദ്ധീകരിച്ചത് 1827-ലാണ്. അക്കാലത്ത് അത് ഒരു ആശംസയായി പോലും കണക്കാക്കപ്പെട്ടിരുന്നില്ല. എന്നാൽ, 1830-ൽ ആളുകളുടെ ശ്രദ്ധ നേടുന്നതിനായി ആളുകൾ “ഹലോ” എന്ന വാക്ക് ഉപയോഗിച്ചിരുന്നതായി “ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവായന” (ഒ ഇ ഡി )എന്ന പുസ്തകം എഴുതിയ എഴുത്തുകാരൻ അമ്മോൺ ഷിയ പറയുന്നു. കൂടാതെ, “ഹലോ” എന്ന വാക്ക് വളരെ ശുപാർശ ചെയ്തത് തോമസ് ആൽവ എഡിസണാണെന്നും ഞങ്ങൾ കോളിന് മറുപടി നൽകുമ്പോഴെല്ലാം അത് ഉപയോഗിക്കുമെന്നും ഒഇഡി യിൽ പറയുന്നു. ടെലിഫോൺ സർവ്വ സാധാരണമായ ശേഷം “ഹലോ” എന്ന വാക്ക് “ഹായ്” എന്ന് മാറ്റിയും ചിലർ പറയുന്നുണ്ട് .

📗📗

D)👫 ചിത്ര ശലഭം (2)

കഴിഞ്ഞ ആഴ്ചയിൽ ഒരു ചിത്രശലഭത്തെ കുറിച്ചു അറിഞ്ഞല്ലോ? ഈ ആഴ്ച വേറൊരു ചിത്രശലഭത്തെ ക്കുറിച്ച് പറയാം.

കേരശലഭം:
മഴക്കാടുകളിലും, സമതലപ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം ശലഭമാണ് കേരശലഭം (ശാസ്ത്രീയനാമം: Telicota bambusae). വേഗത്തിൽ മിന്നിമറഞ്ഞ് പറക്കുന്ന ഒരു പൂമ്പാറ്റയാണിത്. വെയിൽ കായുന്നതും ഒരേസ്ഥലത്തുതന്നെ വെയിൽ കായാൻ എത്തുന്നതും ഒരു പ്രത്യേകതയാണ്. പക്ഷികാഷ്ഠത്തിൽ ആഹാരം തേടാറുണ്ട്. ലവണം നുണയുന്നതിനു, അത് ഉണങ്ങിയ കാഷ്ഠമാണെങ്കിൽ ഉദരത്തിൽ നിന്നു ഒരു തരം ദ്രാവകം ചീറ്റിച്ച് നനവുള്ളതാക്കിയാണ് ഭക്ഷണത്തിനുപയോഗിയ്ക്കുക. കേരശലഭത്തിനു പൂന്തേനും പ്രിയമുള്ളതാണ്.
(ചിത്രം ഉൾപ്പെ ടുത്തിയിരിയ്ക്കുന്നു )

അവതരണം:  സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭👫

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: