CRISPY DELICIOUS TENDER JACK FRUIT NUTRI FRY
ആവശ്യമുള്ള സാധനങ്ങൾ
1. ശീമച്ചക്ക: 1
വെളുത്തുള്ളി : 25 അല്ലി
ചെറിയ ഉള്ളി : 20
പെരിംജീരകം : 1 ടേബിൾ സ്പൂൺ
ഇഞ്ചി : ഒരിഞ്ചുകഷണം .2
2. കുരുമുളക് : 1 ടേബിൾ സ്പൂൺ
ചെറുനാരങ്ങ :1
വറുത്ത അരിപ്പൊടി : 1 ടേബിൾ സ്പൂൺ
മുളകുപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്
3. വറുത്ത അരിപ്പൊടി: കഷണങ്ങൾ മുക്കാൻ ആവശ്യത്തിന്.
വെളിച്ചെണ്ണ : വറുക്കാൻ ആവശ്യത്തിന്
കറിവേപ്പില
ഉണക്കമുളക് മുറിച്ചത്: ആവശ്യാനുസരണം
തയ്യാറാക്കുന്ന വിധം
ശീമച്ചക്ക നന്നായി തൊലികളഞ്ഞ് കഴുകി ഒരിഞ്ചുനീളത്തിൽ ഒരിഞ്ചുകനത്തിൽ അരിയുക. നന്നായി തൊലികളഞ്ഞ് കഴുകി അരിഞ്ഞവെളുത്തുള്ളി ,ഇഞ്ചി, ചെറിയ ഉള്ളി എന്നിവയും പെരിംജീരകം, കുരുമുളക് എന്നിവയും കൂടി ഒരുമിച്ചിട്ട് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ഒരു പാത്രത്തിൽ പകർന്ന് ഒരു ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് അതിലേക്ക് മുളകുപൊടിയും, മഞ്ഞൾപ്പൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും അരിപ്പൊടിയും ചേർത്ത് നന്നായി കുഴച്ച് അരിഞ്ഞുവച്ചിരിക്കുന്ന ശീമച്ചക്ക കഷണങ്ങളിൽ നന്നായി തിരിച്ചും മറിച്ചും പുരട്ടിവയ്ക്കുക. മുകളിൽ വീണ്ടും അൽപ്പം അരിപ്പൊടി വിതറുക. ഒരു ഇരുപത് മിനിട്ട് കഷണങ്ങളിൽ ചേരുവകൾ നന്നായി പിടിക്കാൻ വേണ്ടി കാത്തിരിക്കുക.
ഒരു ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഈ കഷണങ്ങൾ വറുത്ത അരിപ്പൊടിയിൽ തിരിച്ചും മറിച്ചും മുക്കി നല്ല ക്രിസ്പിയായി വറുത്തു കോരുക. ഒപ്പം കുറച്ചു കറിവേപ്പിലയും, ഉണക്കമുളക് കഷണങ്ങളാക്കിയതും കൂടി ഇട്ട് വറുത്ത് അലങ്കരിക്കുക.
വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും
രുചികരമായ ഒരു വിഭവം റെഡി. ഈ ക്രിപ്സി ഫ്രൈ ടിന്നിലിട്ട് അടച്ചും നിങ്ങൾക്ക് സൂക്ഷിക്കാം. സ്ക്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് ഊർജ്ജം പകരാൻ വളരെ നന്ന്.
വീണ്ടും മറ്റൊരു വിഭവവുമായി കാണാം. നന്ദി.