17.1 C
New York
Tuesday, October 3, 2023
Home Cinema വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ പുതിയ ചിത്രം ആരംഭിച്ചു

വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ പുതിയ ചിത്രം ആരംഭിച്ചു

രവി കൊമ്മേരി.

ഓണക്കാലത്ത് പ്രദർശനത്തിനെത്തിയ ചിത്രങ്ങളിൽ വൻ വിജയം നേടിയ ആർ ഡി എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് സെപ്റ്റംബർ പതിനാറ് ശനിയാഴ്‌ച്ച കൊച്ചിയിൽ തുടക്കമിട്ടു.

ഇടപ്പള്ളി അഞ്ചുമനദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ സോഫിയാ പോൾ സുപ്രിയാ പ്രഥ്വിരാജ്, ആൻ്റണി വർഗീസ് എന്നിവർ ഭദ്രദീപം തെളിയിച്ചതോടെയാണ്‌ ആരംഭം കുറിച്ചത്. പോൾ ജയിംസ് സ്വിച്ചോൺ കർമ്മവും, സെഡിൻ പോൾ ഫസ്റ്റ് ക്ലാപ്പും നൽകി. ആർ ഡി എക്സിൻ്റെ സംവിധായകൻ നഹാസ് ഹിദായത്ത്, അനശ്വര രാജൻ, അലക്സ് ജെ പുളിക്കൽ, എന്നിവർ ഈ ചടങ്ങിൽ സംബന്ധിച്ചവരിൽ പ്രധാനികളാണ്.

നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കടൽ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇത്തരം പശ്ചാത്തലത്തിൽ പല സിനിമകളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് ഡ്രാമ ഇതാദ്യമാണ്. ആൻ്റണി വർഗീസ് നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നത് സാം സി എസ് ആണ്. കൂടാതെ ഛായാഗ്രഹണം ജിതിൻ സ്റ്റാൻ സിലോസ്, കലാസംവിധാനം മനു ജഗത്. കോസ്റ്റും ഡിസൈൻ നിസ്സാർ റഹ്മത്ത്. മേക്കപ്പ് അമൽ ചന്ദ്ര, നിർമ്മാണ നിർവ്വഹണം ജാവേദ് ചെമ്പ് തുടങ്ങിയവരുമാണ്.

രാമേശ്വരം, വർക്കല, തോന്നക്കൽ, കൊല്ലം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

രവി കൊമ്മേരി.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള സെന്റർ 2023 – ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2023 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബർ 28...

👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ദിനവിശേഷങ്ങൾ, (B)കുസൃതി ചോദ്യങ്ങളും ഉത്തരവും, (C)പൊതു അറിവും കൂടാതെ (D)ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം.... ട്ടോ 😍 എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിന വിശേഷങ്ങൾ ഒക്ടോബർ മാസത്തിലെ ദിനങ്ങൾ ഒക്ടോബർ 1 -...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻മരിയാന ട്രെഞ്ച്. ​സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ...

ജേക്കബ് തരകന് (കുഞ്ഞുമോൻ) അന്ത്യാഞ്ജലി

ന്യു ജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ...
WP2Social Auto Publish Powered By : XYZScripts.com
error: