17.1 C
New York
Monday, May 29, 2023
Home US News മുഖ്യമന്ത്രിയുടെ ന്യൂയോർക്ക് സന്ദർശനം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

മുഖ്യമന്ത്രിയുടെ ന്യൂയോർക്ക് സന്ദർശനം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

അനുപമ വെങ്കിടേശ്വരൻ / റോയി മുളകുന്നം

ജൂൺ 9, 10, 11 തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന  മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷക്കായുള്ള ക്രമീകരണങ്ങൾ കോൺസുലേറ്റു ജനറലിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി സമ്മേളനത്തിന്റെ സംഘാടക സമിതി പ്രസിഡൻറ് മന്മഥൻ നായർ ,  വൈസ് പ്രസിഡന്റും ഡയമണ്ട് സ്പോൺസറുമായ ഡോ. ബാബു സ്റ്റീഫൻ , ഹോസ്പ്പിറ്റാലിറ്റി കമ്മിറ്റി ചെയർമാൻ പോൾ കറുകപ്പള്ളി എന്നീവർ  കോൺസുലാർ ജനറലിന്റെ പ്രോട്ടോകോൾ ഓഫീസമാരുമായും, കമ്മ്യൂണിറ്റി കോൺസുലാർ വിജയ് നമ്പ്യാറുമായും  ചർച്ച നടത്തി .
എയർപോർട്ടിൽ എത്തുന്നതു മുതലുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കോൺസിലേറ്റിന്റെ മേൽ നോട്ടത്തിലായിരിക്കും. അറുപതിലധികം മലയാളി പോലീസ് ഓഫീസർമാർ ഉള്ള ന്യൂയോർക്ക് പോലിസ് ഡിപ്പാർട്ട്മെന്റിനായിരിക്കും (NYPD)  സുരഷാ ചുമതല.
അനുപമ വെങ്കിടേശ്വരൻ / റോയി മുളകുന്നം

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ.

കൊല്ലം :പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് ബിജെപിയുടെ പഞ്ചായത്ത് അംഗമാണെന്നാണ് വിവരം. കൊല്ലം പോരുവഴി...

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ്...

ജൂലായ് ഒന്നുമുതൽ കൺസഷൻ കാർഡ് നിർബന്ധം.

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും...

എൻ വി എസ് 01ന്റെ വിക്ഷേപണം വിജയകരം.

ജി പി എസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജി എസ്...
WP2Social Auto Publish Powered By : XYZScripts.com
error: