ഹാരിസ്ബർഗ് – ഗവർണർ ടോം വുൾഫിന്റെ ഭരണകൂടവും ഉഭയകക്ഷി സംഘവും സംസ്ഥാന നിയമനിർമ്മാതാക്കളും ചേർന്ന് വാക്സിൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നു, ഇത് പെൻസിൽവാനിയക്കാർക്ക് COVID-19 ഷോട്ടുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള മാർഗ്ഗമാകും.
തുടർച്ചയായി വിതരണം ചെയ്യുവാനുള്ള വാക്സിനുകളുടെ അഭാവവും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും വിതരണ സംവിധാനത്തിൽ വന്നുചേർന്ന കാലതാമസവും വാക്സിനേഷന് അർഹരായ 4 ദശലക്ഷത്തിലധികം പെൻസിൽവാനിയ നിവാസികൾക്ക് വാക്സിനേഷൻ നൽകുവാനുള്ള നീക്കങ്ങളെ മന്ദഗതിയിലാക്കി .ആ അർഹരായവരിൽ നാലിലൊന്ന് പേരും 65 വയസും അതിൽ കൂടുതലുമുള്ളവരും, ഗുരുതരമായ മെഡിക്കൽ പ്രശ്നങ്ങളുള്ള ചെറുപ്പക്കാരും ഉൾപ്പെടുന്നു .വാക്സിനുകളുടെ വിതരണം വേഗത്തിലാക്കുന്നതിനുള്ള മാർഗങ്ങളിൽ ടാസ്‌ക് ഫോഴ്‌സ് സഹകരിക്കുമെന്ന് വുൾഫും നിയമനിർമ്മാതാക്കളും പറഞ്ഞു.
യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഒരു ലക്ഷം ആളുകൾക്ക് നൽകിയ ഷോട്ടുകളുടെ എണ്ണത്തിൽ പെൻസിൽവാനിയ സംസ്ഥാനം 41-ആം സ്ഥാനത്താണ്, കൂടാതെ, അനുവദിച്ച വാക്സിൻ ഡോസുകളുടെ ശതമാനത്തിൽ 46-ാം സ്ഥാനവുമാണ്.
പെൻസിൽവാനിയയിലെ മറ്റ് കൊറോണ വൈറസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ: അധ്യാപകർക്ക് ഉടൻ തന്നെ വാക്സിൻ കുത്തിവയ്പ് നൽകണമെന്ന പിറ്റ്സ്ബർഗ് മേയർ ബിൽ പെഡുട്ടോയുടെ ആവശ്യം വുൾഫ് ഭരണകൂടം നിരസിച്ചു, പ്രായമായവർക്കും ഗുരുതരമായ മെഡിക്കൽ അവസ്ഥയുള്ളവർക്കും മുൻഗണന നൽകുന്നതിൽ ഫെഡറൽ ശുപാർശകൾ പെൻസിൽവാനിയ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.